ഡെറാഡൂണ്‍ : ബിജെപി എംഎല്‍എ പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിപദം രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുഷ്‌കര്‍ സിങ് ധാമിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിനൊടുവിലാണ് അദ്ദേഹത്തെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ഖതിമ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എംഎല്‍എയായ നേതാവാണ് ധാമി. ബിജെപി യുവജന വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. 57 ബിജെപി എംഎല്‍എമാര്‍ തലസ്ഥാനമായ ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ധാമിയുടെ പേര് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞാഴ്ച ദല്‍ഹിയില്‍ ബിജെപി ദേശീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് തിരഥ് സിങ് റാവത്ത് രാജിവെച്ചൊഴിയുന്നത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: