ന്യൂദല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വേണ്ടുവോളമുണ്ടെന്ന് കെണ്ടത്തിയ പ്യൂ സര്‍വ്വേയില്‍ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും. ഇന്ത്യയില്‍ മതക്കോടതികള്‍(ശരിയത്ത്) വേണമെന്നാണ് രാജ്യത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും ആവശ്യപ്പെടുന്നതെന്നാണ് ഒരു പ്രധാന കണ്ടെത്തല്‍. കുടുംബ തര്‍ക്കങ്ങള്‍, സ്വത്തു തര്‍ക്കങ്ങള്‍, വിവാഹ മോചനം എന്നിവ പരിഹരിക്കാന്‍ മതക്കോടതികള്‍ വേണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം മുസ്ലീങ്ങളും പറഞ്ഞത്.
ഈ നിലപാടിനെ ഭൂരിപക്ഷം ഇതര മതസ്ഥരും എതിര്‍ത്തു. മുസ്ലീങ്ങള്‍ക്ക് ശരിയത്ത് കോടതികള്‍ വേണമെന്ന ആവശ്യത്തെ 30 ശതമാനം ഹിന്ദുക്കളും 27 ശതമാനം ക്രിസ്ത്യാനികളും 25 ശതമാനം സിഖുകാരും 33 ശതമാനം ബുദ്ധമതക്കാരും ജൈനരും പിന്തുണയ്ക്കുന്നു.
തിലകവും ഗംഗയും കര്‍മ്മവും
നൂറ്റാണ്ടുകളായി ഹിന്ദു ഭൂരിപക്ഷവുമായി അടുത്തിടപഴകി ജീവിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങളും ഹിന്ദു ആചാരങ്ങള്‍ സ്വീകരിച്ചതായും സര്‍വേയില്‍ കണ്ടെത്തി. 84 ശതമാനം ഹിന്ദുക്കളും നെറ്റിയില്പൊട്ട് അണിയുന്നു. 26 ശതമാനം മുസ്ലീങ്ങളും 32 ശതമാനം ക്രിസ്ത്യാനികളും 32 ശതമാനം സിഖുകാരും 21 ശതമാനം ബൗദ്ധരും നെറ്റിയില്‍ പൊട്ട് അണിയുന്നുണ്ട്. ഗംഗയുടെ പരിശുദ്ധിയില്‍ 81 ശതമാനം ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍ 26 ശതമാനം മുസ്ലീങ്ങളും32 ശതമാനം ക്രിസ്ത്യാനികളും 66 ശതമാനം ജൈനരും 32 ശതമാനം സിഖുകാരും ഇങ്ങനെ വിശ്വസിക്കുന്നുണ്ട്. കര്മ്മമെന്ന സങ്കല്‍പ്പത്തില്‍ 77 ശതമാനം ഹിന്ദുക്കളും മുസഌങ്ങളും 54 ശതമാനം ക്രിസത്യാനികളും 62 ശതമാനം സിഖുകാരും 64 ശതമാനം ബൗദ്ധരും 75 ശതമാനം ജൈനരും വിശ്വസിക്കുന്നു.
ഹിന്ദുവും മുസ്ലീമും വ്യത്യസ്തര്‍
66 ശതമാനം ഹിന്ദുക്കളും തങ്ങള്‍ മുസ്ലീങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്ന് കരുതുന്നു. അതുപോലെ 64 ശതമാനം മുസ്ലീങ്ങളും തങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് കരുതുന്നു. അതേസമയം മൂന്നില്‍ രണ്ട് ജൈനരും പകുതിയിലേറെ ബൗദ്ധരും തങ്ങള്‍ക്കും ഹിന്ദുക്കളും തമ്മില്‍ ഒരുപാട് സാമ്യതയുണ്ടെന്ന് വിശ്വാസിക്കുന്നു. പൊതുവേ എല്ലാ മതസമൂഹവും തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് തന്നെയാണ് കരുതുന്നത്.
ബിജെപിയോട് അടുപ്പം
ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപിയോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നും സര്‍വേയില്‍ പറയുന്നു. പത്തില്‍ മൂന്ന് ഹിന്ദുക്കള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍,60 ശതമാനം ഹിന്ദു വോട്ടര്‍മാരും ബിജെപിക്കാണ് വോട്ട് ചെയ്തത്.
ദളിത് പീഡനം കൂടുതല്‍ തെക്കേയിന്ത്യയില്‍
ദളിതര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് ഉത്തരേന്ത്യയിലാണെന്നാണ് മാധ്യമങ്ങള്‍ അച്ചു നിരത്തുന്നത്. എന്നാല്‍ ഇത് ദക്ഷിണേന്ത്യയിലാണെന്നാണ് പ്യൂ സര്‍വേ വ്യക്തമാക്കുന്നത്. തങ്ങള്‍ കടുത്ത ജാതിവിവേചനം നേരിട്ടുന്നുണ്ടെന്നാണ് 43 ശതമാനം ദളിത് സമൂഹങ്ങളും പറയുന്നത്. ജാതി പീഡനം ‘പശു’ബെല്റ്റിലാണെന്ന ആരോപണങ്ങള്‍ പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. ജാതിവിവേചനം കൂടുതല്‍ ദക്ഷിണേന്ത്യയിലാണ്.
സാമ്പത്തിക വളര്‍ച്ചയിലെ വ്യത്യാസം
ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള പ്രധാനവ്യത്യാസം സാമ്പികമാണെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുണ്ട്.
ഇന്ത്യക്കാരന് ആയതില്‍ അഭിമാനം
ഇന്ത്യക്കാരന് ആയതില്‍ അഭിമാനമുണ്ടെന്നാണ് ഭൂരിപക്ഷം മുസ്ലീങ്ങളും അഭിപ്രായപ്പെടുന്നത്. 95 ശതമാനം പേര്‍ക്കും ഈ നിലപാടാണ്. ഇന്ത്യന്‍ സംസ്ക്കാരം ഏറ്റവും മികച്ചതാണെന്ന് 85 ശതമാനം മുസ്ലീങ്ങളും പറയുന്നു. നാലു ശതമാനം ഈ നിലപാടിനെ ഏറെക്കുറെ എതിര്‍ക്കുന്നു. ഈ അഭിപ്രായത്തെ പാടെ എതിര്‍ക്കുന്നത് വെറും രണ്ടു ശതമാനം മാത്രമാണ്.
വിവേചനമില്ല
ഇന്ത്യയില്‍ തങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന് പറയുന്ന മുസ്ലീങ്ങള്‍ വളരെക്കുറവാണ്, വെറും 24 ശതമാനം മാത്രം. തങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന് 21 ശതമാനം ഹിന്ദുക്കളും പറയുന്നുണ്ട്. വര്‍ഗീയ കലാപങ്ങള്‍ ദേശീയ പ്രശ്നമാണെന്ന് 65 ശതമാനം ഹിന്ദുക്കളും അത്രതന്നെ മുസഌങ്ങളും അഭിപ്രായപ്പെടുന്നു. മതസഹിഷ്ണുതയുണ്ടെങ്കിലും ഹിന്ദുക്കളും മുസഌങ്ങളും മതപരമായി വേറിട്ട ജീവിതമാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യാവിഭജനം
ഇന്ത്യയെ വിഭജിച്ചത് മോശമായിപ്പോയെന്ന് 37 ശതമാനം ഹിന്ദുക്കള്‍ പറയുമ്പോള്‍ നല്ലകാര്യമെന്നാണ് 43 ശതമാനം ഹിന്ദുക്കളും ചൂണ്ടിക്കാട്ടുന്നത്. തെറ്റായെന്ന് 48 ശതമാനവും ശരിയാണെന്ന് 30 ശതമാനവും മുസ്ലീങ്ങള്‍ പറയുന്നു. നല്ലതെന്ന് 37 ശതമാനവും തെറ്റെന്ന് 30 ശതമാനവും ക്രിസ്ത്യാനികള്‍ പറയുന്നു. വിഭജനം തെറ്റായെന്നാണ് 66 ശതമാനം ക്രിസ്ത്യാനികളും പറയുന്നത്.
മുത്തലാഖില്‍ എതിര്‍പ്പ്
മുത്തലാഖിനെ 56 ശതമാനം മുസ്ലീങ്ങളും എതിര്‍ക്കുന്നു. 37 ശതമാനം പേര് അനുകൂലിക്കുന്നു. 42 ശതമാന മുസഌം പുരുഷന്മാര് മുത്തലാഖിനെ അനുകൂലിക്കുമ്പോള്‍ 32 ശതമാനം സ്ത്രീകളേ അനുകൂലിക്കുന്നുള്ളു. 63 ശതമാനം മുസ്ലിം സ്ത്രീകള്‍ക്കും മുത്താലാഖിനോട് എതിര്‍പ്പാണ്.
ഇന്ത്യയില്‍ തങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ഉണ്ടെന്ന് 89 ശതമാനം മുസ്ലീങ്ങളും 89 ശതമാനം ക്രിസ്ത്യാനികളും 93 ശതമാനം സിഖുകാരും 85 ശതമാനം ജൈനരും 91 ശതമാനം ഹിന്ദുക്കളും വ്യക്തമാക്കുന്നതായി സര്‍വ്വേയില്‍ പറയുന്നുണ്ട്.
പ്യൂ സര്‍വേ
യുഎസിലെ ലോക പ്രശസ്തമായ സര്‍വേ സ്ഥാപനമാണ് പ്യൂ റിസര്‍ച്ച് സെന്റര്‍. 17 ഭാഷകളിലായി മുപ്പതിനായിരത്തോളം ഇന്ത്യാക്കാരെ കണ്ട് തയ്യാറാക്കിയ സര്‍വ്വേ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ മത, ദേശീയ ജീവിതവുമായി ബന്ധപ്പെട്ട വിപുലമായ സര്‍വേയുടെ ഒരു ഭാഗം ജന്മഭൂമി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: