Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ കപ്പ്; ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് മുമ്പ് കളിച്ച മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളും എക്‌സട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. 1996 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനെ തോല്‍പ്പിച്ചു. എന്നാല്‍ 2004 ല്‍ പോര്‍ച്ചുഗലിനോടും 2012 ല്‍ ഇറ്റലിയോടും ഷൂട്ടൗട്ടില്‍ തോറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 05:00 am IST
in Football

റോം: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ട്് ഇന്ന് ഉക്രെയ്‌നുമായി ഏറ്റുമുട്ടും. റോമിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ രാത്രി 12.30 ന് കളി തുടങ്ങും. സോണി സിക്‌സ് ചാനലില്‍ തത്സമയം കാണാം.  

സൗത്ത്‌ഗേറ്റിന്റെ ശിക്ഷണത്തില്‍ കളിക്കുന്ന ഇംഗ്ലണ്ടിനാണ് നേരിയ മുന്‍തൂക്കം. കാരണം ഇത് വരെ വിവിധ ടൂര്‍ണമെന്റുകളില്‍ ഏഴു തവണ ഉക്രെയ്‌നെ നേരിട്ടപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇംഗ്ലണ്ട് തോല്‍വി അറിഞ്ഞത്. 2009 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഉക്രെയ്‌നോട് തോറ്റത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളും സമനിലയായി. 2013 സെപ്തംബറില്‍ കീവിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. മത്സരം ഗോള്‍രഹിത സമനിലയായി. അതിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും ഉക്രെയ്‌നും മാറ്റുരയ്‌ക്കുന്നത്.  

ഇതിന് മുമ്പ് ഈ ടീമുകള്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ത്തു. 2012 യൂറോയിലെ ഗ്രൂപ്പ് മത്സരത്തിലാണ് പോരടിച്ചത്. അന്ന് ഇംഗ്ലണ്ട് മടക്കമില്ലാത്ത ഒരു ഗോളിനെ ഉക്രെയ്‌നെ തുരത്തി. വെയ്ന്‍ റൂണിയാണ് അന്ന് ഗോള്‍ അടിച്ചത്.  

ഇംഗ്ലണ്ടുമായി കളിച്ച ഏഴു മത്സരങ്ങളില്‍ ഉക്രെയ്ന്‍ മൂന്ന് ഗോളുകളാണ് നേടിയത്. ഒരിക്കല്‍ പോലും ഒരു മത്സരത്തില്‍ ഒന്നില്‍ കുടുതല്‍ ഗോള്‍ അടിച്ചിട്ടില്ല.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് മുമ്പ് കളിച്ച മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളും എക്‌സട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. 1996 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനെ തോല്‍പ്പിച്ചു. എന്നാല്‍ 2004 ല്‍ പോര്‍ച്ചുഗലിനോടും 2012 ല്‍ ഇറ്റലിയോടും ഷൂട്ടൗട്ടില്‍ തോറ്റു.  

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ നാലു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത രണ്ടാമത്തെ ടീമാണ് ഇംഗ്ലണ്ട്്. 1996 ല്‍ ജര്‍മ്മനിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.

കരുത്തരായ ജര്‍മ്മനിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.  

ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, സ്‌ട്രൈക്കര്‍ റഹിം സ്‌റ്റെര്‍ലിങ്, ഹാരി മാഗ്യൂറി എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷ.  

കടലാസില്‍ ഇംഗ്ലണ്ടാണ് ശക്തമെങ്കിലും ഏതു ടീമിനെയും അട്ടിമറിക്കാന്‍ കരുത്തുള്ള ടീമാണ് ഉക്രെയ്്ന്‍. എക്ട്രാ ടൈമിലേക്ക് നീങ്ങിയ പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഉക്രെയ്ന്‍ അവസാന എട്ട് ടീമുകളില്‍ ഒന്നായത്. ക്യാപ്റ്റന്‍ ആന്‍ഡ്രി  യാര്‍ലോളങ്കോവ്, ഇലിയ സബാറി, റോമന്‍ യാരേംചുക്ക് എന്നിവരാണ് ഉക്രെയ്‌നിന്റെ കരുത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.