ന്യൂദല്‍ഹി: ദല്‍ഹിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിനേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ചുള്ള ബിജെപിയുടെ പോസ്റ്റര്‍ പ്രചാരണം തരംഗമാവുന്നു.
വാക്‌സിനേഷന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആദ്യം ആംആദ്മിയാണ് ആദ്യം പോസ്റ്റര്‍ ഇറക്കിയത്. ‘നിങ്ങള്‍ വാക്‌സിന്‍ എടുത്തോ?’ എന്ന ചോദ്യവുമായാണ് അരവിന്ദ് കെജ്രിവാളിന്റെ മുഖത്തോടെയുള്ള പോസ്റ്റര്‍ ദില്ലിയില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടത്.ദല്‍ഹിയിലെ വാക്സിനേഷന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കുക എന്ന ലക്ഷ്യമായിരുന്നു ആം ആദ്മിയുടെ ഈ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍.
ഈ പോസ്റ്ററിന് ചെറിയൊരു ട്വിസ്റ്റ് നല്‍കിക്കൊണ്ടായിരുന്നു തൊട്ട് പിന്നാലെ ബിജെപിയുടെ പോസ്റ്റര്‍ ഇറങ്ങിയത്. ‘നിങ്ങള്‍ വാക്‌സിനെടുത്തോ? ദല്‍ഹിയ്‌ക്ക് മോദിജി സൗജന്യമായി നല്‍കുന്ന വാക്‌സിന്‍?’- ബിജെപിയുടെ ഈ പോസ്റ്ററിന് വന്‍സ്വീകരണമാണ് ലഭിച്ചത്. കെജ്രിവാള്‍ ദല്‍ഹിക്കാര്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിനെല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് ജനങ്ങള്‍ ബോധവല്‍ക്കരിക്കാനായിരുന്നു ബിജെപിയുടെ ഈ പോസ്റ്റര്‍ പ്രചാരണം. ബിജെപി ദല്‍ഹി വൈസ് പ്രസിഡന്‍റ് രാജീവ് ബബ്ബാറായിരുന്നു ഈ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍.
അരവിന്ദ് കെജ്രിവാളിന്റെ മുഖം തന്നെ ഉപയോഗിച്ചതുകൊണ്ടാണ് ബിജെപിയുടെ പോസ്റ്ററിന് കൂടുതല്‍ വിശ്വാസ്യത കൈവന്നത്. ഇത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ രാജീവ് ബബ്ബാറിന്റെ മറുപടി ഇങ്ങിനെ: ‘കെജ്രിവാളിന് അര്‍ഹമായ പ്രാധാന്യം നല്‍കാനായിരുന്നു അത്. അദ്ദേഹമാണല്ലോ വാക്‌സിന്‍ എടുത്തില്ലേ എന്ന് ദല്‍ഹിക്കാരോട് ചോദിക്കുന്നത്. പക്ഷെ അതേ സമയം, ഈ വാക്‌സിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യമായി ദല്‍ഹിക്കാര്‍ക്ക് നല്‍കുന്നതാണെന്ന് ബോധ്യപ്പെടുത്തുന്ന വിവരം അതിന്റെ കൂടെ ചേര്‍ത്തെന്ന് മാത്രം,’ രാജീവ് ബബ്ബാര്‍ വിശദീകരിക്കുന്നു. എന്തായാലും ദല്‍ഹിക്കാര്‍ക്കിടയില്‍ ബിജെപിയുടെ ഈ പോസ്റ്റര്‍ പ്രചാരണം ഏറെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: