മട്ടാഞ്ചേരി: പൈതൃകനഗരിയായ ഫോര്‍ട്ടുകൊച്ചിയെ ഉദ്യാന നഗരിയാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. നഗരവീഥികള്‍, തുറസ്സായ സ്ഥലങ്ങള്‍, വീടുകളുടെ മട്ടുപാവുകള്‍ തുടങ്ങി നഗരത്തില്‍ നാടന്‍ പൂക്കള്‍ മുതല്‍ ഓര്‍ക്കിഡ്, ആന്തൂറിയം വരെയുള്ള പൂക്കളുടെ കൃഷിയുമായി ഉദ്യാനമൊരുക്കലാണ് പദ്ധതി ലക്ഷ്യം.
നാഷണല്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഉദ്യാനനഗരി ഒരുക്കുന്നത്. ഞാലിപ്പറമ്പില്‍ വിവിധ തരം പുഷ്പ ചെടികള്‍ നട്ട് ഉദ്യാനനഗരിക്ക് തുടക്കം കുറിച്ചു. പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി പ്രൊ. കെ.വി. തോമസ്സ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ഡോമനിക് പ്രസന്റേഷന്, മുന്‍ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ എന്നിവര്‍ പുഷ്പചെടികള്‍ നട്ടു.
ജി.പി. ശിവന്‍കുട്ടി അധ്യക്ഷനായി. ടി.കെ.അഷറഫ്, സനല്‍മോന്‍, ഷീബലാല്‍, അഡ്വ: ആന്റ്ണി കുരീത്തറ, രഘുറാം പൈ, കമറുദ്ദീന്, സ്വരാജ് ഗോപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: