Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയക്കുതിപ്പിന് വിരാമം; ഇക്വഡോറിനോട് സമനില വഴങ്ങി ബ്രസീല്‍

ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്‌മര്‍, ഗബ്രിയേല്‍ ജീസസ്, ഫ്രെഡ്, കാസെമിറോ, തിയാഗോ സില്‍വ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ ബെഞ്ചിലാണ് ഇടം പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 05:00 am IST
in Football

ഗോയിയാനിയ: കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോര്‍ അവസാന എട്ടിലെത്തിയത്. കളിച്ച നാലില്‍ മൂന്ന് സമനില പിടിച്ചാണ് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.  

തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവെച്ചത്. ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗല്‍ മീനയും ലക്ഷ്യം കണ്ടു. 2019 നവംബറിലെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയോടു കീഴടങ്ങിയതിനു ശേഷമുള്ള ബ്രസീലിന്റെ വിജയക്കുതിപ്പിനാണ് ഇക്വഡോര്‍ തടയിട്ടത്. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍.  

ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്‌മര്‍, ഗബ്രിയേല്‍ ജീസസ്, ഫ്രെഡ്, കാസെമിറോ, തിയാഗോ സില്‍വ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ ബെഞ്ചിലാണ് ഇടം പിടിച്ചത്.

തുടക്കം മുതല്‍ ഇക്വഡോര്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പത്താം മിനിട്ടില്‍ ഇക്വഡോറിന്റെ വലന്‍സിയ എടുത്ത ലോങ്റേഞ്ചര്‍  ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്റേഞ്ചര്‍ ഇക്വഡോര്‍ ഗോളി ഗലിന്‍ഡെസ് തട്ടിയകറ്റി.  16-ാം മിനിറ്റില്‍ ഇക്വഡോറിന്റെ പ്രധാന താരങ്ങളിലൊരാളായ മോയ്സസ് കസീഡോ പരിക്കേറ്റ് പുറത്തുപോയി. ഏംഗല്‍ മീനയാണ് പകരം എത്തിയത്. 27-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ഇക്വഡോര്‍ പോസ്റ്റിലുരുമ്മി കടന്നുപോയി.  37-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് നേടി. പ്രതിരോധതാരം എഡെര്‍ മിലിറ്റാവോയാണ് ഗോള്‍ നേടിയത്. എവര്‍ട്ടണ്‍ എടുത്ത ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്. എവര്‍ട്ടണ്‍ ഇക്വഡോര്‍ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ച മിലിട്ടാവോ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ബ്രസീലിനുവേണ്ടി താരം നേടുന്ന ആദ്യ ഗോളാണിത്. 2021 കോപ്പ അമേരിക്കയില്‍ ബ്രസീലിനായി ഗോള്‍ നേടുന്ന ഒന്‍പതാമത്തെ താരവുമായി മിലിറ്റാവോ.  

രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി ഇക്വഡോര്‍ പരമാവധി ശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തെ മറികടക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 50-ാം മിനിട്ടില്‍ പ്രെസിയാഡോയുടെ ലോങ്റേഞ്ചര്‍ ബ്രസീല്‍ അലിസണ്‍ പന്ത് തട്ടിയകറ്റി. പിന്നാലെ വലന്‍സിയയ്‌ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍  കഴിഞ്ഞില്ല. എന്നാല്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് 53-ാം മിനിറ്റില്‍ ഇക്വഡോര്‍ ഗോള്‍ നേടി. ഏംഗല്‍ മീനയാണ് ലക്ഷ്യം കണ്ടത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് സ്വീകരിച്ച മീന മികച്ച ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഗോള്‍ നേടിയതോടെ ഇക്വഡോര്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. പകരക്കാരായി വിനീഷ്യസും കാസെമിറോയും വന്നതോടെ ബ്രസീലിന്റെ ശൈലി മാറി.  ഇതോടെ മത്സരം ആവേശത്തിലായി. 66-ാം മിനിറ്റില്‍ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. വിജയം നേടുന്നതിനായി ബ്രസീല്‍ പരിശീലകന്‍ എവര്‍ട്ടണ്‍ റിബേറോയെയും റിച്ചാര്‍ലിസണിനെയുമെല്ലാം കളത്തിലിറക്കിയെങ്കിലും വിജയ ഗോള്‍ വിട്ടുനിന്നു.

Tags: america
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

US

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.