തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു കാര്യത്തിലും തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടില്ല. സെന്‍കുമാറിന് എന്നേക്കാള്‍ സര്‍വീസ് ഉണ്ട്. പോലീസ് ഒരു യൂണിഫോം ഫോഴ്സാണ് ഒരു ദിവസം സര്‍വീസ് കൂടുതല്‍ ഉണ്ടെങ്കിലും അദേഹം സാറാണ്. 1983 ബാച്ചാണ് സെന്‍കുമാര്‍ അദേഹത്തെക്കാള്‍ രണ്ടുവര്‍ഷം സര്‍വീസ് കുറവാണ് എനിക്ക്. അദേഹം സുപ്രീംകോടതി വിധിയോടെ തിരിച്ച് ഡിജിപി പോസ്റ്റിലേക്ക് എത്തിയപ്പോള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അദേഹത്തോട് എന്നും ബഹുമാനമാണെന്നും ബെഹ്റ പറഞ്ഞു.
തീവ്രവാദ സംഘങ്ങള്‍ കേരളം താവളമാക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ലോക്നാഥ് ബെഹ്റ ശരിവെച്ചു. സംസ്ഥാനത്ത് പ്രഫഷണലുകള്‍ ഉള്‍പ്പെടെ അംഗങ്ങളായ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ല. ഇത്തരം നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍ മതതീവ്രവാദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവയില്‍ അംഗങ്ങളാണ്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അതീവ രഹസ്യമായാണ് ഇവരുടെ നീക്കങ്ങള്‍. എല്ലാ മേഖലകളിലും ഇവരുടെ ഇടപെടല്‍ ശക്തമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. പലരുടെയും ഫോണ്‍ ചോര്‍ത്തിയാണ് ഈ വിവരം ശേഖരിച്ചത്. ഒരു സെല്ലില്‍ പത്തോളം പേരുണ്ടാകും. സമുദായ കലാപമുണ്ടായാല്‍ ഇവര്‍ രംഗത്തിറങ്ങും.വിവിധ രാഷ്ട്രീയ സംഘടനകളില്‍ ഇവര്‍ക്ക് അംഗത്വമുണ്ട്. അതിനാല്‍ പെട്ടെന്നു തിരിച്ചറിയാന്‍ പ്രയാസമാണെന്നും ബെഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: