Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെന്നത് കൗണ്ട -ഒരു യുഗത്തിന്റെ അവസാനം

അച്ഛന്റെ മാതൃക പിന്തുടര്‍ന്നു അധ്യാപകനായി ജീവിത സപര്യ തുടങ്ങിയ അദ്ദേഹം ടാന്‍സാനിയയിലും കുറച്ചു കാലം ജോലി ചെയ്തിരുന്നു.1950 മുതല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1960 ല്‍ സ്വന്തമായി പാര്‍ട്ടി രൂപികരിച്ചു. ചെറിയ കാലയളവിലേക്കെങ്കിലും പല പ്രാവശ്യം ജയില്‍ വാസം അനുഭവിച്ച അദ്ദേഹം വെള്ളക്കാരുടെ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചു .

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2021, 05:54 am IST
inArticle

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ സാംബിയന്‍ പ്രസിഡന്റ് കെന്നെത് കൗണ്ടയുടെ മരണവിവരം ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍പോലും അറിഞ്ഞില്ലെന്ന് തോന്നുന്നു . ആഫ്രിക്കന്‍ ചരിത്രത്തില്‍ ഒരു പുതുയുഗം വിരചിച്ച നേതാക്കളില്‍ അവസാന കണ്ണി ആയിരുന്നു കൗണ്ട. മണ്ടേലയും ടാന്‍സാനിയയിലെ ന്യേരേറെയും ഘാനയിലെ ക്വാമെ ക്രുമാ  തുടങ്ങിയ ആഫ്രിക്കന്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാക്കളില്‍ മുന്‍ നിരയിലെ നേതാവാണ് കെന്നെത് കൗണ്ട.1924 ല്‍ ഒരു ക്രിസ്ത്യന്‍ മിഷനറി ടീച്ചറുടെ മകനായി ജനിച്ച കൗണ്ടയുടെ അമ്മ ഉന്നത വിദ്യാഭ്യാസം ലഭിച്ച ആ നാട്ടിലെ ആദ്യത്തെ അധ്യാപകനായിരുന്നു. സമകാലീനനായ ടാന്‍സാനിയന്‍ നേതാവ് ജൂലിയസ് ന്യേരേറെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ആയുള്ള പരിചയം അദ്ദേഹത്തെ ഗാന്ധിയന്‍ ആശയത്തിലൂന്നിയ സമരപാത പിന്തുടരുവാന്‍ പ്രേരിപ്പിച്ചു.

അച്ഛന്റെ മാതൃക പിന്തുടര്‍ന്നു  അധ്യാപകനായി  ജീവിത സപര്യ  തുടങ്ങിയ അദ്ദേഹം ടാന്‍സാനിയയിലും കുറച്ചു കാലം ജോലി ചെയ്തിരുന്നു.1950 മുതല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1960 ല്‍ സ്വന്തമായി പാര്‍ട്ടി രൂപികരിച്ചു. ചെറിയ കാലയളവിലേക്കെങ്കിലും പല പ്രാവശ്യം ജയില്‍ വാസം അനുഭവിച്ച അദ്ദേഹം വെള്ളക്കാരുടെ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചു . നോര്‍ത്തേണ്‍ റൊഡേഷ്യ (ഇന്നത്തെ സാംബിയ),സൗത്തേണ്‍ റൊഡേഷ്യ (ഇന്നത്തെ സിംബാബെ )ന്യാസലന്‍ഡ് (മലാവി) ഈ മൂന്ന് രാജ്യങ്ങളേയും ഒരു ഫെഡറേഷന്‍ ആക്കാനുള്ള നീക്കം ശക്തമായി എതിര്‍ത്ത കൗണ്ട 1964 സാംബിയ യുടെ ആദ്യത്തെ പ്രസിഡന്റ് ആയി. ചേരി ചേരാ നയം പിന്തുടര്‍ന്ന അദ്ദേഹം ചൈനയുടേയും സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും എല്ലാം സഹായം സ്വീകരിച്ചിരുന്നു.

ഏതു ആഫ്രിക്കന്‍ ഭരണാധികാരിയെയും പോലെ ഏകാധിപത്യ സ്വഭാവം അദ്ദേഹം പ്രകടിപ്പിച്ചിരുന്നെങ്കിലും എതിര്‍ക്കുന്നവരെ വേട്ടയാടി നശിപ്പിച്ചിരുന്നില്ല .’ഒരു രാജ്യം ഒരു പാര്‍ട്ടി ‘നയം പ്രഖ്യാപിച്ച അദ്ദേഹം 1980 കളുടെ അവസാനം ആയപ്പോഴേക്കും സാമ്പത്തിക പ്രതിസന്ധി മൂലം പല പ്രക്ഷോഭങ്ങളും നേരിടേണ്ടി വന്നു. ബഹുപാര്‍ട്ടി നയം പ്രഖ്യാപിക്കേണ്ടി വന്ന കൗണ്ട (കെ.കെ. എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്) 1991 തെരെഞ്ഞെടുപ്പില്‍ തോല്‍വി നേരിടുകയും ജനാധിപത്യ രീതിയില്‍ രാജിവെക്കുകയും ചെയ്തു.

1997 തെരെഞ്ഞെടുപ്പില്‍  ഒരു തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഉണ്ടായ വധശ്രമം ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു മകന്‍ 1999 ല്‍ വീടിനു പുറത്തു വെച്ച് വധിക്കപ്പെട്ടു.  

1991 തെരെഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുവാനുണ്ടായ പ്രധാന കാരണം അവശ്യവസ്തുക്കളുടെ വിലകയറ്റമായിരുന്നു.  കൗണ്ടയുടെ ആത്്മീയ ഗുരുവായ മഹാഋഷി മഹായോഗിക്കു സാംബിയ യുടെ നല്ലൊരു ഭാഗം ‘ഭൂമിയിലെ സ്വര്‍ഗം’ എന്നറിയപ്പെടുന്ന ആശ്രമം സ്ഥാപിക്കുവാന്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ തോല്‍വിക്ക് പുറകിലെ മറ്റൊരു കാരണമായിരുന്നു. പല സാമ്പത്തിക നടപടികളും തികഞ്ഞ പരാജയമായി മാറിയപ്പോള്‍ രാജ്യത്തിന്റെ കട ബാധ്യത വികസനത്തെ തടസപ്പെടുത്തി.ഫ്രെഡറിക് ചിലുബ മഹാഭൂരിപക്ഷത്തില്‍ ആ  തെരെഞ്ഞെടുപ്പില്‍ വിജയിച്ചു. ചിലുബയുടെ ഭരണത്തെ ശക്തിയുക്തം എതിര്‍ത്ത കൗണ്ടയെ  പിതാവിന്റെ മലാവി പൗരത്വം ബന്ധപ്പെടുത്തി 1996 ലെ തെരെഞ്ഞെടുപ്പില്‍ നിന്ന് വിലക്കി. 1997 ല്‍  ഒരു അട്ടിമറിയിലൂടെ കൗണ്ട ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും വീട്ടുതടങ്കലില്‍ ആവുകയും ചെയ്തു.സാംബിയ പൗരത്വം കോടതി വിധിയിലൂടെ 1998 ല്‍ ലഭിച്ചെങ്കിലും അദ്ദേഹം ആ വര്‍ഷം രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ചു. കെ.കെ.യുടെ വ്യക്തിപ്രഭാവം സാംബിയക്കു അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒരു പ്രധാന സ്ഥാനം ലഭിക്കുന്നതില്‍ പങ്കു വഹിച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്.സമകാലീനനായ മുഗാബെയും മറ്റു ആഫ്രിക്കന്‍ നേതാക്കളെയും പോലെ സ്വന്തം ജനതയെ അധികാരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരിക്കലും വക വരുത്തിയില്ല എന്നുള്ളത് ഏറ്റവും പ്രധാന സവിശേഷതയാണ്.ആഫ്രിക്കന്‍ ചരിത്രം പലപ്പോഴും നാം അറിയുന്നത്  ക്രൂരരായ ഭരണാധികാരികളുടെ പ്രവൃത്തി കൊണ്ടാണ് എന്നുള്ളത് വിധി വൈപരീത്യം.

1986 എയ്ഡ്‌സ് മൂലം മരണപ്പെട്ട മകന്റെ ഓര്‍മ്മക്കായി സാമൂഹിക ഉന്നമനത്തിനുള്ള പ്രവൃത്തിയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തി. റോവിങ് അംബാസഡര്‍ ഓഫ് സാംബിയ ആയി അദ്ദേഹം രാഷ്‌ട്രീയ വിടവാങ്ങലിനു ശേഷം നിയമിതനായി.മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ വളരെ ആകൃഷ്ടനായിരുന്ന കൗണ്ട, ഇന്ദിരാ ഗാന്ധിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി മൂന്നു പ്രാവശ്യം സാംബിയ സന്ദര്‍ശിച്ചിരുന്നു.  

സാംബിയയുടെ പരമോന്നത മെഡല്‍ ആയ ‘ഓര്‍ഡര്‍ ഓഫ് ഗ്രാന്‍ഡ് കംപാനിയന്‍ ഓഫ് ഫ്രീഡം ‘നല്‍കി ആണ് കൗണ്ട ഇന്ദിരാഗാന്ധിയെ ആദരിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്‌ട്രീയ നേതാവാണ് ഇന്ദിരാഗാന്ധി.  ഇന്ദിരാഗാന്ധിയുടെ സാംബിയ സന്ദര്‍ശനത്തിനിടയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ സഫാരി അക്കാലത്തെ പ്രമുഖ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നു.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് അറിഞ്ഞു ശവസംസ്‌കാര ചടങ്ങിനിടയില്‍ പൊട്ടിക്കരഞ്ഞ രണ്ടു നേതാക്കളായിരുന്നു യാസര്‍ അറാഫാത്തും കെന്നെത് കൗണ്ടയും. അത്ര അടുത്ത ബന്ധം ഇന്ദിരാഗാന്ധിയുമായി കൗണ്ട പുലര്‍ത്തിയിരുന്നു.ആഫ്രിക്കന്‍ ചരിത്രത്തിലെ ദേശീയതക്ക് വേണ്ടി നില കൊണ്ട, സമാധാന പാത പിന്തുടര്‍ന്ന ,യഥാര്‍ത്ഥ ആഫ്രിക്കന്‍ പുത്രനായി അദ്ദേഹം എന്നും സ്മരിക്കപ്പെടും. സ്വന്തമായി രചിച്ച ഗാനങ്ങള്‍ പാടി തന്റെ ഒരു സൈക്കിളില്‍ പ്രഭാത സവാരിക്കിറങ്ങുന്ന കെന്നെത് കൗണ്ടയെ സാംബിയക്കാര്‍ മാത്രമല്ല, ഒരാഫ്രിക്കനും മറക്കില്ല.

അഭിഷേക് പള്ളത്തേരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.