Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവകാശം, കടമ, കടം

കൃത്യതയുള്ള ഗണിതത്തിലൂന്നി ഇതിനെ വിവരിച്ചാല്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. കടയില്‍പ്പോയി ഒരു കിലോ അരിയുടെ വിലയായ 32 രൂപ കൊടുക്കുന്നു. കടക്കാരനും ഒരു കിലോ അരി നല്‍കുന്നു. ഒരു കച്ചവടം പൂര്‍ണ്ണമാകുന്നു. 32 രൂപ കൊടുക്കുമ്പോള്‍ ഞാന്‍ എന്റെ കടമ നിറവേറ്റുന്നു. അതോടൊപ്പം എന്റെ അവകാശമായ ഒരു കിലോ അരി എനിക്ക് കിട്ടുമ്പോള്‍ ആ വ്യവഹാരം പൂര്‍ണ്ണമാകുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 22, 2021, 05:31 am IST
inArticle

അവകാശങ്ങള്‍ നേടി എടുക്കാനുള്ള എത്രയോ സമരങ്ങള്‍ പതിറ്റാണ്ടുകളായി നാട്ടില്‍ നടക്കുന്നു. നമുക്ക് അവകാശങ്ങള്‍  നേടിയെടുത്താല്‍ മാത്രം മതിയോ? കടമകള്‍ക്ക് കൂടി പ്രാധാന്യം നല്‍കേണ്ടതില്ലേ? അവകാശവും കടമയും തുല്യനിലയില്‍ പരിഗണിച്ചാലേ ഏതു സമൂഹവും നിലനില്‍ക്കുകയുള്ളൂ.

കൃത്യതയുള്ള ഗണിതത്തിലൂന്നി ഇതിനെ വിവരിച്ചാല്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. കടയില്‍പ്പോയി ഒരു കിലോ അരിയുടെ വിലയായ 32 രൂപ കൊടുക്കുന്നു. കടക്കാരനും ഒരു കിലോ അരി നല്‍കുന്നു. ഒരു കച്ചവടം പൂര്‍ണ്ണമാകുന്നു. 32 രൂപ കൊടുക്കുമ്പോള്‍ ഞാന്‍ എന്റെ കടമ നിറവേറ്റുന്നു. അതോടൊപ്പം എന്റെ അവകാശമായ ഒരു കിലോ അരി എനിക്ക് കിട്ടുമ്പോള്‍ ആ വ്യവഹാരം പൂര്‍ണ്ണമാകുന്നു.

ഇനി കടക്കാരന്റെ ഭാഗത്തു നിന്നു നോക്കിയാല്‍, ഒരു കിലോ അരി കൊടുക്കുക എന്ന കടമ കടക്കാരന്‍ നിറവേറ്റുമ്പോള്‍ അദ്ദേഹത്തിന്റെ അവകാശമായ 32 രൂപ അദ്ദേഹത്തിന് ലഭിക്കുന്നു. അതു മാത്രമല്ല, ഇവിടെ എന്റെ കടമയായ 32 രൂപ അദ്ദേഹത്തിന്റെ അവകാശമായി മാറുന്നു. എന്റെ അവകാശമായ ഒരു കിലോ അരി അദ്ദേഹത്തിന്റെ കടമയും. ഇങ്ങനെ അവകാശവും കടമയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. അവകാശവും, കടമയും തുല്യമായി നിന്നില്ലെങ്കില്‍ വ്യവഹാരം പൂര്‍ണ്ണമാകില്ല. അപ്പോള്‍ കടം എന്ന വാക്ക് പ്രത്യക്ഷപ്പെടും.  

കടമ നിറവേറ്റിയില്ലെങ്കില്‍ കടം ബാക്കിയാകും എന്നും പറയാം. കടമായി മാത്രം എല്ലാവരും സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയാല്‍ സമീപ ഭാവിയില്‍  ആ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ. വ്യക്തിക്കും സമൂഹത്തിനും എന്നു മാത്രമല്ല ഏതൊരു വ്യവസ്ഥിതിക്കും എക്കാലത്തും കടത്തില്‍ മുങ്ങി മുന്നോട്ടു പോകുവാന്‍ കഴിയില്ല. കടക്കെണിയും അതിന്റെ  അനന്തരഫലങ്ങളും നിത്യജീവിതത്തില്‍ നമുക്കറിയാമല്ലൊ.

ഓഫീസ് സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ എന്നെഴുതിവച്ച സ്ഥാപനത്തില്‍ 10 മണിക്ക് അവിടെയുള്ള എല്ലാ ജീവനക്കാരും ജോലി തുടങ്ങിയിരിക്കണം. അത് ഓഫീസിന്റെ അവകാശവും ജീവനക്കാരുടെ കടമയുമാണ്.  

ഈ കടമ നിറവേറ്റുമ്പോഴാണ് അവിടെയുള്ള  ഓരോ ജീവനക്കാരനും അവന്റെ അവകാശമായ ശമ്പളം ലഭിക്കുന്നത്. സമയത്തിന് ഹാജരാകാതെയും ജോലികള്‍ കൃത്യമായി ചെയ്യാതെയും ജീവനക്കാരന്‍ കടമയില്‍ വീഴ്ചവരുത്തിയാല്‍ അവന്റെ അവകാശമായ ശമ്പളത്തില്‍ അത് പ്രതിഫലിക്കണം. അല്ലെങ്കില്‍ ആ സ്ഥാപനത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

അവകാശത്തിന്റെ പേരില്‍ ഒരു വൃക്ഷം മുറിക്കുമ്പോള്‍, ഒരു വൃക്ഷച്ചെടി നട്ട് അതിനെ പരിപാലിച്ച് വളര്‍ത്തിക്കൊണ്ടുവരേണ്ടത് മുറിക്കുന്നവന്റെ കടമയാണ്. പുഴയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. അവകാശം മാത്രമാക്കി കടമകളെ നാം മറന്നാല്‍ പുഴകളും വൃക്ഷലതാദികളും കൊണ്ട് സുന്ദരമായ ഏതൊരു പ്രദേശവും അധികകാലം നിലനില്‍ക്കില്ല. നാം നമ്മുടെ ശരീരം കൊണ്ട് ജോലികള്‍ ചെയ്യുന്നതുപോലെ  എത്ര ജോലികള്‍ നമുക്കുവേണ്ടി നമ്മുടെ ശരീരവും നാം ആവശ്യപ്പെടാതെ ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തെ ശരിയായ പാലിക്കുക എന്നത് നമ്മുടെ കടമകൂടിയാണ്. നാം ഈ കടമ നിറവേറ്റിയില്ലെങ്കില്‍ നമ്മുടെ ശരീരം അധികകാലം നിലനില്‍ക്കില്ല.  

പണ്ട് പ്രായമായവരില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പല ശാരീരിക പ്രശ്‌നങ്ങളും ഇന്ന് ചെറുപ്പക്കാരിലേക്കും  എത്തിത്തുടങ്ങിയിരിക്കുന്നു എന്നത് ഈ പരിപാലനക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

നാം ചെയ്യുന്ന ഒട്ടനവധി പ്രവൃത്തികള്‍, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവകാശങ്ങളും കടമകളും നമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണുവാന്‍ കഴിയും. മാത്രവുമല്ല അവയുടെ സന്തുലിതാവസ്ഥ അത്യാവശ്യമാണെന്നും തിരിച്ചറിയാന്‍ കഴിയും. അവകാശങ്ങള്‍ക്കുവേണ്ടി ഓരോ പ്രാവശ്യം കൈ ഉയര്‍ത്തുമ്പോഴും അതിനു തുല്യമായ കടമകള്‍ നിറവേറ്റിയോ എന്നു കൂടി ആലോചിക്കുക. കടമകള്‍ മറന്ന്, അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രം പ്രധാന്യം നല്‍കുന്ന സമൂഹത്തിന് അധികകാലം നിലനില്‍പ്പില്ല.

ഡോ.വി. പ്രേമചന്ദ്രന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.