Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രണ്ടാം കളിയിലും മൂന്ന് ഗോള്‍ ജയം; ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍

എന്നാല്‍, സ്വിസ് പ്രതിരോധക്കോട്ട ഭേദിച്ച് 20-ാം മിനിറ്റില്‍ ഇറ്റാലിയന്‍ നായകനും പ്രതിരോധത്തിലെ നെടുംതൂണുമായ ചെല്ലിനി വല കുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:00 am IST
in Football

റോം: യൂറോ 2020ന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ആദ്യ ടീമായി ഇറ്റലി. ഗ്രൂപ്പ് എയിലെ രണ്ടാം കളിയിലും ഗംഭീരവിജയം നേടിയാണ് ഇറ്റലി അവസാന 16-ല്‍ ഇടം പിടിച്ചത്. ആദ്യ കളിയില്‍ തുര്‍ക്കിയെ 3-0ന് തകര്‍ത്ത അസൂറികള്‍ ഇന്നലെ പുലര്‍ച്ചെ അവസാനിച്ച രണ്ടാം പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഇതേ മാര്‍ജിനില്‍ കീഴടക്കി. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്‌ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികള്‍ക്കായി മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ തുടര്‍ച്ചയായ 29 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തീകരിച്ചു.  

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സ്വിറ്റ്സര്‍ലന്‍ഡ് നേരിയ മുന്‍തൂക്കം നേടിയെങ്കിലും സാവധാനത്തില്‍ ഇറ്റലി പിടിമുറുക്കിത്തുടങ്ങി. തുടര്‍ന്ന് മികച്ച മുന്നേറ്റങ്ങളുമായി അസൂറികള്‍ കളംപിടിച്ചു. 10-ാം മിനിട്ടില്‍ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ ഗോള്‍മുഖത്ത് ഭീതി പരത്താന്‍ ഇറ്റലിയ്‌ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കി.  

എന്നാല്‍, സ്വിസ് പ്രതിരോധക്കോട്ട ഭേദിച്ച് 20-ാം മിനിറ്റില്‍ ഇറ്റാലിയന്‍ നായകനും പ്രതിരോധത്തിലെ നെടുംതൂണുമായ ചെല്ലിനി വല കുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.

ചെല്ലിനി മടങ്ങിയതിനുതൊട്ടുപിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 26-ാം മിനിറ്റില്‍ മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇറ്റലിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്‌ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്‌ക്ക് വന്നുള്ളൂ. ഇറ്റലിയ്‌ക്കായി താരം നേടുന്ന രണ്ടാമത്തെ ഗോളാണിത്. 2020 യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.

ലീഡ് നേടിയതോടെ അസൂറികളുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ലീഡ് ഉയര്‍ത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ് അവയെല്ലാം വിഫലമാക്കി. ഇതോടെ ആദ്യപകുതിയില്‍ 1-0ന് ഇറ്റലി മുന്നിട്ടുനിന്നു. ഇടയ്‌ക്ക് ഒന്നുരണ്ടുതവണ സ്വിസ്് ടീം ഇറ്റാലിയന്‍ ബോക്‌സിലേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

രണ്ടാം പകുതിയില്‍ സമനില ഗോള്‍ ലക്ഷ്യമിട്ടാണ് സ്വിസ് പട കളി തുടങ്ങിയത്. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചുകൊണ്ട് 52-ാം മിനിറ്റില്‍ ഇറ്റലി ലീഡ് ഉയര്‍ത്തി. മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. ബോക്സിന് പുറത്തുനിന്നും ലോക്കാട്ടെല്ലി പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചപ്പോള്‍ സ്വിസ് ഗോള്‍കീപ്പര്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. 75-ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാല്‍ 88-ാം മിനിട്ടില്‍ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയില്‍ നിന്നും താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡ് പരാജയം ഉറപ്പിച്ചു. മത്സരത്തിലുടനീളം ഒരിക്കല്‍ മാത്രമാണ് ഇറ്റാലിയന്‍ ഗോളിയെ പരീക്ഷിക്കാന്‍ സ്വിസ്് നിരയ്‌ക്ക് കഴിഞ്ഞുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.