Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തലതിരിഞ്ഞ സര്‍ക്കാര്‍ തീരുമാനങ്ങള്‍

മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാത്തത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാന്‍ സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്. മദ്യശാലകളിലേതുപോലെ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ക്ഷേത്രങ്ങളിലില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 05:00 am IST
inEditorial

പിണറായി സര്‍ക്കാരിന്റെ മദ്യനയം മാറ്റമില്ലാതെ തുടരുകയാണ്. പ്രളയ ദുരിതകാലത്തും, കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടയിലും മദ്യ വിതരണം നടക്കാത്തതില്‍ ആശങ്കപ്പെടുകയാണല്ലോ ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇപ്പോഴിതാ ലോക്ഡൗണ്‍ ഇളവുകള്‍ക്കൊപ്പം മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ആപ്പുവഴി മദ്യം വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റി മദ്യശാലകളില്‍നിന്ന് നേരിട്ട് വാങ്ങാന്‍ അനുവദിക്കുകയായിരുന്നു. രോഗവ്യാപന നിരക്ക് കുറഞ്ഞ ഇടങ്ങളിലാണ് മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുന്നത് തടയാനാവില്ല. നീണ്ട ഇടവേളക്കുശേഷം ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരോ, അങ്ങനെയൊരു മാനസികാവസ്ഥയുള്ളവരോ ആയിരിക്കില്ല മദ്യശാലകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 35 കോടിയിലേറെ രൂപ പിഴ അടയ്‌ക്കപ്പെട്ട നാടാണ് കേരളമെന്ന് ഓര്‍ക്കണം.

എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കില്‍ ജനങ്ങളെ മദ്യം കുടിപ്പിച്ചിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. മദ്യശാലകളിലിരുന്ന് മദ്യപിക്കാന്‍ അനുവദിച്ചിട്ടില്ല എന്ന ന്യായം പറയുമായിരിക്കും. എന്നാല്‍ വാങ്ങിച്ചുകൊണ്ടുപോയി മദ്യം കഴിക്കുന്നവര്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കും? മദ്യലഹരിയിലാവുന്ന എത്ര പേര്‍ ശരിയായി മാസ്‌ക് ധരിക്കും? ആര്‍ക്കും മനസ്സിലാക്കാവുന്ന ഇത്തരം അപകട സാധ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാതിരുന്ന സര്‍ക്കാര്‍ രോഗപ്രതിരോധത്തിന് അര്‍ഹിക്കുന്ന ഗൗരവം കൊടുക്കുന്നില്ല എന്നതാണ് സത്യം. രോഗവ്യാപനം കുറയുന്ന മുറയ്‌ക്ക് അവിടങ്ങളിലൊക്കെ മദ്യം എത്തിക്കാന്‍ വെമ്പുന്ന ഈ സര്‍ക്കാരാണല്ലോ അടുത്തിടെ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത്. ലക്ഷദ്വീപിലെ വിനോദ സഞ്ചാരികള്‍ക്കായി രണ്ട് റസ്റ്ററന്റുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുന്നതിലായിരുന്നുവല്ലോ പ്രതിഷേധം. ഇത് ലക്ഷദ്വീപിലെ ജനങ്ങളെ മദ്യപാനത്തിലേക്ക് നയിക്കുമത്രേ. ലക്ഷദ്വീപിലുള്ളവര്‍ക്ക് ഹാനികരമായ ഒരു കാര്യം കേരളത്തിലുള്ളവര്‍ക്ക് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? മദ്യത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വിവേചനം  എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യദ്രോഹപരമായി പെരുമാറുന്ന ഐഷ സുല്‍ത്താനയുടെ രക്ഷയ്‌ക്കെത്തുന്ന സിപിഎമ്മും പാര്‍ട്ടിയുടെ മന്ത്രിമാരും മദ്യപാനം നരകതുല്യമാക്കുന്ന കേരളത്തിലെ വീട്ടമ്മമാരുടെ ജീവിതം കാണാതെ പോകുന്നു.  

മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാത്തത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാന്‍ സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്. മദ്യശാലകളിലേതുപോലെ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ക്ഷേത്രങ്ങളിലില്ല. അപൂര്‍വം മഹാക്ഷേത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഉത്സവങ്ങള്‍ക്കുള്ള തിരക്കൊന്നും ദര്‍ശനത്തിന് ഉണ്ടാവില്ല. ഒരേസമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താവുന്നതുമാണ്. ആരാധനാലയങ്ങളിലെത്തുന്നവരുടെ ശ്രദ്ധയും വൃത്തിയും ഒരു പരിധിവരെ രോഗവ്യാപനത്തെ തടയുകയും ചെയ്യും. എന്നിട്ടും ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കാത്തത് സര്‍ക്കാരിനെ നയിക്കുന്നവരുടെ വിരുദ്ധ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിന്റെ ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ക്ഷേത്രങ്ങളോട് മാത്രം കാണിച്ച വിവേചനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജനങ്ങളോട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയുകയും, പാര്‍ട്ടി പരിപാടികള്‍ക്ക് അത് ബാധകമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരില്‍നിന്ന് സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. പിണറായിയുടെ പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.