ചാരുംമൂട്: ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായ കാപ്പ കേസ് പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് സംശയം. മെയ് 29ന് പുലര്‍ച്ചെ ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട ശേഷം ഒളിവില്‍പ്പോയ കായംകുളം പെരുങ്ങാല ദേശത്തിനകം കണ്ടശ്ശേരി പടീറ്റതില്‍ അന്‍സാഫിനെ (മാളു-29)യാണ് തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി അറസ്റ്റുചെയ്തത്.
ഇയാള്‍ക്കെപ്പം കാറില്‍ ഉണ്ടായിരുന്ന പന്തപ്ലാവിളയില്‍ ഷംനാദ് (24), വെട്ടിയാര്‍ ഇടയിലേ വീട്ടില്‍ അജാസ് (31) എന്നിവരെയും അറസ്റ്റു ചെയ്തു. രാത്രി 8.30ന് ചാരുംമൂട്ടില്‍ വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിനെ കിലോമീറ്ററോളം പിന്‍ന്തുടര്‍ന്നാണ് പിടികൂടിയത്. കൊല്ലം-തേനി ദേശീയപാത വഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ ചാരുംമൂട് ജങ്ഷനില്‍ സഞ്ചരിച്ച കാറിനെ തടഞ്ഞു സാഹസികമായിട്ടാണ് എസ്‌ഐ രാജീവ് പ്രഭാകരനും കൂട്ടരും ഇവരെ കീഴ്പ്പെടുത്തിയത്.
കാറില്‍ നിന്ന് 3.2 എംഎം പിസ്റ്റളും ആയുധങ്ങളും പിടികൂടി. ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തി വരുകയാണ്. വിദേശ നിര്‍മ്മിത തോക്കാണെന്നാണ് പ്രാഥമിക നിഗമനം അന്‍സാഫിനു തീവ്രവാദബന്ധമുള്ളതായി സംശയിക്കുന്നു. കൂടെ അറസ്റ്റലായവരെ കുറിച്ചുള്ള അന്വേഷണവും നടന്നു വരുന്നു. ഫെബ്രുവരിയില്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് ഇയാളുടെ പേരില്‍ കാപ്പ ചുമത്തിയത്.
കഞ്ചാവുമായി കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിലാണ് നാലു പേരുടെ മരണത്തിനു കാരണമായ അപകടം നടന്നത്. അപകടത്തില്‍ ഇയാളുടെ ഭാര്യ അയിഷ ഫാത്തിമ, മകന്‍ ബിലാലും മരിച്ചു.കുറത്തികാട് സ്റ്റേഷനിലെ എസ്സിപിഒ. ടി.എസ്.നൗഷാദ്, സിപിഒ മാരായ ജയകുമാര്‍, സജു, റസീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
















