Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാനയ്‌ക്കായി കുഴിച്ച കുഴിയില്‍ ആംബുലന്‍സ് വീണ് രോഗി മരിച്ചു, അധികൃത അനാസ്ഥയിൽ പൊലിഞ്ഞത് ജീവന്‍, നിര്‍മാണം മതിയായ സുരക്ഷയൊരുക്കാതെ

ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ മാള ഗുരുധര്‍മ്മം ആശുപത്രിയുടെ ആംബുലന്‍സില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ആംബുലന്‍സ് കുഴിയില്‍ വീണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 09:56 am IST
inThrissur

ചാലക്കുടി: ആനമല ജങ്ഷനില്‍ ആംബുലന്‍സ് കുഴിയിലേക്ക് വീണ് രോഗി മരിച്ചു. മാള കുഴൂര്‍ തുമ്പരശ്ശേരി പടമാടുങ്കല്‍ ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായ ജോണ്‍സന്റെ മകന്‍ നോബിളി(19)ന് സാരമായി പരിക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ മാള ഗുരുധര്‍മ്മം ആശുപത്രിയുടെ ആംബുലന്‍സില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ആംബുലന്‍സ് കുഴിയില്‍ വീണത്. ആനമല ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് കാന താഴ്‌ത്തി നവീകരിക്കുന്ന  ജോലികള്‍ക്കായി വലിയ കുഴി താഴ്‌ത്തിയിരുന്നു. ഇതറിയാതെയാണ് ആംബുലന്‍സ് ഇതു വഴി വന്നത്.

അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  നഗരസഭ അധികൃതരുടെ ആവശ്യപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ആനമല ജങ്ഷനില്‍ റോഡ് മുറിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കാന നിര്‍മിക്കുന്നത്. മതിയായ സുരക്ഷയൊരുക്കാതെയാണ് നിര്‍മാണം. അപകട സൂചക ബോര്‍ഡുകളോ, പ്രദേശത്ത് വഴി വിളക്കുകളോ, ബാരിക്കേഡുകളോ സ്ഥാപിക്കാതെ പ്ലാസ്റ്റിക് റിബണ്‍ വലിച്ച് കെട്ടിയാണ് നിര്‍മാണം നടക്കുന്നത്.

രാത്രിയില്‍ ഇവിടെ പണി നടക്കുന്നുണ്ടെന്ന് അറിയാനും യാതൊരു മാര്‍ഗവുമില്ല. പണിയുടെ പേരില്‍ റോഡ് പൂര്‍ണമായി പൊളിച്ച് കാനയുണ്ടാക്കിയതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ചെറിയ സ്ഥലം മാത്രമാണിവിടെ ഒഴിച്ചിട്ടിരിക്കുന്നത്. പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ റോഡില്‍ കുഴിയുള്ളത് അടുത്തെത്തുമ്പോഴാണ് കാണുന്നത്.

അപകടത്തിന് സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കോണ്‍ട്രാക്ടര്‍ക്കെതിരെയും കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ പി.എസ്. സുമേഷ്, മുനിസിപ്പല്‍ പ്രസിഡന്റ് കെ.പി. ജോണി, ജന. സെക്രട്ടറി ഉണ്ണികൃഷ്ണന്‍, അമ്പാടി ഉണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: Thrissurpatientsഅപകടംambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.