Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പത്താനപുരത്ത് ഭീകരര്‍ എത്തിയത് കേരള പോലീസ് അറിഞ്ഞില്ല; വിവരം നല്‍കിയത് ക്യു ബ്രാഞ്ച്; ബോംബ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭീകരസംഘടനയിലേക്ക്

കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 10:56 am IST
inKerala

തിരുവനന്തപുരം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇവര്‍ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു. പുനലൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും പത്തനാപുരം സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെയും നേതൃത്ത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന  നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോയി. ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.  

അതേസമയം, ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളത് കണ്ടെത്താന്‍ കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ ഭീകരവാദബന്ധമുള്ള ആള്‍ക്കാര്‍ എത്തിയിരുന്നുവെന്ന വിവരം തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് കേരള പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.

കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പാടത്ത് ആയുധ പരിശീലനം നടന്നുവന്നിരുന്നതാണ് സൂചന. ആറു മാസം മുന്‍പ് ഉത്തര്‍പ്രദേശില്‍ പിടിയിലായ രണ്ട് മലയാളികള്‍ പാടത്ത് നിന്നും ആയുധപരിശീലനം നേടിയിരുന്നതായി യുപി പോലീസിന് മൊഴി നല്‍കിയിരുന്നു. പലപ്പോഴായി ഇരുന്നൂറോളം പേര്‍ ഇവിടെ നിന്നും പരിശീലനം നേടിയതായും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലുള്ള മൈതാനം പോലെയുള്ള ഭാഗത്താണ് പരിശീലനം നല്‍കിയിരുന്നതെന്നും ഇവരുടെ മൊഴിയില്‍ സൂചിപ്പിക്കുന്നുണ്ട്.  

ഇതേ തുടര്‍ന്ന് എന്‍ഐഎയും, കേരളാ പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ളവര്‍ രഹസ്യമായ പരിശോധന നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അന്വേഷണം തുടര്‍ന്നുവന്നിരുന്നു. വനംവകുപ്പധികൃതരോട് ഉള്‍പ്പെടെ പ്രദേശവാസികളും ഇത്തരത്തില്‍ ആയുധപരിശോധനയും, റിക്രൂട്ട്മെന്റും നടന്നുവരുന്നതായ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

വനമേഖല ആയതിനാല്‍ തന്നെ അധികം ആളുകളുടെയും ശ്രദ്ധ പതിയാത്തതും, ജനവാസം കുറഞ്ഞ മേഖലയായതിനാലും ഇത്തരക്കാരുടെ ഇഷ്ടമേഖലയായി ഇവിടം മാറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷം മുന്‍പും ഈ മേഖലയില്‍ നിരോധിത സംഘടനയുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നല്കിയിരുന്നതായി പരാതി ഉയരുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ആയുധപരിശീലനവും, നിര്‍മ്മാണവും, റിക്രൂട്ട്മെന്റും നടക്കുന്നുവെന്നത് പ്രദേശവാസികളിലും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags: terroristsപോലീസ്പൈപ്പ‌് ബോംബ‌്Pathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.