ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ വ്യക്തികളെ നിയോഗിച്ചെന്ന പ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് വിലയിരുത്തലുകളും റിപ്പോര്‍ട്ടുകളും നല്കാന് സംഘടനാ സംവിധാനങ്ങളുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നപോലെ നേതൃത്വം ഇതിനായി പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ബിജെപി കേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ അത്തരത്തില്‍ ഒരു സമിതിയേയും നിയമിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ പഠിക്കാനും വിലയിരുത്താനും കഴിയുള്ള ഘടനയുള്ള പാര്‍ട്ടിയാണ് ബിജെപി. അതിനാല്‍ ഒരു സമിതിയേയും നിയോഗിച്ച് റിപ്പോര്‍ട്ട് തേടേണ്ട അവസ്ഥയില്ല. ഇത്തരം വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ട് കഴിഞ്ഞു പാര്‍ട്ടി നേതാക്കളോട് അഭിപ്രായം ചോദിക്കുന്നതിനു പകരം വാര്‍ത്ത പ്രസിദ്ധീകരിക്കും മുന്‍പ് ബന്ധപ്പെട്ട നേതാക്കളോട് മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കണം. ജനാധിപത്യത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു നയമുണ്ട്- വസ്തുതള്‍ വിശുദ്ധമാണ് അഭിപ്രായം സ്വതന്ത്രവും- പത്രക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബിജെപിയുടെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ദേശീയ നേതൃത്വം ബ്യൂറോക്രാറ്റുകളെ നിയോഗിച്ചു എന്നായിരുന്നു മുന്‍ധാരാ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതൃത്വത്തിനെതിരായി ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും മാധ്യമങ്ങള്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്കി. ഇതിനെതിരായാണ് ദേശീയ ജനറല്‍ സെക്രട്ടറി മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: