Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവപരിവേഷമുള്ള കടമ്പ് പൂത്തു; പൂവിന് നാട്ടുകാര്‍ കൊറോണക്കായെന്ന് പേരുമിട്ടു

രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു എന്നാണ് ഐതീഹ്യം

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 14, 2021, 11:48 am IST
inSamskriti

വിളപ്പില്‍: ഹിന്ദുമതത്തിലെ ദേവപരിവേഷമുള്ള കടമ്പ് പൂത്തു. പൂക്കള്‍ക്ക് കൊറോണ വയറസിന്റെ ആകൃതിയുള്ളതിനാല്‍ കണ്ടുപരിചയമില്ലാത്തവര്‍ കടമ്പിന്‍ പൂവിന് കൊറോണക്കായെന്ന് പേരുമിട്ടു.  

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലാണ് കടമ്പ് പൂത്തുനില്‍ക്കുന്നത്. കടമ്പ് പൂക്കുന്നത് മഴക്കാലമായതിന്റെ സൂചനയാണ്. കണ്ണശയിലെ കടമ്പിന് 8 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും മൂന്ന് വര്‍ഷം മുമ്പാണ്  ആദ്യമായി ഇതില്‍ പൂവിട്ടത്. അന്ന് വിരലിലെണ്ണാവുന്ന പൂക്കളാണ് വിരിഞ്ഞതെങ്കില്‍, ഇക്കുറി മരത്തില്‍ ഇലകാണാനാവാത്തത്ര പൂക്കള്‍ അഴകു വിരിച്ച് നില്‍ക്കുന്നു.

കൊറോണക്കാലത്തെ ഈ അപൂര്‍വ പുഷ്പം കാണാന്‍ സ്‌കൂള്‍ മുറ്റത്ത് എംഎല്‍എ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് എത്തിയത്. ചെറിയ പന്ത് പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസ്സെന്ന് സ്‌കൂള്‍ മനേജര്‍ ആനന്ദ് കണ്ണശ പറയുന്നു. വെള്ളകലര്‍ന്ന ചന്ദന നിറമാണ് പൂക്കള്‍ക്ക്. ചെറുസുഗന്ധവുമുണ്ട്.

കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. നിത്യഹരിത വനങ്ങളിലും ആറ്റിന്‍ കരയിലുമാണ് ഇവ സാധാരണ വളരുക. ആറ്റിന്‍കരയില്‍ വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേരുകിട്ടിയത്.

ഹിന്ദുമതത്തിന്റെ ഭാഗമായ കടമ്പു മരം ദേവപരിവേഷമുള്ള വൃക്ഷമാണ്. വൃക്ഷ ആരാധനയിലും കൃത്യമായ സ്ഥാനം കടമ്പിനുണ്ട്. പുരാണങ്ങളില്‍ രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു എന്നാണ് ഐതീഹ്യം. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്നും വിശ്വാസം. കടമ്പ് മരത്തിന്റെ കൊമ്പില്‍ കയറിയാണ് ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനയാറ്റില്‍ ചാടിയത്. അങ്ങനെ ഒട്ടനവധി കഥകള്‍ ശ്രീകൃഷ്ണനുമായി ചുറ്റിപ്പറ്റി കടമ്പു മരത്തിനു പറയാനുണ്ട്.

പക്ഷിരാജാവായ ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചത്. ആ സമയം അല്‍പം അമൃത് മരത്തില്‍ വീഴാനിടയായി. പിന്നീട്, കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് കടമ്പ് മരം കരിയാത്തതെന്നും കഥകള്‍.

ധാരാളം ഔഷധഗുണങ്ങളും കൂടി അടങ്ങിയ ഒന്നാണ് കടമ്പു മരം. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ, വേര് എന്നിവ ഔഷധഗുണം നിറഞ്ഞതാണ്. കടമ്പിന്‍ പൂക്കള്‍ പൂജാചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും പൂക്കള്‍ ഉപയോഗിക്കുന്നു.

Tags: കടമ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.