Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഏക ഭാരതത്തിലേക്കുള്ള ദിശാബോധവും അഴിമതിരഹിതവും ശ്രേഷ്ഠതുല്യവുമായ സേവനവും ഒരേ ഞാണില്‍ ഐക്യപ്പെടണം

'സേവാ പരമോ ധര്‍മ; ഒരു രാഷ്‌ട്രം ഒരേ സേവനം;

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Jun 13, 2021, 08:27 pm IST
in Article

‘ഒരു രാഷ്‌ട്രം ഒരു ഭരണഘടന എന്ന വാക്കുകള്‍ ഇന്ന് എല്ലാ ഭാരതീയരിലും പ്രകടമാണ്, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. ദേശീയതയിലധിഷ്ഠിതമായ രാജ്യത്തിന്റെ ഏകതയും രാഷ്‌ട്ര സേവനങ്ങളും ഐക്യപ്പെടുത്തേണ്ട സംവിധാനങ്ങള്‍ നമുക്കിന്ന് ആവശ്യമാണ്, ആ പ്രകിയ തുടരുക തന്നെ ചെയ്യും – പ്രധാനമന്ത്രി നരേന്ദ്ര മോദി’

”ദേശീയോദ്ഗ്രഥനത്തിന്റെ അഗ്‌നിനക്ഷത്രം സര്‍ദാര്‍ വല്ലഭായി പട്ടേലിനും ബാബാ സാഹേബ് അംബേദ്ക്കറിനുമുണ്ടായിരുന്ന സ്വപ്നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് ഭാരതീയ പൗരന്മാരും പങ്കുവച്ച സ്വപ്നം; ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു’ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; ഒരു രാഷ്‌ട്രം ഒരു ഭരണഘടന” അത് സാക്ഷാത്കരിക്കുവാന്‍ ഇന്ത്യ പിന്നിട്ടത് 70 വര്‍ഷമാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഓരോ ഭാരതീയനും അത് ഏറ്റു ചൊല്ലുമ്പോ ഹൈജാക്ക് ചെയ്യപ്പെട്ട ഭൂതകാല ചരിത്രത്തില്‍ നിന്നും, ഭാരത ജനത പതുക്കെ മോചിതമാവുകയാണ്. അവഗണിക്കപ്പെട്ട ആ യാഥാര്‍ഥ്യങ്ങളുടെ ചരിത്രത്തില്‍ നിന്നുള്ള ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു 2014 ല്‍ പട്ടേലിന്റെ ജന്മവാര്‍ഷികദിനത്തില്‍ ഭാരതം കണ്ടത്. 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ദേശീയതയിലാണ്ട രാഷ്‌ട്ര ചേതനയുടെ ആത്മാവ് രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരേതിഹാസത്തിന്റെ മഹാമേരു ”സര്‍ദാര്‍ പട്ടേല്‍” എന്ന രാഷ്‌ട്ര ഇച്ഛാശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അതേ വര്‍ഷം ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കായി സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ യൂണിറ്റിയും രാഷ്‌ട്രീയ ഏക്ത ദിവസും സ്റ്റാച്യു ഓഫ് യൂണിറ്റിയും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലേയ്‌ക്ക് ചുവടൂന്നിയപ്പോ രാഷ്‌ട്രഇശ്ചാശക്തിയുടെ രാഷ്‌ട്രീയ മുഖമായ ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ തേരോട്ടം തുടങ്ങി കഴിഞ്ഞിരുന്നു.

2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370, 35A  റദ്ദാക്കിക്കൊണ്ടും ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു ബില്‍ 2019,  സര്‍ദാര്‍  പട്ടേല്‍ ദേശീയ ഏകതാ പുരസ്‌ക്കാരം, ഒരു രാഷ്‌ട്രം; ഒരു റേഷന്‍ കാര്‍ഡ്, സാഹോദര്യവും ഏകതയും വിളംബരം ചെയ്ത അയോധ്യ രാമജന്മ ഭൂമിയും, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, പൗരത്വ ഭേദഗതി ആക്റ്റ്,- 2019, ലിംഗ സമത്വവും ലിംഗ നീതിയും സാര്‍ത്ഥമാക്കിയ മുത്തലാഖ് നിരോധനം, ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയ്‌ക്ക് ശേഷം സംയുക്ത സൈനിക മേധാവിയുടെ നിയമനം  തുടങ്ങി ഘട്ടം ഘട്ടമായി രാഷ്‌ട്രീയ ഏകതയിലേയ്‌ക്ക്, നാനാത്വത്തിലെ വൈവിധ്യങ്ങളില്‍ നിന്ന് ദേശീയതയുടെ ഐക്യ കാഹളം മുഴക്കി ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ കെട്ടിപ്പടുക്കുന്നതിലാണ് ഒന്നാം മോദി സര്‍ക്കാര്‍ ഊന്നല്‍ നല്കിയതെങ്കില്‍ ”ഒരു രാഷ്‌ട്രം ഒരേ സേവനം” അഥവാ ‘സേവാ പരമോ ധര്‍മ:’ എന്ന ആശയത്തിലൂടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ ഭാരതത്തെ കൈ പിടിച്ചു നടത്തിയത്.    

അതുകൊണ്ടു തന്നെ ”എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം” മുന്‍നിര്‍ത്തി ഏക ഭാരതത്തിലേക്കുള്ള ദിശാബോധവും അഴിമതിരഹിതവും ശ്രേഷ്ഠതുല്യവുമായ സേവനവും ഒരേ ഞാണില്‍ ഐക്യപ്പെടേണ്ടതുണ്ട്. നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമായ പൊതുസേവന സൗകര്യങ്ങള്‍ ലഭ്യമാക്കി രാജ്യത്തിന്റെയാകെ പരിവര്‍ത്തനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആ ദിശാബോധമുള്‍ക്കൊണ്ട് രണ്ടാം മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള തുടര്‍പദ്ധതികളെ വീക്ഷിക്കാം

   .  ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ്: ഉപഭോക്താക്കളുടെ കൈവശമുള്ള റേഷന്‍ കാര്‍ഡിലൂടെ ഇനി മുതല്‍ രാജ്യത്ത് എവിടെ നിന്നും ഇ- പോസ് സംവിധാനം ഉപയോഗിച്ച് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാവും.

·   ഒരു രാഷ്ടം, ഒരു വിപണി (കാര്‍ഷിക നയം ): പുതിയ കാര്‍ഷിക നയങ്ങളുടെ ഭാഗമായി വന്ന ഇ-നാം വഴി രാജ്യവ്യാപകമായി ഒറ്റ വിപണി സംജാതമാകുന്നു.

·    ഒരു രാഷ്‌ട്രം ഒരു പവര്‍ ഗ്രിഡ്: രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ കേന്ദ്ര വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ഒരു രാഷ്‌ട്രം ഒരു പവര്‍ ഗ്രിഡ്.

·         ഒരു രാഷ്‌ട്രം, ഒരു ഗ്യാസ് ഗ്രിഡ്: വീടുകളിലേയ്‌ക്ക് എല്‍.പി.ജിയും വാഹനങ്ങള്‍ക്ക് സിഎന്‍ജിയും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി, അതിലൂടെ വളം, കെമിക്കല്‍സ്, വൈദ്യുതി എന്നിവയുടെ നിര്‍മ്മാണ ചെലവ് കുറയുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

·         ഒരു രാഷ്‌ട്രം ഒരു പൊതു പരീക്ഷ: കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലേയ്‌ക്കുള്ള ജോലിക്കായി നടത്തുന്ന പരീക്ഷകളെല്ലാം ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴിയായി ഏകീകരിച്ചു.

·         ദേശീയ വിദ്യാഭ്യാസ നയം: ഏകീകൃതമായ വിദ്യാഭ്യാസ നയം ദേശീയ വിദ്യാഭ്യാസ പരിഷ്‌കരണം വിഭാവനം ചെയ്യുന്നു.

·         ഒരു രാഷ്‌ട്രം ഒരു ആരോഗ്യ ഇന്‍ഷുറന്‍സ്: അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ രാജ്യത്ത് എവിടെയുമുള്ള പൗരന്‍മാര്‍ക്ക് ലഭ്യമാണ്.

·        ഒരു രാഷ്‌ട്രം ഒരു ഫാസ് ടാഗ്: രാജ്യമെങ്ങുമുള്ള ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ ഫാസ്ടാഗ് സംവിധാനം വഴി സാധിച്ചു.

·         ഒരു രാഷ്‌ട്രം ഒരു നികുതി: ഏകീകൃത ചരക്കു സേവന നികുതി പ്രാവര്‍ത്തികമായതോടെ സങ്കീര്‍ണ്ണമായ നികുതി സംവിധാനങ്ങള്‍ക്ക് ഐക്യരൂപം കൈവന്നു.

·         ഒരു രാഷ്‌ട്രം ഒരു മൊബിലിറ്റി കാര്‍ഡ്: നാഷണല്‍ കോമണ്‍മൊബിലിറ്റി കാര്‍ഡ് വഴി മെട്രോ, ബസ്, ടാക്‌സി, ട്രെയിന്‍ എന്നിവയിലെല്ലാം രാജ്യത്തെവിടെയും യാത്ര സാധ്യമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

India

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

Kerala

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

പുതിയ വാര്‍ത്തകള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.