കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വാര്‍ത്തകള്‍ ചമയ്ക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിന്റെ നിര്‍ദേശം. ഏഷ്യാനെറ്റ് മാനേജ്മെന്റിന്റെയും സിപിഎം പ്രവര്‍ത്തകരായ എഡിറ്റര്‍മാരുടെയും നിര്‍ദേശാനുസരണമാണ് കെ. സുരേന്ദ്രനെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുടെ ഒരു പ്രവര്ത്തകന് പോലും ഉള്‍പ്പെടാത്ത കൊടകരക്കേസില്‍ കെ. സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചത്. കൊടകരയിലെ ഗൂഢാലോചന പൊളിഞ്ഞപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തന്നെ സികെ ജാനുവിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ചത്. കെ. സുരേന്ദ്രന് തനിക്ക് പണം തന്നിട്ടില്ലെന്ന് ജാനുതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം വ്യാജവാര്‍ത്തകള്‍ ചമച്ചത് ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വാര്‍ത്തകള്‍ ചമയ്ക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജണല്‍ എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള് അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു.
കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി വാര്‍ത്തകള്‍ ചമയ്ക്കാന്‍ ഷിബുകുമാര്‍, കമലേഷ്, സിയാം, ബിഡിന് എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ബിജെപിയെപ്പറ്റി വാര്‍ത്തകള്‍ ചമയ്ക്കാന്‍ കമലേഷ്, സന്ദീപ്, ജോഷി എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ഈ മെയില്‍ സന്ദേശം ബിജെപി പുറത്തുവിട്ടതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടിരുന്നു.
അതിനാല്‍, ഇക്കുറി മെയില്‍ സന്ദേശം അയക്കാതെ വാക്കാലുള്ള നിര്‍ദേശമാണ് എഡിറ്റോറിയല്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിപിഎം/എസ്ഡിപിഐ പ്രവര്‍ത്തകരായ റിപ്പോര്‍ട്ടര്‍മാരെയാണ് ഇക്കുറി വ്യാജവാര്‍ത്ത ചമയ്ക്കാന്‍ ഏഷ്യാനെറ്റ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ബിജെപിക്കെതിരെയും കെ. സുരേന്ദ്രനെതിരെയും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണ്.
നേരത്തെ, ബിജെപിക്കാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര് പ്രവീണയുടെ ശബ്ദ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
പൗരത്വ നിയമത്തിനെതിരെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര് സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്. നിരന്തരം വ്യാജവാര്‍ത്തകള്‍ നല്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിക്കാന്‍ ബിജെപി ഔദ്യോഗികമായി തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: