Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബിജെപിയെ തകര്‍ക്കണം; സുരേന്ദ്രനെതിരെ വാര്‍ത്തകള്‍ ചമയ്‌ക്കണം’; എസ്ഡിപിഐ, സിപിഎം റിപ്പോര്‍ട്ടര്‍മാര്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കി ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് മാനേജ്‌മെന്റിന്റെയും സിപിഎം പ്രവര്‍ത്തകരായ എഡിറ്റര്‍മാരുടെയും നിര്‍ദേശാനുസരണമാണ് കെ. സുരേന്ദ്രനെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. . മാനേജ്‌മെന്റും ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിതികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബിജെപിയുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഉള്‍പ്പെടാത്ത കൊടകരക്കേസില്‍ കെ. സുരേന്ദ്രനെ അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചത്. കൊടകരയിലെ ഗൂഢാലോചന പൊളിഞ്ഞപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തന്നെ സികെ ജാനുവിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 08:40 pm IST
in Kerala

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിന്റെ നിര്‍ദേശം. ഏഷ്യാനെറ്റ് മാനേജ്മെന്റിന്റെയും സിപിഎം പ്രവര്‍ത്തകരായ എഡിറ്റര്‍മാരുടെയും നിര്‍ദേശാനുസരണമാണ് കെ. സുരേന്ദ്രനെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപിയുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഉള്‍പ്പെടാത്ത കൊടകരക്കേസില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചത്. കൊടകരയിലെ ഗൂഢാലോചന  പൊളിഞ്ഞപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തന്നെ സികെ ജാനുവിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ചത്. കെ. സുരേന്ദ്രന്‍ തനിക്ക് പണം തന്നിട്ടില്ലെന്ന് ജാനുതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് നിരന്തരം വ്യാജവാര്‍ത്തകള്‍ ചമച്ചത് ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.  

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വാര്‍ത്തകള്‍ ചമയ്‌ക്കണമെന്ന്  ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജണല്‍ എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഇമെയില്‍ സന്ദേശം അയച്ചിരുന്നു.  ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു.

കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ ഷിബുകുമാര്‍, കമലേഷ്, സിയാം, ബിഡിന്‍ എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ബിജെപിയെപ്പറ്റി  വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ കമലേഷ്, സന്ദീപ്, ജോഷി എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ഈ മെയില്‍ സന്ദേശം ബിജെപി പുറത്തുവിട്ടതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടിരുന്നു.

അതിനാല്‍, ഇക്കുറി മെയില്‍ സന്ദേശം അയക്കാതെ വാക്കാലുള്ള നിര്‍ദേശമാണ് എഡിറ്റോറിയല്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിപിഎം/എസ്ഡിപിഐ പ്രവര്‍ത്തകരായ റിപ്പോര്‍ട്ടര്‍മാരെയാണ് ഇക്കുറി വ്യാജവാര്‍ത്ത ചമയ്‌ക്കാന്‍ ഏഷ്യാനെറ്റ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ബിജെപിക്കെതിരെയും കെ. സുരേന്ദ്രനെതിരെയും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണ്.  

നേരത്തെ, ബിജെപിക്കാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ  ശബ്ദ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമത്തിനെതിരെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്‍കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര്‍ സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്‍കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്. നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാന്‍ ബിജെപി ഔദ്യോഗികമായി തീരുമാനിച്ചിരുന്നു.

Tags: mg radhakrishnankeralabjpകെ. സുരേന്ദ്രന്‍asianet newsRajeev Chandrasekharവാര്‍ത്തasianetfact check
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.