മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി ദേശീയ ജലപാതയില്‍ കിടങ്ങറയിലെ പിഡബ്ല്യുഡി റോഡിനു കുറുകെ നിര്‍മിച്ചിരിക്കുന്ന കെസി ജെട്ടിപാലം പൊളിച്ചു പണിയുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അനുമതി നല്‍കിയിട്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടര്‍നടപടി സ്വീകരിക്കുന്നില്ല.
വീതികുറഞ്ഞതും പൊക്കം കുറഞ്ഞതുമായ ഈ പാലത്തിനടിയിലൂടെ വലിയ ബോട്ടുകളും വള്ളങ്ങളും കടന്നുപോകാന്‍ കഴിയാത്തതു മൂലം വെളളപ്പൊക്കം പോ ലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ട നാട്ടിലെ ജനങ്ങള്‍ക്ക് ജലമാര്‍ഗം ചങ്ങനാശേരിയിലേക്കു വേഗത്തില്‍ പോകാന്‍ സാധിക്കുന്നില്ല. ദേശീയ ജലപാതയായി ആലപ്പുഴ ചങ്ങനാശേരി ജലപാത പ്രഖ്യാപിക്കപ്പെട്ടതോടെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ ഈ പാലം പുനര്‍ നി ര്‍മിക്കാന്‍ കഴിയുകയുള്ളു.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി നേടിക്കൊടുക്കാന്‍ കഴിഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് പാലത്തിന്റെ പുനര്‍ നിര്‍മാണത്തിന് തടസമെന്ന ഊരാക്കുടുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷമായി പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ചീഫ് എന്‍ജിനി യര്‍ ഡിസൈന്‍ തയാറാക്കി എസ്റ്റിമേറ്റും എടുത്ത് ധനകാര്യ വകുപ്പിന്റെ അനുമതിക്കായി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിക്കാത്തതു മൂലമാണ് കെസി പാലത്തിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിയാത്തത്.
ഈ വര്‍ഷത്തെ കാലവര്‍ഷം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇത്തവണയും കനത്ത മഴയുണ്ടായി വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ഈ പാലം വഴിയുള്ള ജലപാത ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും എംപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: