Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 05:00 am IST
in Editorial

നെല്ലിന്റെയും മറ്റ് ഖാരിഫ് വിളകളുടെയും താങ്ങുവില ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണത്തെ പൊളിക്കുന്നതാണ്. നെല്ല് ക്വിന്റലിന് കഴിഞ്ഞ വര്‍ഷത്തെ വിലയായ 1868 രൂപയില്‍ നിന്ന് 72രൂപ വര്‍ധിപ്പിച്ച് 1940 രൂപയാക്കിയിരിക്കുകയാണ്. എള്ള്, പരിപ്പ്, ഉഴുന്ന്, നിലക്കടല, കരിഞ്ചീരകം തുടങ്ങിയവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒരു കാര്യം അസന്ദിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. താങ്ങുവിലയെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട, അത് തുടരുകയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് തോമര്‍ വ്യക്തമാക്കിയത്. താങ്ങുവില തുടരുമെന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം കൃഷി മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു. 2018-19 ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിനനുസരിച്ചാണ് താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന വിലയാണ് താങ്ങുവില.

മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ചില സംഘടനകള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയതില്‍പ്പിന്നെ ഇത് രണ്ടാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍  താങ്ങുവില എടുത്തു കളയുമെന്നു കുപ്രചാരണം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ ചില സംഘടനകള്‍ സമരം തുടരുകയാണ്. പത്തിലേറെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അപ്പോഴൊക്കെ താങ്ങുവില എടുത്തു കളയില്ലെന്ന് വ്യക്തമാക്കിയിരുന്നു. രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കുപ്രചാരണം ആവര്‍ത്തിക്കുകയാണ് സമരക്കാര്‍ ചെയ്തത്. ഇപ്പോള്‍ രണ്ടാമതും താങ്ങുവില പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ സമരക്കാരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. എന്നിട്ടും സമരം പിന്‍വലിക്കില്ലെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. ഒരു വിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയവര്‍ ഇപ്പോള്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ പാടുപെടുകയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും, പുതിയ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ദല്‍ഹിയില്‍ കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തോട് ഐക്യം പ്രഖ്യാപിച്ച് കേരള നിയമസഭയില്‍ സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് അതില്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിക്കുകയും, ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുകയും, കടം കേറി മുടിയുകയും, വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ താല്‍പ്പര്യം കാണിക്കാതെയാണ് ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കുവേണ്ടി ഇവിടുത്തെ ഭരണ- പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്  അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ  നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.