എം.എസ്. ജയ്സണ്‍
കല്‍പ്പറ്റ: ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വയനാട്ടില്‍ നിന്ന് മാത്രം മുറിച്ചു കടത്തിയത് 400 കോടിയോളം രൂപയുടെ മരം. ജില്ലയിലെ 12 ഡിവിഷനുകളിലായി മുറിച്ച തടികള്‍ അധികവും കാട്ടില്‍ കിടക്കുന്നുണ്ട്. മുറിച്ചതില്‍ ഒരംശം മാത്രമാണ് പിടിച്ചത്. അതിനിടെ, മരംമുറിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഫോറസ്റ്റ് ഓഫീസര്‍ എന്‍.ടി. സാജന്, 2001ല്‍ അനധികൃതമായി ചന്ദനത്തൈല ഫാക്ടറി നടത്തിയ കേസില്‍ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന വിവരവും പുറത്തുവന്നു. മരം മുറിച്ച കരാര്‍ തൊഴിലാളി ഹംസക്കുട്ടിയും മരക്കച്ചവടക്കാരന് ചന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിലും 400 കോടിയുടെ ഈട്ടി മുറിച്ച വിവരങ്ങളുണ്ട്. മുട്ടില്‍ മരം മുറിയില്‍ നടന്നത് വന്‍ ഗൂഢാലോചനയാണെന്നാണ് ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മാത്രം 15 കോടിയിലധികം രൂപയുടെ ഈട്ടി മരങ്ങളാണ് കടത്തിയത്. മരം മുറി വിവാദമായതോടെ മുറിച്ച തടി കാട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ വനം വകുപ്പ് അനുവാദം നല്കുന്ന ഫോം ഫോര്‍ പാസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. അതിനാല്‍ മുറിച്ച മരം കടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിവരം പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥരും കച്ചവടക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്.
350 ഏക്കര്‍ കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് മാത്രം മുറിച്ച് കടത്തിയത് 250 കോടിയുടെ കൂറ്റന്‍ ഈട്ടിമരങ്ങളാണ്. ഈ എസ്റ്റേറ്റിന് മാത്രം മേപ്പാടി റെയ്ഞ്ച് ഓഫീസറും സൗത്ത് വയനാട് ഡിഎഫ്ഒയും കൂടി നല്‍കിയത് മുന്നൂറോളം പാസാണ്. നൂറുകണക്കിന് കോടികളുടെ മരം കടത്തിയെന്നും അന്വേഷണം മറ്റു കച്ചവടക്കാരിലേക്ക് എത്താതിരിക്കാന്‍ വയനാട് ടിമ്പര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് എറണാകുളത്തെ തടി എക്സ്പോര്‍ട്ടിങ് കമ്പനികളും വ്യാപാരികളും അയച്ച് കൊടുത്തത് ലക്ഷങ്ങളാണ് എന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: