Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംക്രമിക രോഗങ്ങളെ ചെറുക്കാന്‍ ബില്‍ പാസാക്കി; ഏത് നിയന്ത്രണവും സര്‍ക്കാരിന് ഏര്‍പ്പെടുത്താം

പുതിയ നിയമം അനുസരിച്ച് വിജ്ഞാപനം വഴി ഏതൊരു രോഗത്തേയും സാംക്രമിക രോഗമായി പ്രഖ്യാപിക്കാം. സംസ്ഥാനത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്ല്. ഇതനുസരിച്ച് ഏത് നിയന്ത്രണവും സര്‍ക്കാരിന് ഏര്‍പ്പെടുത്താം. ഏതെങ്കിലും ആഘോഷങ്ങളിലോ ആരാധനാലയങ്ങളിലോ ഏത് ആചാരവും നിര്‍ത്തിവയ്‌ക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 10:02 am IST
inKerala

തിരുവനന്തപുരം: കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ നിയമ സഭ ഐകകണ്‌ഠ്യേന പാസാക്കി. നേരത്തെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ബില്‍ നിയമമായതോടെ ഓര്‍ഡിനന്‍സ്, 1897 ലെ കൊച്ചി- തിരുവിതാംകൂര്‍ സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ റദ്ദാക്കപ്പെട്ടു.  

പുതിയ നിയമം അനുസരിച്ച് വിജ്ഞാപനം വഴി ഏതൊരു രോഗത്തേയും സാംക്രമിക രോഗമായി പ്രഖ്യാപിക്കാം. സംസ്ഥാനത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്ല്.  ഇതനുസരിച്ച് ഏത് നിയന്ത്രണവും സര്‍ക്കാരിന് ഏര്‍പ്പെടുത്താം. ഏതെങ്കിലും ആഘോഷങ്ങളിലോ ആരാധനാലയങ്ങളിലോ ഏത് ആചാരവും നിര്‍ത്തിവയ്‌ക്കാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും കൂട്ടം കൂടുന്നത് നിരോധിക്കാം. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ഏതൊരാളേയും ഉദ്യേഗസ്ഥന് പരിശോധിക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്യാം. അതിര്‍ത്തികള്‍ അടച്ചിടാം. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വര്‍ക്‌ഷോപ്പുകള്‍, സംഭരണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പടുത്താം. പൊതു-സ്വകാര്യ ഗതാഗതം നിയന്ത്രിക്കാം. ബാങ്ക്, മാധ്യമം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയ അവശ്യ അടിയന്തര സേവനങ്ങളുടെ സമയ ദൈര്‍ഘ്യം പരിമിതപ്പെടുത്താം.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ തടസപ്പെടുത്തുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ ശിക്ഷയോ, പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ്  ശിക്ഷ. അതേ സമയം ഈ കുറ്റങ്ങള്‍ക്കെല്ലാം ജാമ്യം ലഭിക്കും. പിഴത്തുക അടച്ചുകഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കും. പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചാല്‍ കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കാനും വ്യവസ്ഥയുണ്ട്.   കേസ് പിന്‍വലിക്കലിന് 2020 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന വകുപ്പുകള്‍ക്ക് 2020 മാര്‍ച്ച് 27 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്.

സബ്ജക്ട് കമ്മറ്റിക്ക് വിടാതെയാണ് നിയമം പാസാക്കിയത്. കേന്ദ്ര നിയമം നിലനില്‍ക്കെ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത് നിലനില്‍ക്കുമോ, നിയമനടപടികള്‍ക്ക് കാരണമാകുമോ തുടങ്ങിയ സാങ്കേതികത്വം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ കേരള സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള നിയമമാണ് കൊണ്ടുവന്നതെന്ന് ബില്ല് അവതരിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ ആരോപണം നിലനില്‍കുന്നത് അല്ലെന്ന് സ്പീക്കര്‍ റൂളിങ്ങ് നടത്തി. 655 ഭേദഗതികള്‍ അംഗങ്ങള്‍ നല്‍കി. അതില്‍ 12 ഭേദഗതികള്‍ അംഗീകരിച്ചാണ് ഐകകണ്‌ഠ്യേന നിയമം പാസാക്കിയത്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.