കല്‍പ്പറ്റ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍നിന്ന് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തിരുവനന്തപുരത്തു വെച്ച് ജാനു സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് ആരോപണവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയാറാണെന്നും ജാനു പറഞ്ഞു.
കെ. സുരേന്ദ്രനില്‍ നിന്ന് ജാനു 40 ലക്ഷം രൂപയാണ് വാങ്ങിയതെന്ന ആരോപണവുമായി ജെ.ആര്.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്റെ ആരോപണവും അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: