Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാന അധ്യാപകരില്ലാതെ പ്രൈമറി വിദ്യാലയങ്ങള്‍; ഓണ്‍ലൈന്‍ പഠനം ഇത്തവണയും അവതാളത്തിലാകും

സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പ്രധാന അധ്യാപകനാകാനുള്ള യോഗ്യതകളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രമോഷന്‍ മരവിപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 947 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നില്ല. നാളെ വിരമിക്കുന്നവരുടെ എണ്ണം കൂടി എടുത്താല്‍ ആകെയുള്ള 3716 പ്രൈമറി വിദ്യാലയങ്ങളില്‍ പകുതിയിലധികവും ഹെഡ്മാസ്റ്റര്‍മാര്‍ ഇല്ലാതെയാണ് പ്രവേശനോത്സവം നടത്തേണ്ടി വരിക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 06:52 pm IST
inKerala

കോഴിക്കോട്: യോഗ്യതയില്ലാത്ത യൂണിയന്‍ നേതാവിനെ പ്രധാന അധ്യാപകനായി നിയമിക്കണമെന്ന സിപിഎമ്മിന്റെ വാശിയില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രൈമറി വിദ്യാലയങ്ങള്‍ക്ക് നാഥനില്ലാതായി. പ്രവേശനോത്സവം കേമമായി സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് വിരമിക്കുന്നതടക്കമുള്ള പ്രധാന അധ്യാപകരുടെ കണക്കെടുത്താല്‍ സംസ്ഥാനത്തെ പകുതിയിലധികം പ്രൈമറി വിദ്യാലയങ്ങള്‍ക്കും തലവനുണ്ടാവില്ല. വകുപ്പുതല പരീക്ഷകള്‍ വിജയിച്ചവരെ മാത്രമേ പ്രധാന അധ്യാപകരാക്കാന്‍ പാടുള്ളൂവെന്ന വിദ്യാഭ്യാസ നിയമത്തിലെയും കോടതിവിധികളുടെയും നിബന്ധനകളെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.  

സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പ്രധാന അധ്യാപകനാകാനുള്ള യോഗ്യതകളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രമോഷന്‍ മരവിപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 947 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നില്ല. നാളെ വിരമിക്കുന്നവരുടെ എണ്ണം കൂടി എടുത്താല്‍ ആകെയുള്ള 3716 പ്രൈമറി വിദ്യാലയങ്ങളില്‍ പകുതിയിലധികവും ഹെഡ്മാസ്റ്റര്‍മാര്‍ ഇല്ലാതെയാണ് പ്രവേശനോത്സവം നടത്തേണ്ടി വരിക.

ഓണ്‍ലൈന്‍ ക്ലാസുകള്‍, പ്രവേശനോത്സവം തുടങ്ങി വിദ്യാലയ സംബന്ധിയായ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല പ്രധാന അധ്യാപകര്‍ക്കാണ്. ഔപചാരിക ക്ലാസ് റൂം പഠനം അനന്തമായി നീളുകയും പഠനം ഓണ്‍ലൈനായി തുടരുകയും ചെയ്യുമ്പോള്‍ വിദ്യാലയങ്ങള്‍ക്ക് പ്രധാന അധ്യാപകരില്ലാത്തത് ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കും. 2020 ജനുവരി 26ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ വകുപ്പുതല പരീക്ഷകള്‍ വിജയിച്ചവരെ മാത്രമേ പ്രധാന അധ്യാപകരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ടിരുന്നു. യോഗ്യതയില്ലാതെ നിയമിക്കപ്പെട്ടവരെ തരംതാഴ്‌ത്തണമെന്ന സുപ്രധാന നിര്‍ദേശവും വിധിയിലുണ്ടായിരുന്നു. എന്നാല്‍ വിധി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറായില്ല. അടിസ്ഥാന യോഗ്യതയില്ലാതെ പ്രമോഷന്‍ ലഭിച്ച അധ്യാപകര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, സ്റ്റാറ്റസ്‌കോ നിലനി

ര്‍ത്താനായിരുന്നു കോടതിയുടെ വിധി. കേരള വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തി നിയമനം നടത്താനുള്ള സര്‍ക്കാറിന്റെ നീക്കവും പരാജയപ്പെട്ടു. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ഭേദഗതി സ്റ്റേ ചെയ്യുകയായിരുന്നു.  പരീക്ഷ പാസായവരെ നിയമിക്കുന്നതിന് സര്‍ക്കാരിന് കോടതി വിധിയോ സ്റ്റേയോ തടസ്സമല്ല. വിരമിക്കല്‍ ഒഴിവിലേക്ക് ടെസ്റ്റ് യോഗ്യതയുള്ളവരെ സ്ഥാനക്കയറ്റം നല്‍കുന്നതിന് സുപ്രീം

കോടതി വിധി തടസ്സമല്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് വേണ്ടിയാണ് പ്രൈമറി വിദ്യാലയങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ അവതാളത്തിലാക്കിയിരിക്കുന്നത്.  

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താരംഭിച്ച നിയമ നടപടികളാണ് അവസാനമില്ലാതെ തുടരുന്നത്. യോഗ്യതയുള്ള അധ്യാപകരെ നിയമിച്ച് നിലവിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കോടതി വിധികളൊന്നും തടസ്സമല്ലെന്ന് കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ആനന്ദ് പറഞ്ഞു. സിപിഎം, കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകള്‍ വകുപ്പുതല പരീക്ഷകള്‍ പാസാകാത്ത അധ്യാപകരെയും സീനിയോറിറ്റി പരിഗണിച്ച് പ്രധാന അധ്യാപകരാക്കണമെന്ന നിലപാടുള്ളവരാണ്. എന്‍ടിയു മാത്രമാണ് യോഗ്യതയുള്ളവരെ മാത്രം നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നത്.

Tags: schoolscrisisഓണ്‍ലൈന്‍ പഠനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.