Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രണ്ടാമൂഴത്തിലെ മൂന്നാം വര്‍ഷത്തിലേക്ക്; വെല്ലുവിളികളും അവസരങ്ങളും

എല്ലാത്തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടയിലും മോദി ജനകീയനായി തന്നെ തുടരുന്നു. ജനങ്ങളുമായി നേരിട്ടാണ് അദ്ദേഹം സംവദിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ ജനം കാണുന്നുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 30, 2021, 12:00 am IST
inMain Article

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്. മോദിയുടെ വ്യക്തിപ്രഭാവം, താഴെത്തട്ട് മുതല്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങള്‍, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണ പരാജയം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ എന്നത് ഒരു ഘടകമേ ആല്ലാതായി. 2014 ലെ ജനവിധിയിലേക്കാള്‍ വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു 2019 ല്‍ മോദിയുടെ രണ്ടാം വരവ്.

മോദിയുടെ വ്യക്തിപ്രഭാവം തുടരുകയും അമിത്ഷായുടെ നേതൃത്വത്തിന്‍ കീഴില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാവുകയും വിപുലമാവുകയും ചെയ്തു. ആദ്യ മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രകടനം തന്നെയായിരുന്നു പ്രധാന ഘടകം. രണ്ട് സവിശേഷതകളാണ് മോദിസര്‍ക്കാരിനെ വ്യതിരിക്തമാക്കുന്നത്. നിശ്ചയദാര്‍ഢ്യവും പ്രായോഗികതയും. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ പലരും നിഷ്‌ക്രിയരായപ്പോള്‍ മോദി മുന്‍നിരയില്‍ നിന്ന് നയിച്ചു. ശക്തവും പ്രായോഗികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ധൈര്യം പ്രകടിപ്പിക്കുക മാത്രമല്ല, മേധാവിയുമാണെന്ന് തെളിയിക്കുകയും ചെയ്തു.

വന്‍ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിശ്ചയദാര്‍ഢ്യവും പ്രായോഗികതാ സിദ്ധാന്തവും തുടര്‍ന്നു. മുത്തലാഖ് നിര്‍ത്തലാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുകയും 2019 ജൂലൈയില്‍ പാസാക്കുകയും ചെയ്തു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 എ യും റദ്ദാക്കുക എന്ന ചരിത്രപരമായ തീരുമാനത്തിനും ഭാരതം സാക്ഷ്യം വഹിച്ചു. 2019 ന്റെ അവസാനമായിരുന്നു പൗരത്വ ഭേദഗതി നിയമം പാസാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്. അതേവര്‍ഷം നവംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അന്തിമ വിധിയും വന്നു. മോദി സമയം പാഴാക്കാതെ, ക്ഷേത്ര നിര്‍മ്മാണത്തിന് ജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റ് രൂപീകരിച്ചു. അദ്ദേഹം പതിറ്റാണ്ടുകളായി രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗവുമായിരുന്നു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വികസനം, വിശ്വാസം, വന്‍ മാറ്റങ്ങള്‍ എന്നിവ അടയാളപ്പെടുത്താന്‍ ആ കാലയളവില്‍ സാധിച്ചു എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ജനം മോദിയെ വിശ്വസിക്കുന്നു എന്നത് തര്‍ക്കങ്ങള്‍ക്ക് അതീതമായ വസ്തുതയാണ്. ആര്‍ക്കും തടുക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പിന്തുണയാണ് രാജ്യം മോദിക്ക് നല്‍കുന്നത്. ഇതിലൂടെ പരമോന്നത നേതാവ് എന്ന ഔന്നത്യമാണ് അദ്ദേഹം ആര്‍ജ്ജിച്ചിരിക്കുന്നത്.

എന്നിരുന്നാലും പ്രധാനമായും നാല് വെല്ലുവിളികളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്ന് കൊവിഡ് മഹാമാരി. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വികസന കുതിപ്പിന് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഈ മഹാമാരിയുടെ കടന്നുവരവ്. മറ്റ് ലോകരാഷ്‌ട്രങ്ങളേയും കൊവിഡ് പിടിച്ചുലച്ചു. ലോക്ഡൗണ്‍ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുക വഴി കൊവിഡിന്റെ ഒന്നാം തരംഗത്തെ വിജയകരമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചു. വാക്സിന്‍ നിര്‍മാണത്തിലെ മുന്‍ നിര രാജ്യമാണ് ഇന്ന് ഇന്ത്യ. നിരവധി രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതിയും ചെയ്യുന്നു. മാരകമായ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള തീവ്ര യജ്ഞത്തിലുമാണ്. താഴെത്തട്ടിലുള്ള സ്ഥാപനങ്ങളേയും ശാക്തീകരിക്കുക എന്ന പാഠമാണ് ഈ കൊറോണ പ്രതിസന്ധി നമ്മെ പഠിപ്പിച്ചത്.

രണ്ട്: സമ്പദ് വ്യവസ്ഥ. തുടര്‍ഭരണത്തിലെത്തിയപ്പോള്‍, പരിഷ്‌കരണങ്ങള്‍ അതിവേഗത്തിലാക്കാന്‍ നടപടി കൈക്കൊണ്ടു. കൃഷി, ബാങ്കിങ് മേഖലകളില്‍ നൂതനവും വിശാലവുമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനം, സാമ്പത്തിക ഉദാരവത്കരണത്തിന് സര്‍ക്കാര്‍ എത്രത്തോളം പ്രതിജ്ഞാബന്ധമാണെന്നതിന്റെ സൂചനയാണ്. ഒരു വിഭാഗം കര്‍ഷകര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങള്‍ നല്‍കാന്‍ ഈ പരിഷ്‌കരണങ്ങളിലൂടെ സാധ്യമാകും. രാജ്യത്തെ കര്‍ഷകര്‍ക്ക് അതൊരു വഴിത്തിരിവാകുകയും ചെയ്യും.

ഇന്ത്യന്‍ സമ്പദ് രംഗം ഒരു കുതിച്ചുച്ചാട്ടത്തിന് തയ്യാറെടുക്കുന്ന സമയത്താണ് കൊവിഡ് അതിനെല്ലാം ഭംഗം വരുത്തിയത്. രണ്ടാം തരംഗം തിരിച്ചുവരവിനും കാലതാമസം വരുത്തി. എന്നിരുന്നാലും മഹാത്തായ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് സാധ്യമാക്കും.

ഒന്നാം മോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നിയ മേഖലകളായിരുന്നു സുരക്ഷയും വിദേശ നയവും. ആദ്യ നാല് വര്‍ഷം കൊണ്ടുതന്നെ മോദിയുടെ വിദേശ നയം വിജയകരമാണെന്ന് തെളിഞ്ഞു. മോദിയും ഇന്ത്യയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നു.

എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന് മുന്നില്‍ വിദേശ നയവും രാജ്യ സുരക്ഷയും വെല്ലുവിളിയുയര്‍ത്തി. ഊര്‍ജ്ജസ്വലവും സുസ്ഥിരവുമായ സൈനിക ബലം, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഏതൊരു വെല്ലുവിളിയേയും ഫലപ്രദമായി നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു.

ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റി, പ്രതിച്ഛായ കൂട്ടാനുള്ള തീവ്രശ്രമങ്ങളും മോദി നടത്തി. അതെല്ലാം ലോക നേതാക്കളില്‍ മതിപ്പുളവാക്കി. നിരവധി അന്താരാഷ്‌ട്ര മാഗസിനുകള്‍ മോദിയെ ഗ്ലോബല്‍ സ്റ്റേറ്റ്സ്മാന്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുകയുമുണ്ടായി.

എല്ലാത്തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടയിലും മോദി ജനകീയനായി തന്നെ തുടരുന്നു. ജനങ്ങളുമായി നേരിട്ടാണ് അദ്ദേഹം സംവദിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ ജനം കാണുന്നുമുണ്ട്. എല്ലാ വെല്ലുവിളികളേയും മറികടന്ന് മുന്നോട്ട് പോവേണ്ടതുണ്ട്. ഇതിനായി വികേന്ദ്രീകരണം, കോ- ഓപ്പറേറ്റീവ് ഫെഡറലിസം, ആഗോളതലത്തിലുള്ള ഉടമ്പടികള്‍ എന്നിവയില്‍ ഊന്നി മുന്നോട്ട് പോവേണ്ടതുണ്ട്.

രാം മാധവ്

(ബിജെപി ദേശീയ ജന. സെക്രട്ടറി)

Tags: narendramodimodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.