Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ജനിച്ച ദിവസത്തിന്റെ പ്രത്യേകതകള്‍

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2021, 04:58 pm IST
in Astrology

ഞായറാഴ്ച ജനിച്ചാല്‍ സൂര്യന്റെ സ്വാധീനം വ്യക്തിത്വത്തില്‍ നിറയും. പൊതുവേ അധികാരത്തെ ഇഷ്ടപ്പെടും. പിതൃഭക്തരായിരിക്കും. സര്‍ക്കാര്‍ ജോലിക്കുള്ള/ പൊതുമേഖലയില്‍ ജോലിക്കുള്ള സാധ്യത കൂടും. പുരോഗമന ചിന്ത, സത്വരമായ പ്രവര്‍ത്തന ശീലം എന്നിവയും പ്രതീക്ഷിക്കാം. അനുയായികളുണ്ടാവും നേതൃഗുണം ജന്മായത്തമായിരിക്കും. ശിവഭക്തരായിരിക്കും. മേടം, ചിങ്ങം എന്നീ മലയാളമാസങ്ങളിലെ ഞായറാഴ്ചകളിലും കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളിലും ഞായറാഴ്ച സൂര്യോദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും ജനിച്ചാല്‍ ആ വ്യക്തിയെ ഒരു ‘സൂര്യ മനുഷ്യന്‍’ എന്ന് വിളിക്കാവുന്നതാണ്.  

തിങ്കളാഴ്ച ജനിക്കുന്നവരില്‍ ചന്ദ്രന്റെ ഗ്രഹപരമായ സവിശേഷതകള്‍ ഏറിയിരിക്കും. ജീവിതത്തെ സ്നേഹിക്കുന്നവരാവും. ഉയര്‍ച്ചതാഴ്ചകള്‍ കൊണ്ട് ജീവിതം എപ്പോഴും അസ്ഥിരമായിരിക്കും. കൃഷി, കച്ചവടം എന്നിവയില്‍ ശോഭിക്കും. സുഖലോലുപത, ഭക്ഷണത്തോട് പ്രിയം, കലാവാസന എന്നിവയുള്ളവരാവും. ദേവീഭക്തിയുണ്ടാവും. പൗര്‍ണമിയിലും തിങ്കളാഴ്ച രാവിലെ ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിലും ജനിച്ചാല്‍ അവരെ ‘ചന്ദ്രമനുഷ്യര്‍’ എന്ന് പറയാന്‍ കഴിയും.    

ചൊവ്വാഴ്ച ജനിക്കുന്നവര്‍ നിത്യ താരുണ്യമുളളവരാവും.തന്റേടം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കും. ക്ഷോഭം വാക്കിലും നോക്കിലും നിറയും. പോലീസ്, പട്ടാളം, രസതന്ത്രം, ലബോറട്ടറി, വൈദ്യം, ഫാര്‍മസി, അഗ്നി, വൈദ്യുതി മുതലായ വകുപ്പുകളില്‍ ജോലി ചെയ്യുവാന്‍ ഇടയുണ്ട്. സാഹസികരായിരിക്കും. സൂര്യോദയം തൊട്ട് 1,8,15,22 മണിക്കൂറുകളിലും മേടം, വൃശ്ചികം എന്നീ ലഗ്നങ്ങളിലും മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകളിലും ജനിച്ചാല്‍ ചൊവ്വയുടെ പ്രഭാവം വ്യക്തിത്വത്തില്‍ ശക്തമായിരിക്കും. സുബ്രഹ്മണ്യന്‍/ഭദ്രകാളി/ശാക്തേയ മൂര്‍ത്തികള്‍ എന്നിവരുടെ ഭക്തരായിരിക്കും.  

ബുധനാഴ്ച ജനിക്കുന്നവരില്‍ ബുദ്ധി, യുക്തിവിചാരം, പാണ്ഡിത്യം, ഗണിതത്തോടുള്ള ഇഷ്ടം, സാഹിത്യവാസന എന്നിവയുണ്ടാവും. ജ്യോതിഷത്തില്‍ ജ്ഞാനികളാവും. അവതാരവിഷ്ണുമൂര്‍ത്തികളെ ഉപാസിക്കും. ബുധനാഴ്ചയും ആയില്യം, തൃക്കേട്ട, രേവതി എന്നിവയിലൊരു നക്ഷത്രവും കന്നി, മിഥുനം എന്നിവയിലൊരു ലഗ്നവും ഒത്തുവന്നാല്‍ ബുധപ്രഭാവം ശക്തമായിരിക്കും. ബുധനാഴ്ച ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളില്‍ ജനിച്ചാലും ബുധന്റെ സ്വാധീനം കാണാനാവും.    

വ്യാഴാഴ്ച ജനിക്കുന്നവര്‍ പൊതുവേ ഗുരുത്വവും ഈശ്വരാധീനവും ഉള്ളവരായിരിക്കും. അവരില്‍ ഭൗതിക ചിന്തകള്‍ക്ക് തുല്യമായി ആത്മീയചിന്തകളും ഇടംപിടിക്കും. ഗുണങ്ങളില്‍ സാത്വികതയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാവും. കറകളഞ്ഞ ഈശ്വരഭക്തി  

പുലര്‍ത്തും. വികാരവിചാരങ്ങളുടെ സന്തുലനം മറ്റൊരു സിദ്ധിയാണ്. വ്യാഴാഴ്ച സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ വ്യാഴഹോരാവേളയാണ്. അപ്പോള്‍ ജനിച്ചാലും വ്യാഴമഹിമ സ്വഭാവത്തില്‍ നിറയും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങള്‍ വ്യാഴാഴ്ച ഒത്തുവന്നാലും ജനനമുണ്ടായാല്‍ ഇതു പറയാം. ധനു, മീനം ലഗ്നങ്ങളുമായി ചേര്‍ന്നാലും വ്യാഴവ്യക്തിത്വം സ്പഷ്ടമായിരിക്കും.   വെള്ളിയാഴ്ച ജനിച്ചാല്‍ ലൗകികാസക്തിയേറും. പ്രണയഭാവങ്ങള്‍ മനസ്സിലെന്നും തുടികൊട്ടും. സുഖത്തില്‍, വിനോദത്തില്‍, ഭോഗത്തില്‍ താത്പര്യമേറും. കലകളില്‍ നിറഞ്ഞ കഴിവും അറിവും ഉണ്ടായിരിക്കും. ഉയര്‍ന്ന സൗന്ദര്യബോധത്താല്‍ അനുഗൃഹീതരായിരിക്കും. ദേവീഭക്തി  

പുലര്‍ത്തും. അദ്ധ്യാപനം, കച്ചവടം, കലാപരമായ തൊഴിലുകള്‍ എന്നിവയില്‍ ശോഭിക്കും. വെള്ളിയാഴ്ചയും തുലാം, ഇടവം എന്നീ ലഗ്നങ്ങളും ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളും ഒത്തുവരുമ്പോള്‍ ജനിച്ചാല്‍ ശുക്രവ്യക്തിത്വം ഉച്ചസ്ഥായിയിലെത്തും. സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ ശുക്രഹോരാവേളകള്‍. ആ സമയത്ത് ജനിച്ചാലും ശുക്രന്റെ ഗ്രഹപരമായ പ്രത്യേകതകള്‍ മാനുഷിക വശങ്ങളോടെ പ്രകടമാവും.    

ശനിയാഴ്ച ജനിച്ചാല്‍ ദുരിതങ്ങളുടെ ദണ്ഡകാരണ്യം കടക്കേണ്ടിവരും. ദീനവും ദാരിദ്ര്യവും ജീവിതത്തെ പിന്നിലേക്ക് വലിക്കും. വിഷാദചിന്തകള്‍, ക്രൂര മനസ്സ്, ആലസ്യം, കഠിനാധ്വാനം, രോഗങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാകും. പുരോഗതി പതുക്കെയാവും. നേട്ടങ്ങളധികവും വാര്‍ധക്യത്തിലായിരിക്കും. എന്നാലും കരളുറപ്പും മനസ്സുറപ്പും കൈവിടില്ല. ശനിയാഴ്ച ഉദയം മുതല്‍ 1,8,15,22 മണിക്കൂറികളില്‍ ജനിച്ചാല്‍ ശനി സ്വാധീനം ഏറും. മകരം, കുംഭം എന്നിവ ലഗ്നമായി ശനിയാഴ്ച ജനിച്ചാലും, പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നുവരുന്ന ശനിയാഴ്ച ജനിച്ചാലും ഈ ഫലങ്ങള്‍ പറയാം. ശാസ്താവ്, ഉഗ്രമൂര്‍ത്തികള്‍, ശൈവദേവതകള്‍ എന്നിവരെ ഭജിക്കുന്നതില്‍ താത്പര്യമേറും.

ജേ്യാതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.