Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ സദ്ഗുരുവിന് വിജയം; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

മിഴ്‌നാട്ടിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ച ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗിവാസുദേവിന് ചെറിയ വിജയം. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത് വന്നതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 09:44 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ച ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗിവാസുദേവിന് ചെറിയ വിജയം. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത് വന്നതോടെയാണിത്.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള വകുപ്പിന്റെ മന്ത്രിയായ പി.കെ. ശേഖര്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഹിന്ദു റിലിജ്യന്‍ ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ്സ് (എച്ച്ആര്‍ ആന്‍റ് സിഇ) വകുപ്പിനാണ് ക്ഷേത്രങ്ങളുടെ ചുമതല. തമിഴ്‌നാട്ടിലുടനീളം ഏകദേശം 36,000 ക്ഷേത്രങ്ങളാണ് എച്ച്ആര്‍ ആന്‍റ് സിഇയുടെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ മധുരൈ മീനാക്ഷി ക്ഷേത്രവും തഞ്ചാവൂര്‍ ബൃഹദീശ്വരാര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ജഗ്ഗി വാസുദേവ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ചരിത്രപരമായ തീരുമാനം എന്നാണ് ജഗ്ഗി വാസുദേവ് ഇതിനോട് പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും എച്ച്ആര്‍ ആന്‍റ് സിഇയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നും അതത് ക്ഷേത്രങ്ങളുടെ പ്രാദേശികഭക്തര്‍ക്ക് ഇവയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്നുമാണ് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടത്. എങ്കിലേ ഈ ക്ഷേത്രങ്ങള്‍ രക്ഷപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ജഗ്ഗി വാസുദേവ്. ജഗ്ഗിയുടെ ഈ തീരുമാനത്തെ അസംബന്ധം എന്നാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പ്രതികരിച്ചത്.  

പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണയ്‌ക്കുകയും മോദിയെ അംഗീകരിക്കുകയും ചെയ്യുന്ന ജഗ്ഗിവാസുദേവിനെ പുതുതായി അധികാരമേറ്റ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന് ഇഷ്ടമല്ല. അധികാരമേറ്റെടുത്തയുടന്‍ തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജഗ്ഗി വാസുദേവ് പ്രശസ്തിക്ക് പിന്നാലെ പോകുന്ന സന്യാസിയാണെന്നും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ വരവുചെലവ് കണക്കുകളില്‍ ക്രമക്കേടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജഗ്ഗി വാസുദേവിന് അനുകൂലമായി ട്വീറ്റ് ചെയ്ത ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്സണായ മാലിനി പാര്‍ത്ഥസാരഥിയ്‌ക്കെതിരെയും പളനിവേല്‍ ത്യാഗരാജന്‍ പ്രതികരിച്ചിരുന്നു. ഹിന്ദു പത്രം എന്ന ബ്രാന്‍റ് നശിക്കാതെ നിലനില്‍ക്കണമെങ്കില്‍  മാലിനിയ്‌ക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് വരെ പളനിവേല്‍ ത്യാഗരാജന്‍ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഈ ജഗ്ഗി വാസുദേവ് പ്രശ്നത്തില്‍ പളനിവേല്‍ ത്യാഗരാജനും മൗനം അവലംബിച്ചു തുടങ്ങിയിരിക്കുകയാണ്. അതുവരെ വാചാലനായിരുന്ന മന്ത്രി ഇപ്പോള്‍ മാധ്യമങ്ങളോട് ജഗ്ഗി വാസുദേവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് തമിഴ്‌നാട് ധനമന്ത്രി. ഡിഎംകെ സര്‍ക്കാര്‍ ജഗ്ഗി വാസുദേവിനോടുള്ള നീക്കം മയപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമല്ല.

Tags: ഗുരു ജഗ്ഗി വാസുദേവ്ഈഷ ഫൗണ്ടേഷന്‍തമിഴ്നാട് ക്ഷേത്രങ്ങള്‍ഓണ്‍ലൈന്‍ഡിഎംകെPalanivel ThiagarajanSadhguru AdiyogiishaSadhguruക്ഷേത്രങ്ങള്‍ നശിപ്പിച്ചുജഗ്ഗി വാസുദേവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.