മുന്‍ അമേരിക്കന്‍ പ്രതിനിധി സഭാംഗവും അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദു അംഗവുമായിരുന്ന തുള്‍സി ഗബ്ബാര്‍ഡ് ബംഗ്ലാദേശ് കേന്ദ്രീകരിച്ച് നടക്കുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദത്തേയും ഹിന്ദുവംശഹത്യയേയും കുറിച്ച് മനസ്സ് തുറക്കുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം ഒരു കോണ്‍ഗ്രസ്സ് അംഗം എന്ന നിലയില്‍ ഞാന്‍ അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴും അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ലക്ഷ്യമായി അവര്‍ തുടരുന്നു. ഈ പീഡനങ്ങള്‍ ഏറ്റവും ഭീകരരൂപം പ്രാപിച്ചത് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്ഥാന് പട്ടാളം ദശലക്ഷക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനും, ബലാല്‍സംഗം ചെയ്യാനും, തുരത്തിയോടിയ്ക്കാനും തുടങ്ങിയതോടെയാണ്. അവരുടെ മതവും വംശവുമായിരുന്നു ഈ പീഡനത്തിന് കാരണം.
കൃത്യമായി പറഞ്ഞാല്‍ 1971 മാര്‍ച്ച് 25 നായിരുന്നു പാകിസ്ഥാനി പട്ടാളം ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഇങ്ങനെ ലക്ഷ്യം വയ്ക്കാന്‍ ആരംഭിച്ചത്. ഹിന്ദുക്കള്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ആദ്യം അക്രമങ്ങള്‍ തുടങ്ങി. ധാക്കാ സര്‍വ്വകലാശാലയുടെ ജഗന്നാഥ ഹാള്‍ എന്ന ഹിന്ദു ഹോസ്റ്റലില്‍ ആ രാത്രിയില്‍ മാത്രം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു. ഈ ഹിന്ദു വംശഹത്യ അടുത്ത പത്തുമാസങ്ങളോളം നീണ്ടു നിന്നു. രണ്ടു മുതല്‍ മൂന്നു വരെ ദശലക്ഷം ഹിന്ദുക്കള്‍ അതില്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് വിധേയമാക്കപ്പെടുകയും ചെയ്തു. ഒരു കോടിയോളം ജനങ്ങളാണ് വീട് വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി തീര്‍ന്നത്. ആ സമയത്ത് അഭയാര്‍ഥികളെ സന്ദര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍ ടെഡ് കെന്നഡിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
“കൃത്യമായ പദ്ധതികളോടെ മാര്‍ച്ച് 25 രാത്രി മുതല്‍ പാകിസ്ഥാന് പട്ടാളം നടപ്പാക്കിയ ഈ ഭീകരതയേക്കാളും അതിന്റെ വംശഹത്യാപരമായ അനന്തര ഫലങ്ങളേക്കാളും വ്യക്തമായി മറ്റൊന്നും രേഖപ്പെടുത്താന്‍ കഴിയില്ല. അതിന്റെ ഏറ്റവും ഭീകരമായ ഫലം അനുഭവിച്ചത് ഹിന്ദുക്കള്‍ ആയിരുന്നു. അവരുടെ കിടപ്പാടങ്ങള്‍ കൈയ്യടക്കപ്പെടുകയും, കടകള്‍ കൊള്ളയടിയ്ക്കപ്പെടുകയും, അവരെ തെരെഞ്ഞു പിടിച്ച് കൊന്നൊടുക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ മഞ്ഞ പെയിന്റു കൊണ്ട് അവരെ H എന്ന് അടയാളപ്പെടുത്തി”
ഹിന്ദുക്കളുടെയും ബംഗ്ലാദേശിലെ മറ്റു മത ന്യൂനപക്ഷങ്ങളുടേയും നേരെയുള്ള ഈ ഇസ്ലാമിസ്റ്റ് പീഡനം (ഇസ്ലാമിസ്റ്റ് എന്നതിനെ ഇസ്ലാമുമായി കൂട്ടിക്കുഴയ്ക്കരുത്) ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രാപ്തിയോടു കൂടി അവസാനിച്ചില്ല. അതിക്രമങ്ങള്‍ ഇന്നോളം തുടര്‍ന്നു വരികയാണ്. ഭീകരമായ ആക്രമണങ്ങള്‍, കൊലകള്‍, വീടുകള്‍ കത്തിയ്ക്കല്‍, കുടുംബങ്ങള്‍ കിടപ്പാടം വിട്ട് ഓടിപ്പോകേണ്ടുന്ന സ്ഥിതി ഇതെല്ലാം ഇന്നും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബംഗ്ലാദേശി ജനസംഖ്യയുടെ 33% ഹിന്ദുക്കളായിരുന്നു. നിരന്തരമായ ഈ ഇസ്ലാമിസ്റ്റ് അതിക്രമങ്ങളുടെ ഫലമായി, ഹിന്ദുക്കള്‍ ഇന്ന് ബംഗ്ലാദേശി ജനസംഖ്യയില്‍ വെറും 8% മാത്രമായി ചുരുങ്ങിയിരിയ്ക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നൂറുക്കണക്കിന് ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകള്‍ കൂട്ടം ചേര്‍ന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചു. ഒരു ട്രെയിനും കുറെ ബസ്സുകളും നശിപ്പിച്ചു, സര്‍ക്കാര്‍ മന്ദിരങ്ങള്‍ തീയിട്ടു, പ്രസ്സ് ക്ലബ് തകര്‍ത്തു. വളരെയേറെ പേര്‍ക്ക് പരിക്കു പറ്റുകയും ജീവന് നഷ്ടപ്പെടുകയും ഉണ്ടായി. ദൗര്‍ഭാഗ്യവശാല്‍ ഹിന്ദുക്കള്‍ക്കും, മറ്റു ന്യൂനപക്ഷങ്ങള്‍ക്കും, നിരീശ്വരവാദികള്‍ക്കും, മതേതര ചിന്താഗതിക്കാര്‍ക്കും എതിരേയുള്ള ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകളുടെ ഈ ഭീകരാക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നൂറ്റാണ്ടുകളായി ഇത് നടന്നു കൊണ്ടിരിയ്ക്കുകയാണ്.
അമേരിക്കന്‍ ഭരണകൂടം ഒരു മാറ്റം കൊണ്ടു വരുന്നതിന് മുമ്പ്, ഇറാക്കിലും, സിറിയയിലും, ലിബിയയിലും ഇസ്ലാമിസ്റ്റ് ജിഹാദികളുടെ ആക്രമണങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ശക്തരായ മതേതര ഭരണാധികാരികള്‍ യുദ്ധങ്ങള്‍ മൂലം ഒന്നുകില്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ അല്ലെങ്കില്‍ ദുര്‍ബലരാവുകയോ പതിവായിരുന്നു. ഇറാക്കില്‍ ഒന്നര ദശലക്ഷവും സിറിയയില്‍ 2.2 ദശലക്ഷവും ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇറക്കില്‍ ഏകദേശം രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. സിറിയയിലാകട്ടെ നാലര ലക്ഷത്തോളവും. ഇസ്ലാമിസ്റ്റ് അധിനിവേശത്തിനു മുമ്പ് ഹിന്ദുക്കളും, ബുദ്ധന്മാരും, സൊരാഷ്ട്രീയരും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബഹുമത രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്. ഇന്ന് അവിടെ അവശേഷിയ്ക്കുന്നത് ആയിരം ഹിന്ദുക്കള്‍ മാത്രമാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ മത ന്യൂനപക്ഷങ്ങള്‍. അമേരിക്കയുടേയും മറ്റു ലോകരാജ്യങ്ങളുടെയും നേതാക്കള്‍ ഈ അധിനിവേശത്തെ തുറന്ന് അധിക്ഷേപിയ്ക്കുകയും, ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നതു വരെ പാകിസ്ഥാനില്‍ നടക്കുന്നതു പോലെ ജിഹാദി ഭീകരതയുടെ അഴിഞ്ഞാട്ടം ലോകം മുഴുവനും തുടരുക തന്നെ ചെയ്യും. എല്ലാ അമുസ്ലീങ്ങളും, ‘തീവ്രതകുറഞ്ഞ’ മുസ്ലീങ്ങളും അടിമകളാക്കപ്പെടേണ്ടവരോ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കപ്പെടേണ്ടവരോ, അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം സ്വന്തമായി അവകാശങ്ങള്‍ ഒന്നുമില്ലാതെ രണ്ടാംകിട പൗരന്മാരായി മാത്രം ജീവിക്കേണ്ടവരോ ആണെന്നുള്ള സിദ്ധാന്തം ഉയര്‍ത്തിപ്പിടിയ്ക്കുന്നവരാണ് ഇസ്ലാമിസ്റ്റുകള്‍’
പ്രതികരിക്കാൻ ഇവിടെ എഴുതുക: