തിരുവനന്തപുരം: കേരളത്തിലെ ആദ്യ ദളിതനായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് എന്ന് സ്ഥാപിക്കാന്‍ സൈബര്‍ സഖാക്കള്‍ കാട്ടിയ തിണ്ണമിടുക്ക് അതിരുകടന്നപ്പോള്‍ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ഒരു പേജ് താഴിട്ടുപൂട്ടേണ്ടി വന്നു. കോണ്‍ഗ്രസിലെ ദളിതനായ ആദ്യത്തെ ദേവസ്വം മന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് ജൂണ്‍ രണ്ട് വരെ ഇനി എഡിറ്റിംഗ് സാധ്യമല്ല എന്ന പ്രഖ്യാപനത്തോടെ വിക്കീപീഡിയ പൂട്ടിയിട്ടിരിക്കുന്നത്. അതിനുള്ളില്‍ എഡിറ്റിംഗ് സംബന്ധിച്ച തര്‍ക്കം തീര്‍ന്നാല്‍ പേജിന്റെ പൂട്ട് നീക്കുന്നതാണെന്നും വിക്കിപീഡിയ പറയുന്നു.
ഈ പേജില്‍ 250 തവണയോളം എഡിറ്റിംഗ് നടന്നു എന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. കെ.കെ. ബാലകൃഷ്ണന് ദളിതനാണെന്നും അദ്ദേഹം 1977ല്‍ ദേവസ്വം മന്ത്രിയായിരുന്നു എന്നും വിക്കിപീഡിയ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പേജില്‍ നിന്നും ദേവസ്വം മന്ത്രി എന്ന ഭാഗം വെട്ടിക്കളയാനാണ് സൈബര്‍ സഖാക്കള്‍ ശ്രമിച്ചതെന്ന് പറയുന്നു.
കോണ്‍ഗ്രസ് മന്ത്രിയായ കെ.കെ. ബാലകൃഷ്ണനാണ് ആദ്യത്തെ ദളിതനായ ദേവസ്വം മന്ത്രിയെന്ന് കോണ്‍ഗ്രസിന്റെ യുവനേതാവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി പി.ആര്. സരിന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സത്യം വെളിവാകും മുമ്പ് തന്നെ സിപിഎം നേതാക്കള്‍ പുതുതായി ദേവസ്വം വകുപ്പിന്റെ ചുമതലയേറ്റ കെ. രാധാകൃഷ്ണനാണ് ദളിതനായ ആദ്യ ദേവസ്വം മന്ത്രി എന്ന് അവകാശപ്പെട്ടു. ഇക്കാര്യം സിപിഎമ്മിന്റെ സൈബര്‍ സഖാക്കളും വലിയ അവകാശവാദമായി കൊട്ടിഘോഷിച്ചിരുന്നു.
ഇപ്പോള്‍ രക്ഷപ്പെടാന്‍ പുതിയ അവകാശവാദമാണ് സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്നത്. 1977കാലത്തെല്ലാം ദേവസ്വം വെറും ഉപവകുപ്പായിരുന്നെന്നും 1996-2001 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ദേവസ്വം സ്വതന്ത്രവകുപ്പായതെന്നും അതിന്ശേഷം രാധാകൃഷ്ണന് തന്നെയാണ് ദളിതനായ ആദ്യ മന്ത്രിയെന്നും ഇവര്‍ അവകാശപ്പെടുന്നു.
അപ്പോള്‍ ഇനി മുതല്‍ ക്വിസ് മത്സരത്തില്‍ രണ്ട് തരം ചോദ്യം ഉണ്ടാക്കേണ്ടതായി വരും: കേരളത്തിലെ ദേവസ്വം മന്ത്രിമാരില്‍ ആദ്യ ദളിത് മന്ത്രി ആര് എന്ന ചോദ്യത്തിന് കെ.കെ. ബാലകൃഷ്ണന് എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ കേരളത്തില്‍ ദേവസ്വം വകുപ്പ് സ്വതന്ത്രവകുപ്പായ ശേഷം ഉണ്ടായ ആദ്യ ദളിതനായ ദേവസ്വം മന്ത്രിയാര് എന്ന ചോദ്യത്തിന് കെ. രാധാകൃഷ്ണന് എന്ന ഉത്തരമായിരിക്കും യോജിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: