നീരേറ്റുപുറം: മേഖലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതോടെ കര്‍ഷകര്‍ ദുരിതത്തില്‍. രോഗബാധ ഭയന്ന് ഉപഭോക്താക്കള്‍ അകലുന്നതാണ് നിലവിലെ പ്രശ്നം. കോവിഡ് വ്യാപനകാലത്ത് ഇത്തരം പ്രതിസന്ധിവരുന്നത് അപ്പര്‍കുട്ടനാട്,കുട്ടനാട് പ്രദേശത്തെ കര്‍ഷകരെ വലയ്ക്കും. നിലവിലെ പ്രതിഫലനം പൂര്‍ണമായും നീങ്ങാന്‍ ഏറെ നാളുകള്‍ വേണ്ടി വരും. അടുത്ത ഏതാനും മാസങ്ങളില്‍ താറാവിറച്ചിയുടെയും മുട്ടയുടെയും വിപണനം ഏതാണ്ട് പൂര്‍ണമായും സ്തംഭിക്കും.
കോഴിയിറച്ചിയുടെയും മുട്ടയുടെയും സ്ഥിതിയും ഏറെ വ്യത്യസ്തമാകാനിടയില്ല. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ സാധാരണക്കാരായ നിരവധിയാളുകളാണ് താറാവ് കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 1,000 മുതല്‍ 10,000ന് മുകളില്‍ വരെ താറാവുകളെ വളര്‍ത്തുന്ന ധാരാളം കര്‍ഷകര്‍ ഈ മേഖലകളിലുണ്ട്. നെല്ല് കഴിഞ്ഞാല്‍ പ്രധാന വരുമാന മാര്‍ഗ്ഗവും താറാവ് കൃഷിയാണ്. ലോണെടുത്തും പണയം വച്ചും താറാവ് കൃഷി ആരംഭിച്ചവരും നിരവധിയാണ്.
ഓരോ തവണയും പക്ഷിപ്പനി എത്തുമ്പോള്‍ ഇത്തരക്കാരുടെ വരുമാനം നിലയ്ക്കുന്നു എന്നു മാത്രമല്ല ഇവര്‍ വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകള്‍ ചത്തിരുന്നു. കൂടാതെ പക്ഷിപ്പനിയെ തുടര്‍ന്ന് നിരവധി താറാവുകളെയാണ് കൂട്ടത്തോടെ കൊന്നത്. അജ്ഞാതരോഗം കൂടെയായതൊടെ കര്‍ഷകര്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: