Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പശ്ചിമേഷ്യന്‍ സംഘര്‍ഷം സമാധാനത്തിലേക്ക്

പാലസ്തീനും ഇസ്രയേലും മുഖ്യ പങ്കാളികളായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് തികച്ചും ഏകപക്ഷീയമായ ചിത്രമാണ് തല്‍പ്പരകക്ഷികള്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ എന്ന രാഷ്‌ട്രത്തിന് ഭൂമുഖത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്ന മതഭ്രാന്തമായ ഇസ്ലാമിക നിലപാടിനെ ഈ ശക്തികള്‍ പിന്തുണയ്‌ക്കുന്നു. ഹമാസ് ഭീകര സംഘടനയായിരുന്നിട്ടും ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ അവരുടെ മിസൈലേറ്റ് ഒരു മലയാളി വനിത മരിക്കാനിടയായപ്പോള്‍ അനുശോചനം രേഖപ്പെടുത്താന്‍പോലും തയ്യാറാവാത്തവിധം അന്ധമായ ഇസ്രയേല്‍ വിരോധമാണ് കേരളത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 05:00 am IST
inEditorial

സംഘര്‍ഷഭരിതമായ നീണ്ട പതിനൊന്നു ദിവസത്തിനുശേഷം പശ്ചിമേഷ്യയില്‍നിന്ന് ലോകമെമ്പാടുമുള്ള സമാധാന പ്രേമികളെത്തേടി ആ വാര്‍ത്ത എത്തിയിരിക്കുന്നു. പരസ്പരം ഏറ്റുമുട്ടിയിരുന്ന ഇസ്രയേലും ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരവും നിരുപാധികവുമായ വെടിനിര്‍ത്തലിന് തന്റെ മന്ത്രിസഭ അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് മധ്യസ്ഥത വഹിക്കുന്ന ഈജിപ്റ്റാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിന് തയ്യാറാണെന്ന് നെതന്യാഹുവും, ഗാസയിലെ ഹമാസും മറ്റ് സംഘങ്ങളും തന്നെ അറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. സംഘര്‍ഷത്തിന് അറുതിവരുത്തണമെന്ന് അമേരിക്കയ്‌ക്കു പുറമെ ഖത്തറും ഈജിപ്റ്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും, ഐക്യരാഷ്‌ട്രസഭയും ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടുകയുണ്ടായി. ഇതിനുശേഷവും ഏറ്റുമുട്ടല്‍ തുടര്‍ന്നത് പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സംഘര്‍ഷം അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്നതിനു പകരം ഹമാസിന്റെ അവകാശവാദങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി അവരുടെ ആക്രമണത്തെ മഹത്വവല്‍ക്കരിക്കുന്ന രീതി ഇത്തവണയും കണ്ടു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും മനുഷ്യകവചമാക്കി കൊലയ്‌ക്കു കൊടുക്കുന്ന തന്ത്രം ഹമാസ് തുടരുകയാണ്.

പതിവുപോലെ ഇത്തവണത്തെയും സംഘര്‍ഷത്തില്‍ കനത്ത നാശമാണ് ഇസ്രയേല്‍ സേന ശത്രുപക്ഷത്തിന് വരുത്തിയത്. റംസാന്‍ ദിനത്തില്‍ അല്‍ അഖ്‌സ മസ്ജിദില്‍ തടിച്ചുകൂടിയ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ സേനയ്‌ക്കു നേരെ കല്ലേറു തുടങ്ങിയതാണ് പ്രകോപനത്തിനു കാരണം. പള്ളിയില്‍നിന്ന് ഹമാസ് ഭീകരരെ പിടികൂടിയ ഇസ്രയേല്‍ സേന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തു. അവസരം പാര്‍ത്തിരുന്ന ഹമാസ് ഭീകരര്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ നഗരങ്ങളിലേക്ക് മിസൈല്‍ വിക്ഷേപിച്ചു. ഇത് തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചു. ഹമാസിന്റെയും മറ്റും മിസൈലുകളെ ആകാശത്തുവച്ചുതന്നെ അയേണ്‍ ഡോം ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേല്‍ നടത്തിയ കനത്ത പ്രത്യാക്രമണത്തില്‍ ഹമാസിന്റെ ആസ്ഥാനമായ ബഹുനില മന്ദിരവും, ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ജിഹ്വയായ അല്‍ജസീറ ഉള്‍പ്പെടുന്ന മാധ്യമങ്ങളുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും മുന്നറിയിപ്പ് നല്‍കിയശേഷം തകര്‍ത്തു. ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് ലോക രാഷ്‌ട്രങ്ങള്‍ പ്രശ്‌നത്തിലിടപെട്ടതും സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചതും. എന്നത്തേയും പോലെ പരസ്പര ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്.

പാലസ്തീനും ഇസ്രയേലും മുഖ്യ പങ്കാളികളായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് തികച്ചും ഏകപക്ഷീയമായ ചിത്രമാണ് തല്‍പ്പരകക്ഷികള്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ എന്ന രാഷ്‌ട്രത്തിന് ഭൂമുഖത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്ന മതഭ്രാന്തമായ ഇസ്ലാമിക നിലപാടിനെ ഈ ശക്തികള്‍ പിന്തുണയ്‌ക്കുന്നു. ഹമാസ് ഭീകര സംഘടനയായിരുന്നിട്ടും ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ അവരുടെ മിസൈലേറ്റ് ഒരു മലയാളി വനിത മരിക്കാനിടയായപ്പോള്‍ അനുശോചനം രേഖപ്പെടുത്താന്‍പോലും തയ്യാറാവാത്തവിധം അന്ധമായ ഇസ്രയേല്‍ വിരോധമാണ് കേരളത്തിലുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രശ്‌നം ചരിത്രപരമാണ്. ചുറ്റുംകിടക്കുന്ന ശത്രുരാജ്യങ്ങളോട് പടവെട്ടി വിജയിച്ച് കരുത്താര്‍ജിച്ച ഇസ്രയേല്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ആ രാജ്യവുമായി സഹകരിക്കുകയും സഹവര്‍ത്തിക്കുകയുമാണ് സമാധാനത്തിലേക്കുള്ള വഴി. പാലസ്തീനിലെ മുഴുവനാളുകളും ഹമാസിനെപ്പോലെ ഭീകരവാദികളല്ല. ഇസ്രയേലിനകത്തും എത്രയോ മുസ്ലിങ്ങള്‍ സമാധാനത്തോടെ കഴിയുന്നു. ഇടക്കിടെ സംഘര്‍ഷമുണ്ടാക്കി ഇസ്രയേല്‍ സേനയില്‍നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങി ലോകത്തിനു മുന്നില്‍ നിലവിളിക്കുന്ന ഹമാസും കൂട്ടരും സമാധാനത്തിന്റെ ശത്രുക്കളാണ്. ഹമാസും ഹിസ്ബുള്ളയുമടക്കം ഇസ്ലാമിക ഭീകരവാദികള്‍ അക്രമം വെടിഞ്ഞ് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടാലല്ലാതെ പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുലരില്ല. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ അതിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

World

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.