Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വകുപ്പ് വിഭജനം; സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു

ആദ്യമായി നിയമസഭയിലെത്തുന്ന മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയത് പാര്‍ട്ടി നേതാക്കളെ പോലും ഞെട്ടിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസഭാംഗമെന്ന നിലയില്‍ പ്രവൃത്തി പരിചയമുള്ള ഏക മന്ത്രി കെ. രാധാകൃഷ്ണനാണ്. രാധാകൃഷ്ണന് നല്‍കിയതാകട്ടെ താരതമ്യേന ചെറിയ ദേവസ്വം വകുപ്പും.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 21, 2021, 11:06 am IST
inKerala

തൃശൂര്‍: വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള അതൃപ്തി സിപിഎമ്മിലും ഇടത് മുന്നണിയിലും പുകയുന്നു. പരസ്യ പ്രതികരണത്തിന് ആരും തയാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഇത് വലിയ ചര്‍ച്ചയ്‌ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും.

ആദ്യമായി നിയമസഭയിലെത്തുന്ന മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയത് പാര്‍ട്ടി നേതാക്കളെ പോലും ഞെട്ടിച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസഭാംഗമെന്ന നിലയില്‍ പ്രവൃത്തി പരിചയമുള്ള ഏക മന്ത്രി കെ. രാധാകൃഷ്ണനാണ്. രാധാകൃഷ്ണന് നല്‍കിയതാകട്ടെ താരതമ്യേന ചെറിയ ദേവസ്വം വകുപ്പും.  

 കഴിഞ്ഞ തവണ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. ഇക്കുറി രാധാകൃഷ്ണന് പട്ടികജാതി ക്ഷേമ വകുപ്പാണ് ദേവസ്വത്തിന് പുറമേ നല്‍കിയിട്ടുള്ളത്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ രാധാകൃഷ്ണനെ ഒതുക്കിയെന്ന ആക്ഷേപം തൃശൂരിലുണ്ട്.  

മറ്റൊരു കേന്ദ്രക്കമ്മിറ്റിയംഗമായ എം.വി. ഗോവിന്ദനും പ്രതീക്ഷിച്ച വകുപ്പുകളൊന്നും കിട്ടിയില്ല. കഴിഞ്ഞ തവണ ഇ.പി. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പോ പൊതുമരാമത്തോ എം.വി. ഗോവിന്ദനെ ഏല്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ലഭിച്ചതാകട്ടെ തദ്ദേശ ഭരണ വകുപ്പും.

സീനിയര്‍ നേതാക്കളായ കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ക്ക് ഇത്തരത്തില്‍ വകുപ്പുകള്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താത്പര്യങ്ങളുണ്ടെന്നാണ് പാര്‍ട്ടിയിലെ അടക്കം പറച്ചില്‍. പ്രധാന വകുപ്പുകളെല്ലാം ജൂനിയര്‍ മന്ത്രിമാരെ ഏല്‍പ്പിക്കുക വഴി മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ സാഹചര്യമൊരുക്കുകയായിരുന്നുവെന്നാണ് വിമര്‍ശനമുയരുന്നത്.  

ഘടക കക്ഷികള്‍ക്കും വകുപ്പ് വിഭജനത്തില്‍ അതൃപ്തിയുണ്ട്. വനം വകുപ്പ് നഷ്ടമായതില്‍ സിപിഐക്കുള്ളില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിയുടെ ഏക വനിതാ മന്ത്രിയായ ചിഞ്ചുറാണിക്ക് താരതമ്യേന ചെറിയ മൃഗക്ഷേമവകുപ്പ് നല്‍കിയതിലും പ്രതിഷേധമുണ്ട്. സിപിഎം നേതൃത്വത്തിന്റെ കണ്ണുരുട്ടലിന് വഴങ്ങി വനം വകുപ്പ് വിട്ടുകൊടുത്തത് വലിയ നഷ്ടമായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.  

കേരള കോണ്‍ഗ്രസിനും (എം) ഇപ്പോള്‍ ലഭിച്ചിട്ടുള്ള ജലവിഭവ വകുപ്പില്‍ തൃപ്തിയില്ല. യുഡിഎഫിലായിരുന്നപ്പോള്‍ ധനകാര്യവും റവന്യൂവും പോലെ പ്രധാനപ്പെട്ട വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്നത്. അത് കെ.എം. മാണി എന്ന മുതിര്‍ന്ന നേതാവിനുള്ള പരിഗണന കൂടിയായിരുന്നുവെന്ന് പറയാമെങ്കിലും ഇപ്പോള്‍ ലഭിച്ചിട്ടുള്ള ജലവിഭവ വകുപ്പില്‍ അവര്‍ തൃപ്തരല്ല. വനം, ഗതാഗത വകുപ്പുകളിലേതെങ്കിലും ലഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. നിലവില്‍ മുന്നണിയിലും സര്‍ക്കാരിലും പിണറായിക്കുള്ള അപ്രമാദിത്വം മൂലം ആരും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ല എന്നതാണ്  വസ്തുത.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്കെ. രാധാകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.