Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

എ പി ജയശങ്കര് by എ പി ജയശങ്കര്
May 21, 2021, 05:00 am IST
in Samskriti

ഗുരുവില്‍ നിന്നും മൃതസഞ്ജീവനി വിദ്യ ഉപദേശം ലഭിക്കുകയും പ്രായോഗിക പരിജ്ഞാനം അതില്‍ സമ്പാദിക്കുകയും ചെയ്ത കചന്‍ ഏറെ സന്തോഷവാനായിരുന്നു. അച്ഛന്‍ തന്നെ ഏല്‍പ്പിച്ച കാര്യം ഇവിടെ സാധ്യമായിരിക്കുകയാണ്. ഇനി എത്രയും വേഗം അച്ഛന്റെ സമീപത്ത് ചെന്ന്  സന്തോഷവര്‍ത്തമാനം അറിയിക്കണം.

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.  

പക്ഷേ കചന്‍ ദേവയാനിയുടെ ആഗ്രഹങ്ങളില്‍ താല്പര്യം കാണിച്ചില്ല. കചന്‍ ദേവയാനിയോട് പറഞ്ഞു:  ഒരുതരത്തിലും എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. ഏതുവിധേനയും നീ എനിക്ക് സഹോദരിയാണ്. ഗുരു പുത്രി എന്നാല്‍ തന്നെ സഹോദരിയാണ്. പോരാത്തതിന് ഞാനിപ്പോള്‍ നിന്റെ അച്ഛന്റെ ശരീരത്തില്‍ നിന്നും ജനിച്ചവനാണ്. ഗുരു  തന്നെ എന്നെ മകനായി കണക്കാക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നീ ഈ ആഗ്രഹം ഉപേക്ഷിച്ചേ പറ്റൂ. ദേവയാനിക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. നീ വഞ്ചകനാണ്. നീ എന്റെ  അച്ഛനില്‍ നിന്നും മൃതസഞ്ജീവനി വിദ്യ അഭ്യസിക്കാനായി ദേവന്മാരുടെ നിയോഗത്താല്‍ വന്നവനാണ്. അച്ഛനെയും എന്നെയും വഞ്ചിച്ച നീ ചതിയനാണ്. ദേവന്മാരുടെ ചാരനാണ്. കള്ളനാണ്.  

ദേവയാനി ഇതൊക്കെ പറയുമ്പോഴും അനുകൂലമായോ പ്രതികൂലമായോ യാതൊന്നും സംസാരിക്കാന്‍ ശുക്രാചാര്യര്‍ക്ക് കഴിഞ്ഞില്ല.  മഹത്തായ ഒരു സ്ഥാനം കചന് തന്റെ മനസ്സില്‍ ആ ഗുരുനാഥന്‍ നല്‍കിക്കഴിഞ്ഞിരുന്നു.  ഇനി അത് തിരുത്താനാവില്ല. സര്‍വവിധ അനുഗ്രഹങ്ങളും താന്‍ നല്‍കിക്കഴിഞ്ഞു. തന്റെ പ്രിയപുത്രി ദേവയാനിയുടെ താല്‍പ്പര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ പുത്രന്റെ ന്യായവും ശരിയാണ്. അതും തള്ളിക്കളയാനാവില്ല.

ശുക്രാചാര്യരുടെ മൗനം ദേവയാനിയെ കൂടുതല്‍ പ്രകോപിതയാക്കി. അവള്‍ കചനോട് പറഞ്ഞു; നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കുകയാണ്. നീ എന്റെ അച്ഛനില്‍ നിന്ന് അഭ്യസിച്ച മൃതസഞ്ജീവനി വിദ്യ പ്രയോഗിച്ച് ഇനി ഒരിക്കലും നിനക്ക് ആരെയെങ്കിലും ജീവിപ്പിക്കാനാകില്ല. ഇത് ഒരു കാമിനിയുടെ ശാപമാണ്.  

കചന്‍ ദേവലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലതെന്ന് ശുക്രാചാര്യരും ചിന്തിച്ചു.  ഇവിടെ നിന്നാല്‍ ഇനിയും അസുരന്മാര്‍ ഉപദ്രവിക്കും.

ദേവയാനിയോട് കചനും സ്വല്‍പ്പം ദേഷ്യഭാവത്തില്‍ തന്നെ സംസാരിച്ചു. ദേവയാനീ നീ ഇത്തരത്തിലുള്ള ദേഷ്യം ശാപവും എല്ലാം ഉപേക്ഷിക്കണം. നീയൊരു മുനികുമാരിയാണ്. ആ വംശത്തിന്റെ മഹത്വമറിഞ്ഞ് പെരുമാറണം. അല്ലെങ്കില്‍ മുനികുമാരന്മാരാരും നിന്നെ വിവാഹം കഴിക്കാന്‍ വരില്ല. മുനികുമാരന്മാര്‍ക്കും മുനികുമാരിമാര്‍ക്കും ശാന്തതയാണ് എപ്പോഴും മുഖത്ത് ഉണ്ടാകേണ്ടത്.  

എന്നാല്‍ ദേവയാനിയെ സമാധാനിപ്പിക്കാന്‍ കചന്റെ വാക്കുകള്‍ക്കായില്ല. അതിനാല്‍ അവളെ ധിക്കരിച്ചു കൊണ്ട് തന്നെ ഗുരു ശുക്രാചാര്യരുടെ മൗനാനുഗ്രഹത്തോടെ കചന്‍ യാത്രയായി.  

പിതാവിന്റെ അടുത്തുചെന്ന് കചന്‍ ബൃഹസ്പതിക്ക് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. അങ്ങനെ മകന്‍ അച്ഛന് ഗുരുവായി. ശ്രീമുരുകന്‍ ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ ഉപദേശിച്ചതു പോലെ, കപില മഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശം നല്‍കിയതു പോലെ, ബൃഹസ്പതി മൃതസഞ്ജീവനി മന്ത്രം ജപിച്ച് സിദ്ധി വരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.