Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രേമഭിക്ഷ തേടി…

ലാല്‍ ബഹദൂര്‍ വലിയ ധനികനായിരുന്നു. അവിശ്വസനീയമാംവിധം ധനമുണ്ടായിരുന്നു അയാള്‍ക്ക്. വലിയ ഈശ്വരവിശ്വാസിയായിരുന്നു അയാള്‍. മറ്റു ഈശ്വരവിശ്വാസികള്‍ക്കു ഉപകാരപ്രദമാകാനായി അദ്ദേഹം ഒരു ക്ഷേത്രം പണിതു. അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. ദാനധര്‍മ്മങ്ങള്‍ക്കും സാധുജനസംരക്ഷണത്തിനുമായി അദ്ദേഹം ധാരാളം പണം ചിലവഴിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 05:00 am IST
in Samskriti

ലാല്‍ ബഹദൂര്‍ വലിയ ധനികനായിരുന്നു. അവിശ്വസനീയമാംവിധം ധനമുണ്ടായിരുന്നു അയാള്‍ക്ക്. വലിയ ഈശ്വരവിശ്വാസിയായിരുന്നു അയാള്‍. മറ്റു ഈശ്വരവിശ്വാസികള്‍ക്കു ഉപകാരപ്രദമാകാനായി അദ്ദേഹം ഒരു ക്ഷേത്രം പണിതു. അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. ദാനധര്‍മ്മങ്ങള്‍ക്കും സാധുജനസംരക്ഷണത്തിനുമായി അദ്ദേഹം ധാരാളം പണം ചിലവഴിച്ചു.  

ആ ഗ്രാമത്തില്‍തന്നെ മറ്റൊരു ധനികന്‍ താമസിച്ചിരുന്നു. സേത്ജി എന്നാണയാളെ വിളിച്ചിരുന്നത്. ലാല്‍ബഹുദൂറിനെ പ്രശസ്തികൊണ്ട് പിന്നിലാക്കണമെന്ന ഉദ്ദേശ്യത്തോടെ അയാളും അവിടെ ഒരു ക്ഷേത്രം പണിതു. ദാനധര്‍മ്മങ്ങളും ചെയ്യാന്‍ തുടങ്ങി. അയാള്‍ ഒരു സ്വാര്‍ത്ഥിയായിരുന്നു. അയാള്‍ ചെയ്യുന്നതെല്ലാം കാപട്യം നിറഞ്ഞതും വെറും പ്രദര്‍ശനവുമായിരുന്നു. സ്വാഭാവികമായി ഈ രണ്ടു ധനികരും തമ്മില്‍ വിദ്വേഷം വളര്‍ന്നു.  

കുറെ ദിവസം കഴിഞ്ഞു. ലാല്‍ബഹദൂറിനു ധനം ധാരാളമുണ്ടെങ്കിലും മനശ്ശാന്തി ലഭിച്ചില്ല. മനശ്ശാന്തിക്കും ഒരു അഭയത്തിനും വേണ്ടി, ലാല്‍ ബഹാദൂര്‍ അനശ്വരമായ ആത്മജ്ഞാനം നേടാന്‍ കൊതിച്ചു. ഒരു ഗുരുവിന്റെ ഉപദേശം കിട്ടാനായി അയാള്‍ അസ്വസ്ഥനായി. കൃത്യം ആ സമയത്തുതന്നെ ആ ഗ്രാമത്തില്‍ ആത്മജ്ഞാനിയായ ഒരു ഗുരു വന്നു ചേര്‍ന്നു. ലാല്‍ബഹദൂര്‍ ഗുരുവിനെ സമീപിച്ചു. വിനയത്തോടെ അദ്ദേഹത്തിന്റെ പാദത്തില്‍ വീണു നമസ്‌കരിച്ചു. അദ്ദേഹത്തോട് ഉപദേശം നല്‍കാന്‍ അപേക്ഷിച്ചു. ഗുരു പരുഷമായി പറഞ്ഞു, ”നിങ്ങള്‍ ഉപദേശം സ്വീകരിക്കുന്നതിനു യോഗ്യനല്ല.” അയാളുടെ അപേക്ഷ ഗുരു തിരസ്‌കരിച്ചു.  

ലാല്‍ബഹാദൂര്‍ കാര്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിവുള്ളവനായിരുന്നു.   അയാള്‍ വീട്ടില്‍ ചെന്നിരുന്ന് ചിന്തയില്‍ മുഴുകി. ഗുരു കരുണാവാരിധിയാണ്. ഒന്നുമില്ലാതെ അദ്ദേഹം ഇങ്ങിനെ ഒരു അഭിപ്രായം പ്രകടിപ്പിക്കില്ല. എനിക്ക് എന്തെങ്കിലും തെറ്റുണ്ടാകും. അയാള്‍ ആലോചിച്ചപ്പോള്‍ തന്റെ എതിരാളിയായ സേത്ജിയോട് അയാള്‍ക്കുള്ള വിദ്വേഷമായിരിക്കും തന്റെ തെറ്റെന്ന നിഗമനത്തില്‍ അയാള്‍ എത്തി. പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ അയാളുടെ കവിളിലൂടെ ഒഴുകി. തെറ്റു മനസ്സിലാക്കിത്തന്ന ഈശ്വരനോടു നന്ദി പറഞ്ഞു.

തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ ഒരു ഭിക്ഷക്കാരന്റെ വേഷത്തില്‍ സേത്ജിയുടെ വീട്ടിലേക്കു ചെന്ന് ഭിക്ഷ യാചിച്ചു. സേത്ജിയുടെ ഭൃത്യന്മാര്‍ ഈ വിവരം സേത്ജിയെ അറിയിച്ചു. അയാള്‍ക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ വീട്ടുമുറ്റത്ത് കോടീശ്വരനായ ലാല്‍ ബഹാദൂര്‍ ഭിക്ഷയാചിച്ചുകൊണ്ടു നില്‍ക്കുന്നു. ”സാര്‍ എന്താണിത്? കോടീശ്വരനായ അങ്ങ് എന്നോടു ഭിക്ഷയാചിക്കുകയോ?”ലാല്‍ ബഹദൂര്‍ പറഞ്ഞു, ”അതേ സുഹൃത്തേ, ഞാന്‍ ഭിക്ഷയാചിക്കുകയാണ്. പക്ഷേ എനിക്കു വേണ്ടത് ധനമല്ല. അങ്ങയുടെ സ്‌നേഹമാണ്. പ്രേമഭിക്ഷയാണ്.”അവര്‍ രണ്ടുപേരും പഴയ വിദ്വേഷമെല്ലാം മറന്ന് പരസ്പരം ആലിംഗനത്തിലമര്‍ന്നു.  

ലാല്‍ ബഹദൂറിനു തന്റെ ഹൃദയഭാരം ഇറക്കിവെച്ചതുപോലെ തോന്നി. ആശ്വാസത്തോടെ അയാള്‍ തിരിഞ്ഞുനടന്നു. വീടിന്റെ പടിക്കലെത്തിയപ്പോള്‍ അവിടെ അഭിവന്ദ്യനും തേജസ്വിയുമായ ഗുരു നില്‍ക്കുന്നു. കാരുണ്യത്തോടെ ഗുരു പറഞ്ഞു, ”മകനേ ഇപ്പോള്‍ നീ ഉപദേശം സ്വീകരിക്കാന്‍ യോഗ്യനായിരിക്കുന്നു.”  

ഈ കഥയുടെ സന്ദേശമെന്നോണം അമ്മ പറഞ്ഞു. ഗുരുകൃപയില്ലാതെ ആത്മജ്ഞാനം നേടാനാവില്ല. ഗുരുഭക്തിയും, പരമമായ വിനയവും, ഗുരുവിനോടുള്ള ശരണാഗതിയും ഉണ്ടെങ്കിലേ ഗുരുകൃപ ലഭിക്കുകയുള്ളു. അഹങ്കാരത്തിന്റെ ഒരു കണികപോലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഗുരുവിന്റെ കൃപക്കു പാത്രമാവുകയില്ല.  

വിവ: കെ.എന്‍.കെ.നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.