സന്തോഷത്തിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അതിനായി നിങ്ങള്‍ തിരഞ്ഞെടുക്കേണ്ട വേളകളില്‍ ‘എലി’കളോടോ അതോ ‘ദിനോസോറു’കളോടോ മത്സരിക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണം. അതു തീരുമാനിച്ച് കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് അക്കാര്യം ഉല്ലാസത്തോടെ ചെയ്യാനാവില്ലേ? അഥവാ ജീവിതത്തിന്റെ ഭൂരിഭാഗവും ഈ ഓട്ടത്തിലാണെങ്കില്‍, ഭൂരിഭാഗം സമയവും നിങ്ങള്‍ ഉല്ലസിക്കുന്നില്ല.
ഉല്ലാസം എന്നത് നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചോ ചെയ്യാത്തതിനെക്കുറിച്ചോ ഒന്നുമല്ല നിങ്ങളുടെ ആന്തരികാവസ്ഥ എങ്ങനെയോ അതനുസരിച്ച് ലഭിക്കുന്നതാണ് ശരിക്കുമുള്ള ഉല്ലാസം അഥവാ സന്തോഷം. നിങ്ങളുടെ മനസ്സും വികാരവും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, അവ നിങ്ങളില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ എടുക്കുന്നതെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും സ്വയം സന്തോഷിക്കും. യഥാര്‍ഥത്തില്‍ വിഷയം സന്തോഷത്തിന്റെയോ ദുരിതത്തിന്റെയോ അല്ല; നിങ്ങളുടെ മനസ്സ് നിയന്ത്രണാതീതമാണോ അതോ നിയന്ത്രണത്തിലാണോ എന്നത് മാത്രമാണ്. മനസ്സ് നിയന്ത്രണത്തിലാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഉള്ളില്‍ സന്തോഷകരമായ ഒരു സാഹചര്യം സൃഷ്ടിക്കും. സാഹചര്യങ്ങള്‍ നിയന്ത്രണാതീതമായതിനാലാണ് ബാഹ്യ സാഹചര്യങ്ങളോടുള്ള ക്രമരഹിതമായ പ്രതികരണത്താല്‍ ഉള്ളിലെ സ്ഥിതി സന്തോഷകരമല്ലാത്തത്.
എത്രയൊക്കെ ശ്രമിച്ചാലും ഒരു പരിധിവരെ മാത്രമേ ബാഹ്യസാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയൂ. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഒരു പരിധിവരെ മാത്രമേ അവ മാറ്റിയെടുക്കാനാവൂ. നിങ്ങളുടെ ആന്തരിക സാഹചര്യം ബാഹ്യസാഹചര്യത്തോടുള്ള നിര്‍ബന്ധിത പ്രതികരണത്തിലാണ് സംഭവിക്കുന്നത് എങ്കില്‍, സന്തോഷവാനായിരിക്കുന്നത് അപൂര്‍ണമായിരിക്കും. നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവാത്ത ദശലക്ഷം വ്യത്യസ്ത ചേരുവകളെയാണ് ബാഹ്യ സാഹചര്യങ്ങള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ആന്തരികമായി അതായത് നിങ്ങളുടെ ഉള്ളില്‍ ‘നിങ്ങള്‍’ മാത്രമേയുള്ളൂ. അവിടെ മാറ്റങ്ങള്‍ നിങ്ങളുടെ വരുതിയിലാണ്. സ്വയം എന്താകാന്‍ ആഗ്രഹിക്കുന്നുവോ ആ നിലയില്‍ തുടര്‍ന്നാല്‍ നിങ്ങളുടെ തീരുമാനം തീര്‍ച്ചയായും സന്തോഷമായിരിക്കും. ദുരിതമോ ദുഃഖമോ ആയിരിക്കാന്‍ ഒരിക്കലും സാധ്യതയില്ല.
ആവശ്യമുള്ള രീതിയില്‍ ബാഹ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആധുനികവും സങ്കീര്‍ണവുമായ ശാസ്ത്ര സാങ്കേതിക വിദ്യ ഉള്ളത് പോലെ, ആന്തരിക സാഹചര്യങ്ങള്‍ നമുക്ക് ആവശ്യമുള്ള രീതിയില്‍ സൃഷ്ടിക്കാനും ഒരു ശാസ്ത്രവും സാങ്കേതികവിദ്യയും ഉണ്ട്. പ്രാചീന കാലം മുതല്‍ നിലനില്‍ക്കുന്ന യോഗാപാരമ്പര്യത്തിലുള്ളതാണ് ആ ശാസ്ത്ര വിദ്യകള്‍. ഇതിലൂടെ ആന്തരിക സാഹചര്യങ്ങളെ ആഗ്രഹിക്കുന്ന രീതിയില്‍ സൃഷ്ടിക്കാം. അവ നിത്യേന അഭ്യസിക്കുകയും ശീലിക്കുകയും ചെയ്താല്‍, നിങ്ങളുടെ ഉള്ളില്‍ സന്തോഷിക്കണോ ദുഖിക്കണോ എന്ന ചോദ്യം ഉദിക്കില്ല. നിങ്ങളുടെ ആഗ്രഹത്തിനും നിര്‍ദേശത്തിനും അനുസരിച്ച് ശരീരം, മനസ്സ്, വികാരം, ഊര്‍ജ്ജം എന്നിവ നിങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടോ അതോ ബാഹ്യ സാഹചര്യങ്ങളോട് ഉള്ള നിര്‍ബന്ധിത പ്രതികരണത്താല്‍ അവ സ്വയം നടക്കുകയാണോഎന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: