മുംബൈ: ലീല ഗ്രൂപ് ഓഫ് കമ്പനിയുടെയും ഹോട്ടല്‍സിന്റെയും ചെയര്‍മാനായിരുന്ന സി.പി. കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണന് നായര്‍(90) അന്തരിച്ചു. ഇന്നു മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
എന്‍എംസിസി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ് ലീല കൃഷ്ണന്. 1951ലാണ് ക്യാപ്റ്റന്‍ കൃഷ്ണന് നായരെ ലീല വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് അദേഹം തുടങ്ങിയ ഹോട്ടല്‍ ശൃംഗലയ്ക്ക് ഭാര്യയുടെ പേരാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: