Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്, ലേശം ഉളുപ്പ്; കുറിപ്പുമായി വി.വി.രാജേഷ്

ഏതായാലും മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോണ്‍ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂര്‍വിഹാറിലും ( ഡല്‍ഹി)കണ്ണൂരിലും കവടിയാറിലും പേരൂര്‍ക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഉണ്ടായതെന്നും ( നാമനിര്‍ദേശപത്രികയില്‍ കണ്ടത്) ഞങ്ങള്‍ ചോദിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2021, 11:10 am IST
inBJP

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന് മറുപടിയുമായി ബിജെപി നേതാവ് വി.വി.രാജേഷ് രംഗത്ത്. മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്. മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ  നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ എന്നതടക്കം ചോദ്യങ്ങളാണ് രാജേഷ് ഫേസ്ബുക്കിലൂടെ ഉയര്‍ത്തിയത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ശ്രീ ജോണ്‍ ബ്രിട്ടാസിന്,

കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരനെ നീണ്ടകാലത്തെ മാധ്യമപ്രവര്‍ത്തന അനുഭവംവച്ച് താങ്കള്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചതായി കണ്ടു…

മാധ്യമ ഉപദേഷ്ടാവെന്ന നിലയിലുള്ള താങ്കളുടെ അനുഭവ പരിചയം വച്ച് ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ്…

മുഖ്യമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് വിളിച്ച പ്രധാനപ്പെട്ട ഒരു യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ?

സ്‌നേഹമോ വിദ്വേഷമോ കൂടാതെ ചുമതല നിറവേറ്റണം അന്ന് പിണറായിയെ താങ്കള്‍ ഓര്‍മിപ്പിച്ചിരുന്നോ ?

കാഞ്ഞങ്ങാട് പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവേദിയില്‍ നിന്ന് പിണറായി വിജയന്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് അത് അദ്ദേഹത്തിന്റെ  ജന്മദിനാഘോഷമായതിനാലാണോ? …സര്‍ക്കാര്‍ പണം ചിലവിട്ട് നടത്തുന്ന പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാമോയെന്ന് ഉപദേശകന്‍ എന്ന നിലയില്‍ താങ്കള്‍ ചോദിച്ചിരുന്നോ ?

എറണാകുളം ഗസ്റ്റ് ഹൗസില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായി വിജയന്റെ തറവാട്ടുസ്വത്തായതിനാലായിരുന്നോ, അത് തറുതല രീതിയായിരുന്നോ ?

മുഖ്യമന്ത്രിയെന്ന നിലയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ‘വലത് മാധ്യമങ്ങള്‍ ‘ എന്ന് പേരിട്ട് ചില മാധ്യമങ്ങളെ പിണറായി വിജയന്‍ അധിക്ഷേപിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണോ ?

നിശ്ചയിച്ച സമയം കഴിഞ്ഞാല്‍ ഒരു മിനിറ്റുപോലും മാധ്യമപ്രവര്‍ത്തകരോട് ഉത്തരം പറയില്ല എന്ന് പിണറായി ശഠിക്കുന്നത് തികഞ്ഞ ജനാധിപത്യ ബോധ്യത്തിലൂന്നിയുള്ളതാണോ ?

ഇതെല്ലാം പോകട്ടെ, ബഹിഷ്‌ക്കരണമെന്ന മഹാപാതകത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞല്ലോ, ഇപ്പോള്‍ ഞങ്ങള്‍ നിസ്സഹകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പല്ലേ താങ്കളുടെ പാര്‍ട്ടിയായ സിപിഎം ബഹിഷ്‌ക്കരിച്ചത്…..?

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണം തികഞ്ഞ ജനാധിപത്യബോധ്യത്തിന്റെ പ്രകടനമായിരുന്നോ ?

സിപിഎമ്മുകാരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന് പറഞ്ഞതിനാണോ ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചത് ?

അഡ്വ.ജയശങ്കറും, കെ.എം ഷാജഹാനും ജോസഫ് സി മാത്യുവുടമക്കം നിങ്ങള്‍ക്ക് അപ്രിയ നിലപാടുകള്‍ എടുക്കുന്ന വ്യക്തികളെ സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ബഹിഷ്‌ക്കരിക്കുന്നില്ലേ ?

അധികാരമദം പൊട്ടിയിട്ടാണോ അഡ്വ.ജയശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ഇറങ്ങിപ്പോയത് ?

വനിതാമാധ്യമപ്രവര്‍ത്തകരടക്കം സര്‍ക്കാരിന്റെ കൊള്ളരുതായ്‌മകളെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയടക്കം സമൂഹമാധ്യമങ്ങളിലൂട അധിഷേപിച്ചത് ശരിയായില്ല എന്ന് ബ്രിട്ടാസ് ഉപദേശിച്ചിരുന്നോ ?

എന്തിനേറെ, മാധ്യമസ്വാതന്ത്ര്യത്തെയാകെ അടിച്ചമര്‍ത്തുന്ന 118 എ എന്ന കരിനിയമം നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിന്റെ ഉപദേശകനായിരുന്ന മാധ്യമപ്രവര്‍ത്തകനല്ലേ താങ്കള്‍?

മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്,….ലേശം ഉളുപ്പ്….?

ഏതായാലും മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്ന ( ശമ്പളം പറ്റാത്ത ഉപദേശകനും) ജോണ്‍ ബ്രിട്ടാസിന് എങ്ങനെയാണ് മരടിലും മയൂര്‍വിഹാറിലും ( ഡല്‍ഹി)കണ്ണൂരിലും കവടിയാറിലും പേരൂര്‍ക്കടയിലുമെല്ലാം സ്വന്തമായി വസ്തുവകകളും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഉണ്ടായതെന്നും ( നാമനിര്‍ദേശപത്രികയില്‍ കണ്ടത്) ഞങ്ങള്‍ ചോദിക്കുന്നില്ല. അതെല്ലാം ജനാധിപത്യത്തില്‍  ഊന്നിയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ ‘പച്ചക്കറി മല്‍സ്യ മൊത്ത വ്യാപാരത്തിലൂടെ ‘ ഉണ്ടാക്കിയതാണോ എന്നതൊന്നും തല്‍ക്കാലം  ഞങ്ങള്‍ക്ക് വിഷയമല്ല.

Tags: Pinarayi Vijayanവി മുരളീധരന്‍John Brittasഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍V.V Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.