തിരുവനന്തപുരം : കോവിഡില്‍ ഓക്‌സിജന്‍ പള്‍സ് ഓക്സി മീറ്ററിന് സ്വകാര്യ ഏജന്‍സികള്‍ അമിത വില ഏര്‍പ്പെടുത്തുമ്പോള്‍ രോഗികള്‍ക്ക് സഹായമായി തിരുവനന്തപുരം എസ്എടി ക്യാമ്പസിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്. കോവിഡ് രോഗികള്‍ക്കുള്‍പ്പടെ ശരീരത്തിലെ ഓക്സിജന്‍ നില കണ്ടെത്താനായി ഉപയോഗിക്കുന്ന ഓക്‌സി പള്‍സ് മീറ്ററിന് ക്ഷാമം വരികയും വിപണിയില്‍ പ്രതിദിനം ഇതിന് അധിക വില ഈടാക്കി തുടങ്ങിയതോടെയാണ് ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ ഇത് സ്‌റ്റോക്ക് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയത്.
നാലായിരം പള്‍സ് ഓക്സി മീറ്റര്‍ ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇപ്പോള്‍ 750 രൂപയ്‌ക്കാണ് പള്‍സ് ഓക്സി മീറ്റര്‍ വില്‍ക്കുന്നത്. മൂവായിരം പള്‍സ് ഓക്സി മീറ്റര്‍ കൂടി വ്യാഴ്ാഴ്്ച എത്തും. അടുത്ത ദിവസങ്ങളിലായി പതിനയ്യായിരം പള്‍സ് ഓക്സി മീറ്റര്‍ എത്തുന്നുണ്ട്. സ്റ്റോക്കുകളുടെ എണ്ണം കൂടുന്നതോടെ പള്‍സ് ഓക്‌സി മീ്റ്ററിന്റെ വില 500 ആക്കി കുറയ്‌ക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് 2500,3000, 3500 എന്നിങ്ങനെയാണ് പള്‍സ് ഓക്സി മീറ്ററിന് ഈടാക്കുന്ന നിരക്ക്.
കോവിഡ് ബാധിതരില്‍ ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനെ തുടര്‍ന്നാണ് വിരലുകളില്‍ ഘടിപ്പിച്ച് ഓക്സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്സിമീറ്ററിന്റെ ആവശ്യകതയേറിയത്. ഇതോടെ 600നും 1000 രൂപയ്‌ക്കുമിടയില്‍ വിറ്റിരുന്ന ഓക്‌സി മീറ്ററുകളുടെ വിലയും കുതിച്ചുയര്‍ന്നു.
ദല്‍ഹി, മഹാരാഷ്‌ട്ര, ഹിമാചല്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് കേരളത്തിലേക്ക് പള്‍സ് ഓക്സി മീറ്റര്‍ എത്തിയിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് പള്‍സ് ഓക്സി മീറ്റര്‍ പൂഴ്‌ത്തിവെച്ച് ഉയര്‍ന്ന വിലയക്ക് വില്‍പ്പന ആരംഭി്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: