Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിസംരക്ഷണം മാനവസംരക്ഷണം

ഇക്കാര്യത്തില്‍ ഇനിയും നമ്മള്‍ അനാസ്ഥ കാണിച്ചാല്‍ ഭൂമിയിലെ മറ്റുജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാകും.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
May 9, 2021, 05:00 am IST
inSamskriti

മക്കളേ,  

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ് എന്ന കാഴ്ചപ്പാട് ആധുനിക കാലത്തിന്റെ സംഭാവനയാണെന്ന് പലരും കരുതുന്നുണ്ട്.  ഈ ധാരണ ശരിയല്ല. പരിസ്ഥിതി സംരക്ഷണം പുരാതനകാലം മുതല്ക്കുതന്നെ നമ്മുടെ സംസ്‌കാരത്തിന്റെ സുപ്രധാനഭാഗമായിരുന്നു. ഒരു വ്യത്യാസമുണ്ട്.  

നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിയെ ഈശ്വരന്റെ പ്രതിരൂപമായി കണ്ട് സംരക്ഷിച്ചു. എന്നാല്‍ പ്രകൃതിയോടുള്ള അവരുടെ ആരാധനാഭാവത്തെ പ്രാകൃതമെന്ന് പറഞ്ഞ് ഇന്നുള്ളവര്‍ അതിനെ ഉപേക്ഷിക്കുകയാണുണ്ടായത്. പ്രകൃതിയോടുള്ള ആരാധനാമനോഭാവം ഇന്നത്തെ പരിസ്ഥിതിസംരക്ഷകരില്‍ കാണുന്നില്ല. പ്രകൃതിയുടെ താളലയം നഷ്ടമാകാനും പരിസ്ഥിതിപ്രശ്‌നം രൂക്ഷമാകാനും കാരണം മനുഷ്യന്റെ മനോഭാവത്തില്‍ വന്ന മാറ്റം തന്നെയാണ്.

സ്വന്തം സുഖസൗകര്യങ്ങള്‍ക്കും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും മാത്രം പ്രാധാന്യം കൊടുത്ത് മറ്റു ജീവജാലങ്ങളെ അവഗണിക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇന്നത്തെ മനുഷ്യര്‍ സ്വീകരിച്ചിരിക്കുന്നത്.  

രണ്ടു കൊച്ചുകിളികള്‍ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്ന് സംസാരിക്കുകയായിരുന്നു. ഒരു പക്ഷി ചോദിച്ചു, ”നിന്റെ കൂട് എവിടെയാണ്?” മറ്റേ കിളി പറഞ്ഞു, ”എനിക്ക് ഇനിയും കൂടും കുടുംബവും ആയിട്ടില്ല. വിശപ്പു തീരുവോളം കഴിക്കാനുള്ള പൂന്തേന്‍ പോലും കിട്ടാനില്ല. കുറച്ചുദിവസം മുമ്പ് ഞാന്‍ പൂന്തേന്‍ തേടിയിറങ്ങി. ഒരു വീടിനു മുമ്പില്‍ സുന്ദരമായ ഒരു പൂന്തോട്ടം കണ്ടു. ഞാന്‍ ആവേശത്തോടെ അങ്ങോട്ടു പറന്നുചെന്നു. അവിടെ എത്തിയപ്പോഴാണ് അത് കൃത്രിമമായ പൂന്തോട്ടമാണെന്ന് മനസ്സിലായത്. ചെടികളും പൂക്കളും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നു. എനിക്ക് നിരാശയായി. പിന്നീട് മറ്റൊരിടത്ത് നല്ലൊരു ഉദ്യാനം കണ്ടു. പക്ഷെ, പൂന്തേന്‍ കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കൊക്ക് മുറിഞ്ഞു. കാരണം ആ പൂക്കളെല്ലാം ഗ്ലാസ്സ്‌കൊണ്ടു ഉണ്ടാക്കിയതായിരുന്നു. വേറൊരു ദിവസം നല്ല ഭംഗിയുള്ള പൂക്കളുള്ള ഒരു ഉദ്യാനം കാണാനിടയായി.  ഞാനവിടെ പറന്നുചെന്നു. അപ്പോഴാണ് തോട്ടക്കാരന്‍ ആ പൂക്കളില്‍ കീടനാശിനി തളിക്കുന്നതു കണ്ടത്. ആ തോട്ടത്തില്‍നിന്ന് പൂന്തേന്‍ കുടിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ മരിച്ചുപോയേനെ. നിരാശയോടെ  അവിടെനിന്ന് മടങ്ങി. പഴയകാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് പുഷ്പങ്ങള്‍ തീരെ കുറവാണ്. ഉള്ളവയില്‍തന്നെ മിക്കതും രാസവസ്തുക്കള്‍ തളിച്ചതും. അപ്പോള്‍ എങ്ങനെയാണ് കൂടുകെട്ടി കുടുംബവുമായി താമസിക്കുക? കുഞ്ഞുങ്ങളുണ്ടായാല്‍ അവരെ എങ്ങനെ പോറ്റും?”  

ഈ കദനകഥ കേട്ട് ആദ്യത്തെ കിളി പറഞ്ഞു, ”നീ പറഞ്ഞത് വളരെ ശരിയാണ്. ഞാന്‍ കുറെ ദിവസമായി ഒരു കൂടുകെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വേണ്ടത്ര ചുള്ളിക്കമ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മരങ്ങളുടെ എണ്ണം ദിവസംതോറും കുറഞ്ഞുവരുകയാണ്. ഈ പോക്കു പോയാല്‍ നമുക്ക് പ്ലാസ്റ്റിക്കും ഇരുമ്പുംകൊണ്ട് കൂടു കെട്ടേണ്ടിവരുമെന്നാണ് തോന്നുന്നത്.”

ഇന്നു നമ്മുടെ സ്ഥിതിയും ഈ പക്ഷികളുടെ സ്ഥിതിയില്‍നിന്നും ഏറെ വ്യത്യസ്തമല്ല. കുട്ടികളുണ്ടായാല്‍ മാത്രം പോരാ, അവര്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും നമുക്കു കഴിയണം. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ട് ലോകത്തിലെ വനഭൂമിയില്‍ നാല്പതു ശതമാനവും നശിപ്പിക്കപ്പെട്ടു. ഭൂമിയില്‍ ലഭ്യമായ ഇന്ധനത്തിന്റെയും ശുദ്ധജലത്തിന്റെയും അളവ് ദിവസംപ്രതി കുറഞ്ഞുവരുന്നു. ഇതിന്റെ ദോഷഫലം അനുഭവിക്കാന്‍ പോകുന്നത് നമ്മുടെ മക്കളും വരുംതലമുറകളുമാണ്.  

ഇക്കാര്യത്തില്‍ ഇനിയും നമ്മള്‍ അനാസ്ഥ കാണിച്ചാല്‍  ഭൂമിയിലെ മറ്റുജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാകും.  

നമ്മള്‍ നിരന്തരം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ സംരക്ഷിക്കാന്‍ കാര്യമായി ഒന്നും ചെയ്യുന്നുമില്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മനുഷ്യരാശി ഇല്ലാതാകണം എന്ന സ്ഥിതി വരാന്‍ നമ്മള്‍ അനുവദിക്കരുത്. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. മണ്ണും വെള്ളവും വായുവും വനവും വേണ്ടപോലെ സംരക്ഷിക്കാന്‍ നമ്മള്‍ എല്ലാവരും മുന്നിട്ടിറങ്ങണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.