Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരു അതികായന്റെ വിയോഗം

ശാന്തമായ കടല്‍പ്പരപ്പ് കപ്പിത്താന്റെ വൈദഗ്‌ദ്ധ്യം വര്‍ധിപ്പിക്കില്ല എന്നൊരു ചൊല്ലുണ്ട്. ബാലകൃഷ്ണപിള്ളയുടെ രാഷ്‌ട്രീയ ജീവിതത്തോട് ചേര്‍ത്തുവയ്‌ക്കാവുന്നതാണിത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഭയക്കാതിരുന്ന നേതാവായിരുന്നു പിള്ള.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 05:00 am IST
inEditorial

ആര്‍. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തില്‍ കേരള രാഷ്‌ട്രീയത്തിന് നഷ്ടമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു അതികായനെയാണ്. ആറുപതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ പൊതുജീവിതത്തിന് ഉടമയായ പിള്ള, പലപ്പോഴും രാഷ്‌ട്രീയ രംഗത്തെ ഗതിവിഗതികളെ നിയന്ത്രിച്ച കരുത്തനാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പിള്ള യുവാവായിരിക്കെ കോണ്‍ഗ്രസ്സിലെത്തി. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ കൈപിടിച്ച് എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്ന പിള്ള ജീവിതാവസാനം വരെ സമുദായ സ്‌നേഹിയായി തുടര്‍ന്നു. പില്‍ക്കാലത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വന്ന പലരോടും അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷംതോറും ജയന്തിദിനത്തില്‍ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രതിബദ്ധത തെളിയിച്ചു. കോണ്‍ഗ്രസ്സുകാരനായിരിക്കെ ആര്‍. ശങ്കറിനെതിരെ പടനയിച്ച് മന്നത്തിന്റെ ആശീര്‍വാദത്തോടെ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ ബാലകൃഷ്ണപിള്ള അതിന്റെ സെക്രട്ടറിയായി. പിന്നീട് മന്ത്രിയായ കെ.എം. മാണി  കെ.എം. ജോര്‍ജിനോട് വിയോജിച്ച് കേരളാ കോണ്‍ഗ്രസ്സ് വിടുകയും സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തപ്പോള്‍ പിള്ള മാതൃസംഘടനയില്‍ ഉറച്ചുനിന്നു.  വളരെക്കഴിഞ്ഞാണ് ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ്-ബി രൂപംകൊള്ളുന്നത്. ഒറ്റയാള്‍ പട്ടാളമായി പാര്‍ട്ടിയെ നയിച്ച പിള്ള ഒരിക്കല്‍പ്പോലും ആര്‍ക്കുമുന്നിലും തലകുനിച്ചില്ല, കീഴടങ്ങിയില്ല.

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ബാലകൃഷ്ണപിള്ളയുടെ ട്രാക് റെക്കോര്‍ഡുള്ളവര്‍ അപൂര്‍വമാണ്. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് പഞ്ചായത്തുകളുടെ  പ്രസിഡന്റായി. എട്ടുതവണ എംഎല്‍എയായ പിള്ള നിരവധി തവണ മന്ത്രിയുമായി. ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവ ഭരിച്ചു. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയിലില്‍ പോയ പിള്ള ഇടയ്‌ക്കുവച്ച് ജയില്‍മോചിതനായി സി. അച്ചുതമേനോന്റെ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് മന്ത്രിയായി. മന്ത്രിയെന്ന നിലയ്‌ക്ക് സഹതടവുകാരായിരുന്നവരെ ജയിലില്‍ സന്ദര്‍ശിച്ചതുമൊക്കെ കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സ് സൂക്ഷിക്കുന്ന കൗതുകകരമായ ഓര്‍മകളാണ്. മന്ത്രിയെന്ന നിലയില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞയാളാണ് പിള്ള. കൂറുമാറ്റ നിയമപ്രകാരം കേരളത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ടയാള്‍, മന്ത്രിയായിരുന്നപ്പോഴത്തെ അഴിമതിക്കേസില്‍ ആദ്യമായി കോടതി ശിക്ഷിച്ചയാള്‍ എന്നതൊക്കെ പിള്ളയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് പിള്ള നടത്തിയത്. ഇടുക്കി രണ്ടാം ഘട്ടം, ലോവര്‍ പെരിയാര്‍, ഇടമലയാര്‍, കക്കാട്, കുറ്റിയാടി എന്നിങ്ങനെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ ആരംഭിച്ചത് പിള്ളയുടെ കാലത്താണെന്ന് പലരും ഓര്‍ക്കാറില്ല. മുന്നണികള്‍ മാറുന്നതിനനുസരിച്ച് രാഷ്‌ട്രീയ നിലപാടുകള്‍ മാറ്റാനും, അത് പാര്‍ട്ടി അണികളെയും ഒരു പരിധിവരെ പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ അസാമാന്യമായ വൈഭവമാണ് പിള്ള പ്രകടിപ്പിച്ചത്. എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും.

ശാന്തമായ കടല്‍പ്പരപ്പ് കപ്പിത്താന്റെ വൈദഗ്‌ദ്ധ്യം വര്‍ധിപ്പിക്കില്ല എന്നൊരു ചൊല്ലുണ്ട്. ബാലകൃഷ്ണപിള്ളയുടെ രാഷ്‌ട്രീയ ജീവിതത്തോട് ചേര്‍ത്തുവയ്‌ക്കാവുന്നതാണിത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഭയക്കാതിരുന്ന നേതാവായിരുന്നു പിള്ള. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മാത്രമല്ല, അതനുസരിച്ച് പ്രവര്‍ത്തിക്കാനും മടിച്ചില്ല. ഇത് പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. കെ. കരുണാകരന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കെ നടത്തിയ ‘പഞ്ചാബ് മോഡല്‍’ പ്രസംഗം വിവാദക്കൊടുങ്കാറ്റുയര്‍ത്തി. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന റെയില്‍വെ കോച്ച് ഫാക്ടറി പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ താല്‍പ്പര്യപ്രകാരം പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. വിഘടനവാദം കൊടികുത്തിവാണിരുന്ന പഞ്ചാബിലേതുപോലെ ഇവിടെയും നടക്കണമെന്നായിരുന്നു പിള്ള പ്രസംഗിച്ചത്. തന്റെ പാര്‍ട്ടിയുടെ താല്‍പ്പര്യം പിള്ളയ്‌ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിനുവേണ്ടി ആരുമായും പടവെട്ടി. മകന്‍ കെ.ബി. ഗണേഷ് കുമാറിനെപ്പോലും ഇതില്‍നിന്ന് ഒഴിവാക്കിയില്ല. മാറ്റങ്ങള്‍ പലതുകണ്ട കേരള രാഷ്‌ട്രീയത്തിന്റെ നാള്‍വഴിയില്‍ ആര്‍ക്കും കീഴടങ്ങാത്ത നായകനായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ബാലകൃഷ്ണപിള്ളയുടേത്. രാഷ്‌ട്രീയമായ ചേരിതിരിവുകള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കുമപ്പുറം ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ-ഭരണരംഗത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആ അതികായന് ഞങ്ങളുടെ ആദരാഞ്ജലി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.