Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കിറ്റ് വിറ്റും ഭരണമുണ്ണാം

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലേക്ക് നയിക്കുന്നതില്‍ കിറ്റിനുള്ള പ്രാധാന്യം അറിയുന്നവര്‍ക്ക് ഈ നാടിന്റെ ഗതികേടും വേഗം തിരിച്ചറിയാം. ഇത്രയേ ഉള്ളൂ നമ്പര്‍ വണ്‍ മലയാളിയുടെ രാഷ്‌ട്രീയ ബോധം എന്ന് അറിയണം.

എം. സതീശന്‍byഎം. സതീശന്‍
May 3, 2021, 05:25 am IST
inMain Article

വികസനം പറഞ്ഞ്, അഴിമതി വിരുദ്ധത പറഞ്ഞ്, നാടിന്റെ സമഗ്രപുരോഗതി പറഞ്ഞ് വോട്ട് തേടിയവരെ എമ്പാടും കണ്ടിട്ടുണ്ട്. തങ്ങള്‍ പട്ടിണിയിലാക്കിയ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതിന് വോട്ട് പ്രതിഫലമായി ചോദിച്ച ഒരു കൂട്ടരെ ഇതാദ്യമായാണ് കേരളം കാണുന്നത്. കിറ്റ് വിറ്റ് കിട്ടിയ വോട്ടിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേക്ക് കടക്കുമ്പോള്‍ ആ അര്‍ത്ഥത്തിലും അത് ചരിത്രമാവുകയാണ്.

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലേക്ക് നയിക്കുന്നതില്‍ കിറ്റിനുള്ള പ്രാധാന്യം അറിയുന്നവര്‍ക്ക് ഈ നാടിന്റെ ഗതികേടും വേഗം തിരിച്ചറിയാം. ഇത്രയേ ഉള്ളൂ നമ്പര്‍ വണ്‍ മലയാളിയുടെ രാഷ്‌ട്രീയ ബോധം എന്ന് അറിയണം.

‘കിറ്റ് വാങ്ങി നക്കിയില്ലേ’ എന്ന ചോദ്യത്തിന് സ്പ്രിങ്ക്‌ളര്‍ കാലം തൊട്ടുള്ള പഴക്കമുണ്ട്. ലോട്ടറി വിറ്റും മദ്യം വിറ്റും സമ്പത്തുണ്ടാക്കാനിറങ്ങിയ ഒരു സര്‍ക്കാരിന്റെ ഗതികേടില്‍ നിന്നാണ് കിറ്റ് രാഷ്‌ട്രീയം ഉദിക്കുന്നത്. അന്നന്ന് കിട്ടുന്ന ആടിന്റെയും കോഴിയുടെയും എണ്ണം നോക്കിയാണ് സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളി വോട്ട് ചെയ്യുന്നതെന്ന ബോധ്യത്തിലാണ് പട്ടിണിക്കാരനെ പരിഹസിച്ചും വോട്ട് ചോദിച്ചുകളയാമെന്ന ധാരണയില്‍ സിപിഎം എത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ പ്രബുദ്ധന്മാരെല്ലാം കൂടി കിറ്റിനിട്ട് വോട്ട് ചെയ്തു എന്നതും പിണറായിക്ക് ആവേശമായിരുന്നു. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയും പയറും ഉഴുന്നും കടലയുമടങ്ങുന്നവ കിറ്റിലാക്കി ജനങ്ങള്‍ക്ക് നല്‍കിയാണ് പിണറായി വിജയന്‍ അന്നദാനപ്രഭുവായി ചായം പൂശിയെത്തിയത്.

കേരളത്തില്‍ കിറ്റ് വിതരണം നടത്തിയവരില്‍ സര്‍ക്കാര്‍ മാത്രമായിരുന്നില്ല. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സേവാഭാരതിയടക്കമുള്ള പ്രസ്ഥാനങ്ങള്‍, പള്ളികള്‍, കുട്ടിപ്പോലീസുകാര്‍ എന്തിന് സഹായിക്കാന്‍ മനസ്സുള്ളവരെല്ലാം അര്‍ഹരുടെ വീട്ടുപടിക്കല്‍ കിറ്റ് എത്തിച്ചു. അവരാരും കിറ്റ് വാങ്ങി നക്കിയില്ലേ എന്ന് ജനങ്ങളോട് ചോദിച്ചില്ല എന്നതാണ് സര്‍ക്കാരുമായുള്ള വ്യത്യാസം.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സ്പ്രിംങ്ക്‌ളര്‍ ഇടപാടും സെക്രട്ടറിയേറ്റിന് തീയിടലും ലൈഫ് കുംഭകോണവും ആഴക്കടല്‍ കരാറുമടക്കും മൂക്കറ്റം അഴിമതിയിലും കൊള്ളയിലും മുങ്ങിയ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത അടവായിരുന്നു കിറ്റും പെന്‍ഷനും. ദുരിതകാലങ്ങളില്‍, ക്ഷാമകാലങ്ങളില്‍ തലയ്‌ക്ക് വെളിവുള്ള ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടത് ചെയ്തു എന്നതിനപ്പുറം എന്തുണ്ടായിരുന്നു കിറ്റ് രാഷ്‌ട്രീയത്തില്‍? കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യത്തിന്റെ മറ പിടിച്ചാണ് കേരളത്തില്‍ അത് വിതരണം ചെയ്തത്. എന്നിട്ടും കിറ്റിന്റെ പേരിലായിരുന്നു വോട്ട് പിടിത്തം. 

ആട്, തേക്ക്, മാഞ്ചിയം പോലൊരു ടോട്ടല്‍ ഫോര്‍ യു തട്ടിപ്പായി കേരള രാഷ്‌ട്രീയത്തെ കണ്ടവരുടെ അഭ്യാസമുറകളിലാണ് കിറ്റിന്റെ വോട്ട് ബാങ്ക് പിറന്നത്. വോട്ടിന് നോട്ട്, വോട്ടിന് ജോലി തുടങ്ങിയ ഓഫറുകള്‍ക്കൊടുവിലാണ് കിറ്റിന് ഒരു വോട്ട് എന്ന മുദ്രാവാക്യം പിറന്നതെന്ന് ഓര്‍ക്കണം. അതും സാക്ഷരരും പ്രബുദ്ധരുമായ മലയാളികള്‍ നിറഞ്ഞ നമ്പര്‍ വണ്‍ കേരളത്തില്‍….

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.