Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ഐസക്, ഗീര്‍വാണങ്ങളാകരുത് ബജറ്റ് പ്രഖ്യാപനങ്ങള്‍…എന്നാണ് നെല്ലിന് താങ്കള്‍ പ്രഖ്യാപിച്ച താങ്ങുവില കൊടുക്കുക?

റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തിയതായും നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കുറി രണ്ടാം വിളയ്‌ക്കും വര്‍ധിപ്പിച്ച തുക നല്‍കിയിട്ടില്ല. പകരം 27.48 രൂപയ്‌ക്ക് തന്നെയാണ് ഈ മാസങ്ങളില്‍ സംഭരണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 04:41 pm IST
inKerala

തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനവരിയില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച കേരളത്തെ സ്വര്‍ഗ്ഗമാക്കുന്ന ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങളിലൊന്ന് കര്‍ഷകരുടെ ജീവിതം സ്വര്‍ഗ്ഗമാക്കുന്ന താങ്ങുവിലകളായിരുന്നു.

റബ്ബറിന്റെ താങ്ങുവില 170 രൂപയായി ഉയര്‍ത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയര്‍ത്തിയതായും നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു. 

എന്നാല്‍ ഇപ്പോള്‍ നെല്‍കര്‍ഷകര്‍ വലയുകയാണെന്ന വിവരം ധനമന്ത്രിയ്‌ക്കറിയാമോ? ഉല്‍പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവിലയില്ലാതെ, സംഭരിച്ച നെല്ലിന് കൃത്യസമയത്ത് പണം വിതരണം ചെയ്യാതെ  കേരളത്തിലെ നെല്‍കൃഷിക്കാരെ വലയ്‌ക്കുകയാണ് കേരളസര്‍ക്കാര്‍.  

മോദിയുടെ കാര്‍ഷികബില്ലിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ കേരളബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ലിന്റെ താങ്ങുവില 27.48 രൂപയില്‍ നിന്നും 28 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇക്കുറി രണ്ടാം വിളയ്‌ക്കും വര്‍ധിപ്പിച്ച തുക നല്‍കിയിട്ടില്ല. പകരം 27.48 രൂപയ്‌ക്ക് തന്നെയാണ് ഈ മാസങ്ങളില്‍ സംഭരണം നടന്നത്. ഇതില്‍ 18.68 രൂപ കേന്ദ്രം താങ്ങുവിലയായി നല്‍കുന്നതാണ്. ബാക്കി വരുന്ന 8.80 രൂപ മാത്രമാണ് സംസ്ഥാനത്തിന്റെ സഹായവില. ബജറ്റ് പ്രകാരം കര്‍ഷകന് പുതുക്കിയ 28 രൂപ വീതമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് വരെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാന്‍ പോലും സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.  

നെല്‍കര്‍ഷകര്‍ക്കിടയില്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയാണ്. ഇനി താങ്ങുവില ലഭിക്കുന്നില്ല എന്നതോ പോട്ടെ. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.

ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ഉന്നയിച്ചത്. കര്‍ഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ പുതിയ കാര്‍ഷികനിയമങ്ങളെന്നും തോമസ് ഐസക് പറഞ്ഞു. കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ സമരം ഐതിഹാസിക മുന്നേറ്റമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ മറ്റൊരു വാചകം.

എന്തായാലും ബജറ്റ് പ്രസംഗങ്ങള്‍ ഗീര്‍വാണമടിക്കാനുള്ള സന്ദര്‍ഭങ്ങളാക്കുന്ന ധനമന്ത്രിയോട് കര്‍ഷകര്‍ ചോദിക്കുന്നത് ഇത്രമാത്രം- എന്നാണ് താങ്കള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച 28 രൂപയ്‌ക്ക് നെല്ല് കര്‍ഷകരില്‍ നിന്നും സംഭരിച്ചു തുടങ്ങുക?

ഇനി ഒരു കാര്യം പറയാം.  കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ മോദിയുടെ കാര്‍ഷികബില്ലിനെതിരെ സമരം ചെയ്യാന്‍ മുമ്പിലായിരുന്നല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. സിപിഎം എംപി കെ.കെ. രാഗേഷ് ട്രാക്ടര്‍ ഒാടിച്ചാണ് അവിടെ സമരം നടത്തിയത്. വാസ്തവത്തില്‍ എന്ത് കര്‍ഷകസ്നേഹമാണ് കമ്മ്യൂണിസ്റ്റുകാരുടേത്? എന്തിനും ഏതിനും മോദിയെ എതിര്‍ക്കുക എന്നതാണ് ഇവരുടെ അജണ്ട.  

താങ്ങുവില നല്‍കി കാര്‍ഷിക വിളകള്‍ സംഭരിച്ചാല്‍ കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന മോദിയുടെ പദ്ധതി എത്ര കാര്യക്ഷമമായാണ് അമരീന്ദര്‍സിംഗ് പഞ്ചാബിലും മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാനയിലും നടപ്പാക്കിയത്.  സംഭരിച്ച വിളയുടെ തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം അക്ഷരാര്‍ത്ഥത്തിലാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഗോതമ്പ് കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം 9,000 കോടി രൂപയോളമാണ് ഇരുസംസ്ഥാനങ്ങളിലെയും ഗോതമ്പ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്. ഈ സാഹചര്യമുള്ളപ്പോഴാണ് കേരളത്തിലെ നെല്‍കൃഷിക്കാര്‍ ഇടനിലക്കാരുടെ പിഴിയലിനും സംസ്ഥാനസര്‍ക്കാരിന്റെ പൊള്ളയായ ബജറ്റ് വാഗ്ദാനങ്ങളിലും കുടുങ്ങി അനിശ്ചിതത്വത്തിലാകുന്നത്.

നെല്ലിന്റെ കാര്യം വിടൂ…ഇതുപോലെ എത്രയെത്ത നടക്കാത്ത മോഹനവാഗ്ദാനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ തോമസ് ഐസക്കിന്റെ ബജറ്റിലൂടെ മലയാളികളായ നമ്മള്‍ കേട്ടത്. 

Tags: കര്‍ഷകര്‍pricebudget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.