Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊവിഡ് വ്യാപനം: തൃശൂര്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, കോര്‍പ്പറേഷന്‍ പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു

നഗരഹൃദയമായ തേക്കിന്‍കാട് ഡിവിഷന്‍ ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കും മറ്റും നഗരത്തിലെത്തി സാധനങ്ങള്‍ വാങ്ങാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:58 pm IST
inThrissur

തൃശൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു. കോര്‍പ്പറേഷനിലുള്‍പ്പെടുന്ന 55 ഡിവിവിഷനുകളില്‍ 45 എണ്ണം ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണിലാണ്. ഓരോ ദിവസവും കൂടുതല്‍ ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിക്കുന്നതിനാല്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നഗരഹൃദയമായ തേക്കിന്‍കാട് ഡിവിഷന്‍ ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ നഗരം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കും മറ്റും നഗരത്തിലെത്തി സാധനങ്ങള്‍ വാങ്ങാനായില്ല.

 നഗരത്തില്‍ ഇന്നലെ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനാല്‍ ഹോട്ടലുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നഗരത്തില്‍ തുറന്നില്ല. ജയ്ഹിന്ദ് മാര്‍ക്കറ്റ് അടഞ്ഞു കിടന്നു. പള്ളിക്കുളം ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണല്ലാത്തതിനാല്‍ ശക്തന്‍മാര്‍ക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനഗതാഗതത്തിന് തടസമുണ്ടായില്ല.കണ്ടെയ്‌മെന്റ് സോണുകളിലൂടെ ഓടിയ സ്വകാര്യ ബസുകള്‍ ഇടയ്‌ക്ക് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യാതെയാണ് സര്‍വീസ് നടത്തിയത്.

നഗരത്തിലെ ഹോട്ടലുകള്‍  അടഞ്ഞുകിടന്നതിനാല്‍ ഭക്ഷണം ലഭിക്കാതെ ജനറല്‍ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനായി ജനങ്ങള്‍ നെട്ടോട്ടമോടി. നഗരത്തോട് ചേര്‍ന്ന പൂങ്കുന്നം, പാട്ടുരായ്‌ക്കല്‍, കിഴക്കേകോട്ട, പൂത്തോള്‍ തുടങ്ങിയ ഭാഗങ്ങള്‍ നിലവില്‍ കണ്ടെയ്‌മെന്റ് സോണിലായതിനാല്‍ നേരത്തേ നഗരം ഭാഗീകമായി അടച്ചിട്ട നിലയിലായിരുന്നു.

ലോക്ഡൗണ്‍ കാലത്തെ പോലെയാണ് ഇപ്പോള്‍ തങ്ങളുടെ ജീവിതമെന്ന് കണ്ടെയ്‌മെന്റ് സോണുകളിലെ ജനങ്ങള്‍ പറയുന്നു. ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചിട്ടതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനാകുന്നില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാനാവാത്ത വിധം ബാരിക്കേഡും കയറും ഉപയോഗിച്ചാണ് റോഡുകള്‍ അടച്ചുകെട്ടിയിട്ടുള്ളത്.എല്ലായിടത്തും പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ആശുപത്രി, മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതി നല്‍കിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് താക്കീത് നല്‍കി തിരിച്ചയച്ചു.

കടകള്‍ അടച്ചിടുമെന്ന് മുന്‍കൂട്ടി അറിയാത്തതിനാല്‍ അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ ഇന്നലെ പരക്കം പായുകയായിരുന്നു. നിരവധി പേര്‍ കിലോ മീറ്ററുകളോളം സഞ്ചരിച്ച് കണ്ടെയ്‌മെന്റ് സോണല്ലാത്ത മറ്റു ഡിവിഷനുകളിലെ കടകളില്‍ പോയാണ് പച്ചക്കറികളും പലചരക്കു സാധനങ്ങളും വാങ്ങിയത്. കണ്ടെയ്‌മെന്റ് സോണുകളില്‍ പച്ചക്കറി, പലചരക്കു കടകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

എല്‍പിജി ഗ്യാസ് വിതരണം, മെഡിക്കല്‍ ഷോപ്പ്, റേഷന്‍ കട, പൊതു വിതരണ കേന്ദ്രം, പാല്‍ സൊസൈറ്റി എന്നിവ മാത്രമാണ് കണ്ടെയ്‌മെന്റ് സോണുകളായ ഡിവിഷനുകളില്‍ പ്രവര്‍ത്തിച്ചത്.വഴിയോര കച്ചവടം, വാഹനങ്ങളില്‍ സഞ്ചരിച്ചുള്ള കച്ചവടം, തട്ടുകടകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. കണ്ടെയ്‌മെന്റ് സോണുകളില്‍ പലചരക്ക്, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: Thrissurcovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.