Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിമര്‍ശനങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ മറുപടി

അവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് ലോകം ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ആസ്‌ട്രേലിയയും റഷ്യയും ജര്‍മ്മനിയും സൗദിയും ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ഭാരതത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ചൈനയും പാക്കിസ്ഥാനും വരെ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നു

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 30, 2021, 05:54 am IST
inArticle

ഇന്ത്യയില്‍ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ കൊടുത്തു തീരുന്നതിനു മുമ്പേ, നരേന്ദ്ര മോദി വാക്‌സിന്‍ എന്തിനു വിദേശത്ത് കയറ്റി വിട്ടു’.എന്നതായിരുന്നു സര്‍വ രാജ്യ തൊഴിലാളി നേതാക്കളുടെ സംശയം. അവര്‍ക്യൂബയില്‍ നിന്ന് മരുന്ന് എത്തിക്കുമെന്ന് പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് നല്‍കിയത് മോദിക്ക് ആളാകാനാണെന്ന് ആക്ഷേപിച്ചു. ഇറ്റലിക്കാരിയും മക്കളും പറഞ്ഞ ആരോപണങ്ങള്‍ കോണ്‍ഗ്രസുകാര്‍ ഏറ്റു പാടി. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ അമേരിക്ക നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ അത് നരേന്ദ്രമോദിക്ക് കിട്ടിയ അടിയായി ആഘോഷിച്ചു.

അവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് ലോകം ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ആസ്‌ട്രേലിയയും റഷ്യയും ജര്‍മ്മനിയും സൗദിയും  ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ഭാരതത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു.  ചൈനയും പാക്കിസ്ഥാനും വരെ പ്രതിസന്ധിഘട്ടത്തില്‍  ഇന്ത്യയ്‌ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നു. ‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമല്ലങ്കില്‍ പിന്നെയെന്താണ്. ഇന്ത്യന്‍ ജനതയോടും മോദി സര്‍ക്കാറിനോടും  റഷ്യന്‍ പ്രസിഡന്റ്  വ്‌ലാഡ്മര്‍ പുടിന്‍   ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിച്ച പോലെ ഇപ്പോള്‍ നമ്മള്‍ അവരെ സഹായിക്കേണ്ട സമയമാണെന്ന് പറഞ്ഞ് ചാള്‍സ് രാജകുമാരന്‍ രംഗത്തു വന്നു.

അമേരിക്കാര്‍ക്ക് വാക്‌സിനെത്തിക്കുക  എന്നതില്‍ മാത്രം ശ്രദ്ധിച്ച ജോ ബൈഡന്‍   ഒരു രാജ്യത്തിനും വാക്‌സിനോ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളോ നല്‍കേണ്ടതില്ലെന്നതായിരുന്നു തീരുമാനിച്ചത്.  അതോടെ ഇന്ത്യയിലെ മരുന്ന് ഉല്പാദനം നിലക്കും എന്നാണ് മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്നാഗ്രഹിച്ച ഇന്ത്യയിലെ മോദി വിരുദ്ധര്‍ മനക്കോട്ട കെട്ടിയത്. എന്നാല്‍മോദിയുമായി നേരിട്ടു സംസാരിച്ച ഉടന്‍ ജോ ബൈഡന്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും രോഗചികില്‍സ, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള  അസംസ്‌കൃത വസ്തുക്കള്‍ എന്നിവ   ഇന്ത്യയ്‌ക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ  വിമാനം 5000 കിലോ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു.  

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കാലിഫോര്‍ണിയയില്‍  നിന്നും ഒക്കെ ഇന്ത്യക്കുള്ള സഹായവുമായി വിമാനങ്ങള്‍  ഉയര്‍ന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളും ഇന്ത്യയിലേക്ക് സഹായം ഒഴുക്കി. ബ്രിട്ടന്റെ ഉറ്റസുഹൃത്തായ ഇന്ത്യയ്‌ക്ക് എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. ജര്‍മ്മനിയില്‍ നിന്നും ഒരു മണിക്കൂറില്‍ 2400 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള 24 ഓക്‌സിജന്‍ പ്ലാന്റുകള്‍. ഓക്‌സിജന്‍ നീക്കങ്ങള്‍ സുഗമമാകാന്‍ 4 ക്രയോജനിക് ടാങ്കുകള്‍  സിങ്കപ്പൂരില്‍ നിന്ന്. 8 പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്‌സ്, കൊവിഡ് പരിശോധന കിറ്റുകള്‍, മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ നല്‍കി ദക്ഷിണ കൊറിയ. 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി വിട്ട് സൗദി അറേബ്യ. അയര്‍ലന്റ്, കുവൈറ്റ്,  സൗദി അറേബ്യ, ഹോങ്കോങ്എന്നിവിടങ്ങളിലെ നിന്നെല്ലാം ജീവവായു നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ ആകാശമാഗ്ഗം എത്തി.45 മില്യണ്‍ വാക്‌സിന്‍ ഇന്ത്യ നല്‍കിയതിന്റെ നന്ദിയായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സഹായം പാക്കിസ്ഥാനും പ്രഖ്യാപിച്ചു.

കോവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍  ലഭിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ ഫാര്‍മസി ആയി മാറിയ ഇന്ത്യ 170 ഓളം രാജ്യങ്ങള്‍ക്കാണ് മരുന്ന് എത്തിച്ചത്.എണ്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന്‍ നല്‍കി. 65 ലക്ഷം ഡോസുകള്‍ ലോകമെമ്പാടും വിതരണം ചെയ്തു.  ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു.മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ  നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങള്‍.  വിമര്‍ശകര്‍ക്കുള്ള ഉത്തരവും.

Tags: UAEറഷ്യപാക്കിസ്ഥാന്‍covidusajoe biden
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.