Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു; ആക്രമണം മകളുടെ കണ്‍മുന്നില്‍ വെച്ച്, തലയ്‌ക്കും കഴുത്തിനും മുഖത്തും പത്തോളം വെട്ടുകൾ

സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമാണ് ജോമോന്‍ എന്ന് നാട്ടുകാരും പോലീസും പറയുന്നു. ഇതേചൊല്ലി വീട്ടില്‍ ബഹളവും വഴക്കും പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ ജോമോന്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ഭാര്യ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 10:14 am IST
inAlappuzha
ജോമോന്‍

ജോമോന്‍

ചെങ്ങന്നൂര്‍: മകളുടെ കണ്‍മുന്നില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പേരിശ്ശേരി ഗ്രേസ് കോട്ടേജില്‍ ജോമോനാണ് (40) തൂങ്ങി മരിച്ചത്. തലയ്‌ക്കും കഴുത്തിനും മുഖത്തും പത്തോളം വെട്ടുകളേറ്റ ഭാര്യ ജോമോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ തന്നെ നേഴ്സായി ജോലി ചെയ്തിരുന്ന ഇവര്‍ അപകടനില തരണം ചെയ്തെന്ന് പോലീസ് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.30നാണ് പ്രദേശത്തെ ആകെ നടുക്കിയ സംഭവം. ഇവരുടെ ഒന്നര വയസുകാരന്‍ മകന്‍ ജോമോളുടെ കുറ്റപ്പുഴയിലെ വീട്ടിലായിരുന്നു ഈ സമയം.

സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമാണ് ജോമോന്‍ എന്ന് നാട്ടുകാരും പോലീസും പറയുന്നു. ഇതേചൊല്ലി വീട്ടില്‍ ബഹളവും വഴക്കും പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ ജോമോന്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ഭാര്യ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ മകളുടെയും ഭാര്യയുടെയും ദേഹത്ത് ഒഴിച്ചു. ജോമോള്‍ ചെറുത്തു നിന്നതോടെ വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. തലയ്‌ക്കും മുഖത്തും വെട്ടേറ്റ ജോമോള്‍ മകളുമായി പ്രാണരക്ഷാര്‍ഥം പുറത്തേക്കോടി. പിന്തുടര്‍ന്നെത്തിയ ജോമോന്‍ ഇവരുടെ കഴുത്തിന് പിന്നിലും വെട്ടി.

ഗേറ്റ് അടച്ചതിനാല്‍ മകളെയും കൊണ്ട് വീടിന്റെ മതില്‍ ചാടി അയലത്തെ വീട്ടില്‍ കയറാന്‍ ജോമോള്‍ ശ്രമിച്ചെങ്കിലും ജോമോനും പിറകെയെത്തി. തുടര്‍ന്ന് മറ്റൊരു വീട്ടിലേക്ക് ജോമോള്‍ ഓടിക്കയറി കുഴഞ്ഞു വീഴുകയായിരുന്നു.  ഇതോടെ ജോമോന്‍ പിന്തിരിഞ്ഞു. വിവരമറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചെങ്കിലും ആരും എടുത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ സമയം ജോമോളുടെ ദേഹത്ത് നിന്നും ചോരവാര്‍ന്നു പോകുന്നുണ്ടായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വെള്ളം തളിച്ചപ്പോള്‍ ജോമോള്‍ക്ക് ബോധം വന്നു. അപ്പോഴേക്കും അയല്‍ക്കാരിലൊരാള്‍ സ്റ്റേഷനിലെത്തി പോലീസുകാരെ കൂട്ടികൊണ്ടു വന്നു.

ജോമോളെ ആദ്യം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് ഇവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.  ജോമോനെ തിരക്കി പോലീസ് വീട്ടിലെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മുന്‍പും ജോമോന്‍ ഉപദ്രവിക്കുന്നതായി ഭാര്യ പരാതിപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്കു ശേഷം ജോമോന്റെ മൃതദേഹം  കോവിഡ് പരിശോധനക്ക് ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ പോലീസ് കേസ്സെടുത്തു.

Tags: attackwifeHusband
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.