വാഷിംഗ്ടണ്‍: തിബത്തിലെ ബുദ്ധമതക്കാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ പിന്‍ഗാമിയായ പഞ്ചന്ലാമയെന്ന ഗെധുന് ചോക്വി ന്യീമയെ മോചിപ്പിക്കുമെന്ന് വീണ്ടും ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ് സി ഐആര്‍എഫ്).
1995, മെയ് 15നാണ് ദലൈലാമ ആറു വയസ്സുകാരനായ ഗെധുനെ 11ാം പഞ്ചന്‍ലാമയായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തിന് ശേഷം, ചൈനീസ് അധികൃതര്‍ പഞ്ചന്‍ലാമയെയും കുടുംബത്തെയും തടവിലാക്കുകയായിരുന്നു. അതിന് ശേഷം പഞ്ചന്ലാമയെക്കുറിച്ച് ഒരു വിവരവും പുറംലോകം ഇതുവരെ കേട്ടിട്ടില്ല.
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബലംപ്രയോഗിച്ച് നടപ്പാക്കിയ പഞ്ചന്‍ലാമയുടെ തിരോധാനം നടന്നിട്ട് 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തട്ടിക്കൊണ്ടുപോകുമ്പോള്‍ പഞ്ചന്‍ലാമയ്ക്ക് ആറ് വയസ്സായിരുന്നു. ഗെധുന് ഈ ഏപ്രില്‍ 25ന് 32 വയസ്സാവുകയാണ്. ഇപ്പോഴും ഇദ്ദേഹത്തിന്റെ ശാരീരികസ്ഥിതിയോ മേല്‍വിലാസമോ അജ്ഞാതമായി തുടരുന്നു. വിവരങ്ങള്‍ ഒന്നും അറിയാത്ത ഈ അവസ്ഥ സ്വീകാര്യമല്ല,’ യുഎസ് സി ഐആര്‍എഫ് കമ്മീഷണന് നദീന്‍ മെയ്ന്‍സ പറയുന്നു. മനസാക്ഷിയുടെ മതത്തടവുകാര്‍ എന്ന .യുഎസ്സി ഐആര്‍എഫിന്റെ പദ്ധതിയുടെ ഭാഗമായാണ് നദീന്‍ മെയ്ന്‍സ് ഗെധുന് ചോക്വി ന്യീമയുടെ മോചനം ആവശ്യപ്പെടുന്നത്. ‘ഒരു സ്വതന്ത്ര വിദഗ്ധനെ തടവിലാക്കിയ സ്ഥലം സന്ദര്‍ശിക്കാനും 11ാമത് പഞ്ചന്‍ ലാമയുടെ ക്ഷേമം ഉറപ്പാക്കാനും ചൈനീസ് സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം യുഎസ് സി ഐആര്‍എഫ് ആവശ്യപ്പെടുന്നു. ഒപ്പം പഞ്ചാന്ലാമയെ നിരുപാധികം, കാലതാമസം കൂടാതെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെടുന്നു,’ നദീന്‍ മെയ്ന്‍സ് പറഞ്ഞു.
2020 ജൂലായില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിന്‍ജിയാങിലെ സെക്രട്ടറിയും(ഇവിടെയാണ് ഉയ്ഗുര് മുസ്ലിങ്ങള്‍ക്കെതിരെ വംശീയഹത്യകളും തടവിലിട്ടുള്ള പീഢനവും നടക്കുന്നത്) തിബത്തിലെ മുന്‍ സെക്രട്ടറിയുമായ ചെന്‍ ക്വാന്‍ഗുവോ ഉള്‍പ്പെടെയുള്ള നാല് ചൈനീസ് ഉദ്യോഗസ്ഥരെ ഗ്ലോബല്‍ മഗ്നിറ്റ്സ്കി നിയമം അനുസരിച്ച് ഉപരോധിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ യുഎസ്സിഐആര്‍എഫ് അഭിനന്ദിച്ചിരുന്നു. തിബത്തിലെയും സിന്ജിയാങിലെയും മനുഷ്യാവകാശലംഘനത്തിനും മതസ്വാതന്ത്ര്യ ലംഘനത്തിനും ഉത്തരവാദിയായ നേതാവാണ് ചെന്‍.
‘ദലൈലാമയുടെയും പഞ്ചന്‍ലാമയുടെയും പുനരവതാരസങ്കല്പത്തില് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി ഇടപെടുന്നത് ജുഗുപ്സാവഹമാണ്,’ യുഎസ് സി ഐആര്‍എഫ് കമ്മീഷണര്‍ നൂറി തുര്‍കെല്‍ പറയുന്നു. തിബത്തന്‍ സമുദായത്തിന് നേരെയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പീഢനത്തിലെ നിഷ്ഠുരത അന്താരാഷ്ട്ര സമൂഹത്തെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അവര്‍ പഞ്ചന്‍ലാമയുടെ മോചനത്തിനായി ഒന്നിച്ച് നില്ക്കും,’ നുറി തുര്‍കെല്‍ പറഞ്ഞു.
തിബത്തന്‍ ബുദ്ധ സമൂഹത്തിന് ദലൈലാമയുള്‍പ്പെടെയുള്ള സ്വന്തം മതനേതാക്കളെ ആരാധിക്കാനും തെരഞ്ഞെടുക്കാനും ഉള്ള അവകാശം സംരക്ഷിയ്ക്കുന്ന തിബത്ത് നയവും പിന്തുണയ്ക്കല് നിയമവും എന്ന യുഎസ് ഔദ്യോഗിക നയം നടപ്പാക്കിയതിനെ യുഎസ് സി ഐആര്‍എഫ് 2020 ഡിസംബറില്‍ സ്വാഗതം ചെയ്തിരുന്നു. ദലൈലാമയ്ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ട ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ നിയമം ഉപരോധം ഏര്‍പ്പെടുത്തുന്നു. ലാസയില്‍ ഒരു കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെടാന്‍ പ്രതിരോധ വകുപ്പിനോട് ഈ നിയമം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: