കൊല്ലം: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ നടത്തപ്പെടുന്ന പ്ലസ് ടു പ്രായോഗിക പരീക്ഷ കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഒട്ടേറെ ആശങ്ക ജനിപ്പിക്കുന്നു. തുടര്‍ച്ചയായി ഓരോ ദിവസവും 3 മണിക്കൂര്‍ ഓരോ കുട്ടിയും ഉപയോഗിച്ച ഉപകരണങ്ങള്‍ വീണ്ടും വീണ്ടും നൂറു കണക്കിനു കുട്ടികള്‍ക്കു കൈമാറി ഉപയോഗിക്കേണ്ട സ്ഥിതിയാണ്. ഇത് തീവ്രമായ രോഗവ്യാപനത്തിലേക്ക് നയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രത്യേകിച്ച് കെമിസ്ട്രി പ്രാക്ടിക്കല്‍ പിപ്പറ്റ് ചെയ്യല്‍, ബയോളജിയിലെ മൈക്രോസ്കോപ്പ് ഷെയര്‍ ചെയ്യല്‍ എന്നിവയ്ക്ക്. ഫിസിക്സ് പ്രാക്ടിക്കല്‍ ലാബില്‍ മിക്കവാറും പരീക്ഷണ ഉപകരണങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കേണ്ടതാണ്. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (കൊമേഴ്സ്), കമ്പ്യൂട്ടര്‍ സയന്‍സ്, പുതുതായി ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് തുടങ്ങിയവയ്ക്കും പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. തീര്‍ച്ചയായും കമ്പ്യൂട്ടര്‍, മൗസ് കീബോര്‍ഡ് മുതലായവ ഷെയര്‍ ചെയ്ത് ഉപയോഗിക്കേണ്ടതായി വരും. പ്രായോഗിക പരീക്ഷയ്ക്ക് സാമൂഹ്യ അകലം വേണ്ട രീതിയില്‍ പാലിക്കുവാന്‍ ഇതൊക്കെ തടസ്സമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്സിന് പോലും ലഭിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി പല ജില്ലകളിലും 20ലേറെയാണ്. എസ്എസ്എല്‍സി, പ്ലസ് ടു ഒഴികെയുള്ള മുഴുവന്‍ യൂണിവേഴ്സിറ്റി പരീക്ഷകളും പിഎസ്സി പരീക്ഷകളും ആള് ഇന്ത്യ ലെവലില്‍ നടത്തപ്പെടുന്ന ജെഇഇ, നീറ്റ്, നെറ്റ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: