Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചെങ്ങന്നൂരിലെ മെഡിക്കല്‍ മര്‍ഡര്‍

ചെങ്ങന്നൂരിലെ കൊവിഡ് രോഗിയുടെ മരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞും, തെറ്റിദ്ധാരണ പരത്തിയും രക്ഷപ്പെടാന്‍ ഭരണാധികാരികളെയും ആരോഗ്യവകുപ്പ് അധികൃതരെയും അനുവദിക്കരുത്. ഭാനുസുതന്‍ പിള്ളയുടേത് ഒരു 'മെഡിക്കല്‍ മര്‍ഡര്‍' തന്നെയാണ്. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 05:00 am IST
in Editorial

ചെങ്ങന്നൂരില്‍ ഒരു കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. കൊവിഡ് ബാധിച്ച് അവശനിലയിലായ ഈ ഹതഭാഗ്യനെയുംകൊണ്ട് ബന്ധുക്കള്‍ ഒന്‍പത് മണിക്കൂറാണ് വിവിധ ആശുപത്രികള്‍തോറും കയറിയിറങ്ങിയത്. എല്ലായിടത്തുനിന്നും അതിക്രൂരമായ പെരുമാറ്റമായിരുന്നു. എങ്ങുനിന്നും ചികിത്സ ലഭിക്കാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ചും, ആരോഗ്യസംവിധാനത്തിന്റെ മികവിനെക്കുറിച്ചും ഊറ്റംകൊള്ളുന്നതാണ്.  കൊവിഡിന്റെ രണ്ടാം തരംഗം ഭീഷണമായി തുടരുമ്പോഴും ഈ അവകാശവാദത്തിന് മാറ്റമില്ല. എന്നാല്‍ ആരോഗ്യവകുപ്പിന്റെ കൊടിയ അനാസ്ഥയിലേക്കും, ചില ജീവനക്കാരുടെ കണ്ണില്‍ച്ചോരയില്ലാത്ത സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഭാനുസുതന്‍ പിള്ളയുടെ മരണം. പത്ര ഏജന്റുകൂടിയായിരുന്ന ഈ മനുഷ്യന്റെ ദാരുണാന്ത്യം നമ്മുടെ പല മാധ്യമങ്ങള്‍ക്കും ശ്രദ്ധേയമായ വാര്‍ത്തയാക്കണമെന്ന് തോന്നിയില്ല. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ട് മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ടാകുന്ന കൊവിഡ് മരണങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്തയാക്കുന്ന മാധ്യമങ്ങളാണ് രാഷ്‌ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഈ ഇരട്ടത്താപ്പ് കാണിച്ചിരിക്കുന്നത്.

ഭാനുസുതന്‍ പിള്ളയ്‌ക്ക് കൊവിഡ്  ചികിത്സ ലഭിക്കാതിരിക്കുകയല്ല, ചികിത്സ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും, ആരോഗ്യവകുപ്പിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമായി മൂന്നുതവണയാണ് മരണത്തോട് മല്ലടിക്കുന്ന രോഗിയെ എത്തിച്ചത്. മൂന്നിടത്തും ചികിത്സ നിഷേധിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുവായ ഗ്രാമപഞ്ചായത്തംഗവും, പഞ്ചായത്ത് പ്രസിഡന്റു തന്നെയും മുന്‍കൈയെടുത്തിട്ടും ആരോഗ്യവകുപ്പിലുള്ളവര്‍ കനിഞ്ഞില്ല. അധികാരവും പിടിപാടുമുള്ളവരുടെ സ്ഥിതി ഇതാണെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എറണാകുളം സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗി കൈക്കൂലി കൊടുക്കാനില്ലാതെ ജീവനുവേണ്ടി കേഴുന്ന ദയനീയാവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഈ അവസ്ഥ കൂടുതല്‍ ഭീകരമായിരിക്കുന്നു വെന്നാണ് ചെങ്ങന്നൂരിലെ കൊവിഡ് രോഗിയെ മരണത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ നടപടികളില്‍നിന്ന് മനസ്സിലാവുന്നത്.

കൊവിഡ് രോഗിയായ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുകയും, ജനങ്ങളെ ഒന്നടങ്കം നാണംകെടുത്തുകയുമുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് ഉത്തരവാദിത്തം കയ്യൊഴിയുകയാണ് അന്ന് ആരോഗ്യമന്ത്രി ചെയ്തത്. അപ്പോഴും ആരോഗ്യ സംവിധാനത്തിന്റെ മേന്മയെക്കുറിച്ചുള്ള ഗിരിപ്രഭാഷണം അവര്‍ തുടര്‍ന്നു.  ചെങ്ങന്നൂരിലെ സംഭവത്തോട് ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കൊവിഡ് ബാധിച്ച കാര്യം മറച്ചുപിടിച്ച് ജനങ്ങളുമായി ഇടപെട്ടത് വിമര്‍ശന വിധേയമായപ്പോള്‍ അധികാരത്തിന്റെ ബലത്തില്‍ അത് നിഷേധിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്തത്. ചെങ്ങന്നൂരിലെ കൊവിഡ് രോഗിയുടെ മരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞും, തെറ്റിദ്ധാരണ പരത്തിയും രക്ഷപ്പെടാന്‍ ഭരണാധികാരികളെയും ആരോഗ്യവകുപ്പ് അധികൃതരെയും അനുവദിക്കരുത്. ഭാനുസുതന്‍ പിള്ളയുടേത് ഒരു ‘മെഡിക്കല്‍ മര്‍ഡര്‍’ തന്നെയാണ്. ഇതിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം. അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

വനിതാ മന്ത്രിക്ക് സ്ഥാനം 14, 19

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.