Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ഞാന്‍ ജയിലിലായിരുന്നു; മുഖ്യമന്ത്രി ഇ.കെ നായനാരെ ദല്‍ഹിയില്‍ എബിവിപി പ്രവര്‍ത്തകര്‍ അന്ന് തടഞ്ഞുവെച്ചു”; പി ജയരാജന് മറുപടിയുമായി വി.മുരളീധരന്

തലശേരിയില്‍ നിന്നാണ് എബിവിപി പ്രവര്‍ത്തകനായത,്…മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെയാണ് ഇവിടെവരെ എത്തിയതും,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 10:10 pm IST
in Kerala

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ പോസ്റ്റിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. തനിക്കെതിരെ പി.ജയരാജന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ ആക്ഷേപങ്ങള്‍ക്ക് പത്ര റിപ്പോര്‍ട്ടുകള്‍ നിരത്തി കേന്ദ്രമന്ത്രി. ‘നായനാര്‍ തന്നെ വിരട്ടിയോടിച്ചെന്നുമെല്ലാം താങ്കള്‍ ഫേസ് ബുക്കില്‍ എഴുതിക്കണ്ടു. നിങ്ങള്‍ കള്ളക്കേസില്‍ക്കുടുക്കി ജയിലില്‍ അടച്ച എന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളമുഖ്യമന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്. ഈ പറഞ്ഞ സംഭവം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടതുസഹയാത്രികനായ ശ്രീ ചെറിയാന്‍ ഫിലിപ്പിന്റെ ‘കാല്‍ നൂറ്റാണ്ട് ‘ എന്ന പുസ്തകത്തിലും പറയുന്നുണ്ടെന്നും” വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പി. ജയരാജനെ പോലുള്ളവര്‍ എങ്ങനെയാണ് ചരിത്രത്തോട് അനീതി കാട്ടുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് തന്നെക്കുറിച്ചുള്ള പോസ്റ്റെന്ന് മുരളീധരന്‍ പറഞ്ഞു. തലശേരിയില്‍ നിന്നാണ് എബിവിപി പ്രവര്‍ത്തകനായത,്…മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെയാണ് ഇവിടെവരെ എത്തിയതും, ഇതെല്ലാം പാടിപ്പുകഴ്‌ത്താന്‍ തനിക്ക് ‘വി.എം ആര്‍മി’ എന്ന പേരില്‍ പാണന്‍മാരെ ഇറക്കാന്‍ മാത്രം അല്‍പത്തരം ഇല്ലന്നെന്നും ജയരാജന് മന്ത്രി മറുപടി നല്‍കി.  

വി. മുരളീധരന്‍ മുമ്പ് ഇ.കെനായനാരെ ഉപരോധിച്ചെന്നും നായനാര്‍ എന്നെ വിരട്ടിയോടിച്ചെന്നും ആക്ഷേപിച്ച് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് വസ്തുതകള്‍ നിരത്തിയുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം.  

പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീ. പി.ജയരാജനോട്….

‘ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത അപകടമാണെന്ന്’ പറഞ്ഞിട്ടുള്ളത് കമ്മ്യൂണിസ്റ്റ്  നേതാക്കള്‍ തന്നെയാണ്…

താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അജ്ഞത അപകടം മാത്രമല്ല, അപമാനവും കൂടിയാണ്..

ഞാന്‍ മുമ്പ് ഇ.കെനായനാരെ ഉപരോധിച്ചെന്നും നായനാര്‍ എന്നെ വിരട്ടിയോടിച്ചെന്നുമെല്ലാം താങ്കള്‍ ഫേസ് ബുക്കില്‍ എഴുതിക്കണ്ടു…

1980 നവംബര്‍ 12ന് എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ശ്രീ നായനാരെ ഘെരാവോ ചെയ്തു എന്നത് വസ്തുതയാണ്..

അതില്‍ ഞാനുണ്ടായിരുന്നില്ല,  

മറിച്ച് നിങ്ങള്‍ കള്ളക്കേസില്‍ക്കുടുക്കി ജയിലില്‍ അടച്ച എന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളമുഖ്യമന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്…

ഒരു മുഖ്യമന്ത്രി അത്തരത്തില്‍ ഘെരാവോ ചെയ്യപ്പെട്ടത് ആദ്യമായായിരുന്നു…

കേരളത്തിലെത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാം എന്നാണ് നായനാര്‍ പറഞ്ഞത്…..  പോലീസെത്തി എബിവിപിപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി…

മുഖ്യമന്ത്രിയായ തനിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയാത്തതില്‍ ശ്രീ നായനാര്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയോട് പരാതിപ്പെടുകയും ചെയ്തു….

എനിക്കെതിരായ നായനാര്‍ സര്‍ക്കാരിന്റെ കേസുകളെല്ലാം പിന്നീട് കോടതി തള്ളിക്കളഞ്ഞു…

ഘെരാവോ എന്നവാക്ക് ഓക്‌സ്ഫഡ് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്തു എന്ന് അഭിമാനിച്ച താങ്കളുടെ പാര്‍ട്ടി തന്നെ പിന്നീട് ഘെരാവോ എന്ന സമരമുറയെ തള്ളിപ്പറഞ്ഞു…

ഘെരാവോ ജനാധിപത്യവിരുദ്ധമാണെന്ന് ശ്രീ.ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിച്ചതും ഇന്ത്യ കണ്ടു…..

നിങ്ങളുടെ കള്ളക്കേസ് മൂലം, ‘പിന്‍വാതില്‍ വഴിയല്ലാതെ ‘ നേടിയ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ദീര്‍ഘകാലം ഞാന്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തു….  

ഇതാണ് ചരിത്രം….

താങ്കള്‍ക്ക് പുസ്തകമാണോ വടിവാളാണോ കൂടുതല്‍ താല്‍പര്യമെന്നറിയില്ല…

പുസ്തകമാണ് താല്‍പര്യമെങ്കില്‍ ഞാന്‍ ഈ പറഞ്ഞ സംഭവം ഇടതുസഹയാത്രികനായ ശ്രീ ചെറിയാന്‍ ഫിലിപ്പിന്റെ ‘കാല്‍ നൂറ്റാണ്ട് ‘ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്…

അതല്ലെങ്കില്‍ ശ്രീ കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ കെ.ജി മാരാരുടെ ജീവചരിത്രത്തിലും പറയുന്നുണ്ട്,….

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം അന്നത് റിപ്പോര്‍ട്ട് ചെയ്തത് ഈയിടെ അവര്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു…

‘ബിജെപിയും ആര്‍എസ്എസുംചരിത്രത്തെ വളച്ചൊടിക്കുന്നു’ എന്ന് ആരോപിക്കുന്ന താങ്കളെപ്പോലുള്ളവര്‍ എങ്ങനെയാണ് ചരിത്രത്തോട് അനീതി കാട്ടുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് എന്നെക്കുറിച്ചുള്ള പോസ്റ്റ്…

താങ്കള്‍ എന്നെപ്പറ്റി നടത്തിയ വ്യക്തിപരമായ മറ്റ് പരാമര്‍ശങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്റെ സംസ്‌ക്കാരം അനുവദിക്കുന്നുമില്ല…

ഒന്നു മാത്രം പറയാം..

വി.മുരളീധരന്‍ ആകാശത്തു നിന്ന് പൊട്ടിവീണതല്ല…

തലശേരിയില്‍ നിന്നാണ് എബിവിപി പ്രവര്‍ത്തകനായത്…

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെയാണ് ഇവിടെവരെ എത്തിയതും…

ഇതെല്ലാം പാടിപ്പുകഴ്‌ത്താന്‍ ‘വി.എം ആര്‍മി’ എന്ന പേരില്‍ പാണന്‍മാരെ ഇറക്കാന്‍ മാത്രം അല്‍പത്തരം ഇല്ലന്നേയുള്ളൂ…

പിണറായി വിജയനെ !ഞാന്‍ വിമര്‍ശിക്കുമ്പോള്‍ ഉള്ളില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് താങ്കളെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ….

എന്നെ പ്രകോപിപ്പിക്കണമെന്നില്ല…

വിമര്‍ശിക്കേണ്ടവരെ തക്കസമയത്ത് വിമര്‍ശിക്കുക തന്നെ ചെയ്യും…..

Tags: പി ജയരാജന്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.